ഈറൻ നിലാവിൽ... ഈ നീലരാവിൽ...

നനവാർന്ന മിഴിയുമായ്...

പാതി ചാരിയെൻ ജാലക വാതിലിൽ...

നീ വരുവോളം മിഴി പാകി നിന്നു...

എൻ പ്രിയ ഗാനത്തിൽ പല്ലവി പാടി...

എൻ പ്രേമ സ്വപ്നത്തിൻ തേരിലേറി...

ഹൃത്തിൽ മൂടിയ പ്രണയവുമായി...

ജീവന്റെ ജീവൻ എത്തുന്നതെന്നോ?

ഇമകൾ തൻ ഹിമകണം പൊഴിയാതെ നോക്കാം

ഇണയ്ക്കായ് പാലിക്കും വാക്കു പോലെ...

ഇനി നീ വരില്ലന്നറിഞ്ഞിട്ടുമെന്തേ...

ഇന്നുമെൻ ജാലകം ഞാൻ നോക്കി നിന്നു..

ഇടതൂർന്ന വിപിനത്തെ തഴുകി തലോടി....

പാതിരാ പൂവിന്റെ ഗന്ധവുമായി...

എന്നെ ഉറക്കാൻ ഒരു കുളിർ കാറ്റായ്...

അരികത്തായ് അണയും നീ ഈ നീലരാവിൽ... 

ഈറൻ നിലാവിൽ... ഈ നീലരാവിൽ...