ഒന്നിനികാണുവാൻ 

നിന്നോട്മൊഴിയുവാൻ 

വിജനമാം ഈവഴി 

കാത്തുനിൽപ്പു.

          കാടിൻ നടുവിലായി 

          വാകമരച്ചോട്ടിൽ 

          നിന്നെ പ്രതീക്ഷിച്ചു

          ഞാൻ നിൽപ്പു.

അർക്കനെ കണ്ടുഞാൻ 

ധ്യാനിച്ചു നിന്നതാ 

പുതിയൊരു പകലും വന്നണഞ്ഞു.

          നീയെനിക്കേകിയ ഹസ്തമാം 

          ശപഥങ്ങൾ 

          സൂര്യതാപത്തെ മറച്ചിടുന്നു.

കാറ്റിൻ കുളിരിന്നേറ്റോരുമാത്രയിൽ 

നീയാം ഓർമകൾ 

തെളിഞ്ഞു വന്നു.

നിന്നിളം ചുണ്ടുകൾ വിരിഞ്ഞുനിന്നു.

          നിന്നെകുറിച്ചു ഞാൻ 

          പാടിയപാട്ടുകൾ 

          ഏറ്റുപാടാൻ കുയിലുമെത്തി 

          എൻ ശ്രുതികൾ പിഴച്ചത് 

          അറിഞ്ഞതില്ല.

ഞെട്ടറ്റു വീണൊരു വാകമരപ്പൂക്കൾ 

ഓതി നീയിന്നെവിടെയാണ് 

എൻകണ്ണുനീർ പൊഴിക്കുവതെന്തിനാണ്.

          മണ്ണിൽ പതിച്ചോരാപൂവിൻ 

          ഇതളുകൾ ചിന്നിതെറിച്ചതു 

          കണ്ടു നിന്നു 

          അവയേകിയ പാഠങ്ങൾ 

          മിഴിനിറച്ചു.

പകലും മധ്യവും പോയ്മറഞ്ഞിന്നതാ 

ജീവജാലങ്ങൾ തിരികെയെത്തി 

എൻ നൊമ്പരം കണ്ടവർ 

വിതുമ്പി നിന്നു.

          രാവിൻ വെളിച്ചത്തിൽ 

          വന്നൊരാനിഴലിനെ 

          ഞാനിന്നുചവിട്ടി 

          പോയതെന്തേ.

അറിയാതെയറിഞ്ഞുഞാൻ 

പാടിയപാട്ടുകൾ 

നിന്നെകുറിച്ചായിരുന്നു 

നിൻചന്ദം 

പുകഴ്ത്തിയതായിരുന്നു.

          ഭ്രാന്തമാം ഓർമയെ 

          ചങ്ങലക്കിട്ടു ഞാൻ 

          വാകമരത്തിലായ് 

          തൂക്കിലേറ്റി 

          ആ ഓർമകളിന്നു ഞെരിഞ്ഞമർന്നു.