ബാല്യം (കവിത)

ബാല്യം, ബാല്യമൊരസുലഭ കാലം

മോഹം, അതിലേക്കൊരു മടക്കയാത്ര....

ബാല്യം, ബാല്യമൊരസുലഭ കാലം

മോഹം, അതിലേക്കൊരു മടക്കയാത്ര....

സ്നേഹ ശകാരങ്ങൾ ആവോളമെങ്കിലും

അതിലേറെയായ് കിട്ടും മാതൃസ്‌നേഹം

പിച്ചവെക്കും മുതൽ കാലിടാറാതെന്നെ

നിഴൽ പോലെ കാക്കുന്നൊരച്ഛന്റെ പുണ്യം

കൊച്ചുപിണക്കങ്ങൾ ഏറെയാണെങ്കിലും

മഷിത്തണ്ടുമായ്ക്കും ആ പരിഭവങ്ങൾ

പൂക്കളടത്തിയും പൂക്കളം തീർത്തും

പൂതുമ്പിയായ് പറന്ന ബാല്യം

വെറുതേ കൊതിക്കുമെൻ

ഓർമകൾ ഇപ്പോളും

പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായ്

ആ പാഠശാലയിൽ ഒന്നു പോകാൻ

ബാല്യം, ബാല്യമൊരസുലഭ കാലം

വേണം, അതിലേക്കൊരു മടക്കയാത്ര....