ചൂടുവാനെനിക്കെന്തുണ്ട്?

നീ തന്നൊരാ പൂവല്ലാതെ...

പുണരുവാനെനിക്കെന്തുണ്ട് ?

ആ പൂവിലെയൊരു ഇതളല്ലാതെ...

നുകരുവാനെനിക്കെന്തുണ്ട്?

ആ ഇതളിലെ കടും കയ്പ്പല്ലാതെ...

പകരുവാനെനിക്കെന്തുണ്ട്?

ആ കയ്പ്പിലെ ഇളം മധുരമല്ലാതെ...

പൊഴിയുവാനെനിക്കെന്തുണ്ട് ?

ആ മധുരത്തിലൂറുമെൻ കണ്ണീരല്ലാതെ...

അലിയുവാനെനിക്കെന്തുണ്ട്?

ആ കണ്ണീരിലടിയും നിൻ ഓർമയല്ലാതെ...

നേടുവാനെനിക്കെന്തുണ്ട്?

ആ ഓർമയിലിരച്ചെത്തും നിന്നെയല്ലാതെ...

നൽകുവാനെനിക്കെന്തുണ്ട് ?

നിനക്കായ് തുടിക്കുമെൻ ഹൃദയമല്ലാതെ..!