മരുഭൂമിയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന

വിത്തിനു പറയാനുണ്ടാകും

മുളപൊട്ടി മരമായി മാറാൻ

മഴയെ കാത്തിരുന്ന കാലത്തിന്റെ കഥ.

               മഴ വന്ന് മണ്ണിൽ പതിക്കുമ്പോൾ

               ഉണങ്ങിത്തരിച്ച മരുഭൂമിക്ക് പറയാനുണ്ടാകും

               പച്ച പുതക്കാൻ കാത്തിരുന്ന കാലത്തിന്റെ കഥ

അന്ന് മഴക്ക് പറയാനുണ്ടാകും

പുഴയായൊഴുകി കടലിൽ പതിക്കാൻ  

കാത്തിരുന്ന കാലത്തിന്റെ കഥ.

               തിരയാഞ്ഞടിക്കുമ്പോൾ കടലിന് പറയാനുണ്ടാകും

               നിരാവിയായി മാറി കാർമേഘളോടൊപ്പം പാറിക്കളിക്കാൻ

               കാത്തിരുന്ന കാലത്തിന്റെ കഥ

ഓരോ കാർമേഘത്തിനും പറയാനുണ്ടാകും

വീണ്ടും മഴയായി മണ്ണിൽ പതിക്കാൻ

കാത്തിരുന്ന കാലത്തിന്റെ കഥ.

               അങ്ങിനെയോരോരുത്തർക്കും പറയാനുണ്ടാകും

               മറ്റുചിലർക്കുവേണ്ടി കാത്തിരുന്ന കാലത്തിന്റെ കഥകൾ

എനിക്കുമുണ്ടങ്ങനെയൊരു കഥ പറയാൻ

കേട്ടിരിക്കാനൊരാളെ കാത്തിരിക്കയാണ് ഞാൻ..