മടി (മിനിക്കഥ)

മരണം ആസന്നമായ നിമിഷത്തില്‍ മടിയനായ മകനെ അടുത്തു വിളിച്ചുകൊണ്ട്  അച്ഛന്‍ പറഞ്ഞു!

''മോനെ അടുത്ത വീട്ടില്‍ നിനക്കൊരു നേരം ഭക്ഷണം കഴിക്കാന്‍ പാകത്തിന് അച്ഛന്‍ കൊടുത്തുവച്ചിട്ടുണ്ട് അച്ഛന്‍റെ കാലശേഷം അതു പോയി കഴിക്കണം അത് നീ കളയരുത്!'' 

മകന്‍ പറഞ്ഞു... ''ശരി അച്ഛാ ഞാന്‍ അത് കളയില്ല കഴിച്ചോളാം !''

അച്ഛന്‍– ''അതുപോലെ അതിനപ്പുറത്തെ വീട്ടില്‍ അത്യാവശ്യത്തിനുള്ള കുറച്ചു പണവും കടമായി കിട്ടും അതും കളയരുത് !'' 

മകന്‍ തലയാട്ടി... ''വാങ്ങിക്കോളാം ''

അച്ഛന്‍– ''ശേഷം അതിനും അപ്പുറത്തുള്ള വീട്ടില്‍ അച്ഛന്‍ പണിയെടുത്തിരുന്ന ഒരു തൂമ്പയുണ്ട് നീ അതും പോയി വാങ്ങണം." 

മകന്‍ ചോദിച്ചു– ''എന്തിനാണ് തൂമ്പ?'' 

അച്ഛന്‍ പറഞ്ഞു– ''മേല്‍പറഞ്ഞ രണ്ടു വീട്ടിലെയും നീ വാങ്ങികഴിഞ്ഞാല്‍ പിന്നെ നിനക്ക് ആ തൂമ്പ  ആവശ്യമായി വരും! മടി മാറ്റിയാല്‍ ആ തൂമ്പ നിനക്ക് അലങ്കാരമാവില്ല!