വിവാഹ വാർഷികത്തിന് ഭർത്താവ് വാങ്ങി കൊടുത്തയച്ച വിലകൂടിയ ഡൈമണ്ട് നെക്‌ലേസ് സ്വർണ്ണക്കടക്കാരൻ തന്നെ നേരിട്ട് വീട്ടിൽ ഡെലിവറി ചെയ്‌തു... കൂട്ടത്തിൽ ഒരു പ്രിന്റഡ് കുറിപ്പും "To my wife with Love " 

അന്നു രാത്രി: കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ നോക്കി അവൾ എന്തൊക്കെയോ ആലോചിച്ചു നെടുവീർപ്പിട്ടു.  

രാവിലെ  വീട്ടിലെ വേലക്കാരി നാണത്തോടെ പറഞ്ഞതോർത്തു. "ചേച്ചീടെ ഒരു ഭാഗ്യം. ഡൈമണ്ട് നെക്‌ലേസ് സമ്മാനം !. അവിടെ അങ്ങേര് ഒരു സമ്മാനം ചോദിച്ചാൽ ഏറിയാൽ കെട്ടിപിടിച്ചൊരുമ്മ തരും അതിനു പക്ഷേ പഞ്ഞമില്ല. പിന്നെ കിടക്കാൻ നേരം പുള്ളീടെ കൈത്തണ്ട നീട്ടി അവിടെ തലവെച്ചോളാൻ പറയും . എന്നിട്ടു പറയും ഇതാണ് നിനക്കുള്ള എൻ്റെ സമ്മാനം എന്ന് .

പുള്ളീടെ ഒരു കാര്യം... അല്ലെങ്കിൽ തന്നെ എന്തെങ്കിലും വാങ്ങി തരാൻ അങ്ങേർക്ക് എവിടുന്നാ കാശ്..."