കറവക്കാരന്റെ ഭാര്യ പ്രസവിച്ചു, 

കുഞ്ഞിന് കൊടുക്കാൻ മുലപ്പാലില്ല!

കറന്നെടുത്ത പശുക്കളുടെ ശാപമാകും.

രാഷ്ട്രീയക്കാരന്റെ മകൻ സത്യം പറയുന്നില്ല... 

പലചരക്കുകാരന്റെ മകന് എത്ര കഴിച്ചാലും 'തൂക്കക്കുറവ്'.

പൊലീസുകാരന്റെ മകൻ ഏറ്റവും വലിയ കള്ളനായി.

പകൽമാന്യന്റെ മകൻ, മാനമില്ലാത്തവനായി.

സാമൂഹ്യസേവകന് ഏറ്റവും വലിയ അരാജകവാദി പിറന്നു..

വിശപ്പുള്ള അച്ഛനു മാത്രം വിശക്കുന്ന കുഞ്ഞു പിറന്നു.

ആളുകൾ പറഞ്ഞു; "അതു പാരമ്പര്യമാണ്."