ഇരകൾ (കവിത) ഇരകൾ ആണ് ഞങ്ങൾ ഇനിയങ്ങോട്ട്..... മരണത്തോടെ പേര് നഷ്ടപ്പെട്ടവർ അമ്മയും അച്ഛനും സ്നേഹം ചാലിച്ചു വിളിച്ച പേരുകൾ ഞങ്ങൾ നടന്ന് വഴിക്കളിൽ അനാഥത്വം പേറി നിൽക്കുന്നുണ്ട് ഞങ്ങളുടെ ബാല്യം അവസാനിപ്പിച്ച രണ്ടു കയർ തുണ്ടുകളുടെ പാടുകൾ ഉത്തരത്തിൽ ഇപ്പോഴും ബാക്കിയുണ്ട് ഞങ്ങളിൽ എത്താത്ത കൗമാരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരകൾ (കവിത)  

ADVERTISEMENT

ഇരകൾ ആണ് ഞങ്ങൾ

ഇനിയങ്ങോട്ട്..... മരണത്തോടെ പേര് നഷ്ടപ്പെട്ടവർ

അമ്മയും അച്ഛനും സ്നേഹം ചാലിച്ചു വിളിച്ച പേരുകൾ 

ഞങ്ങൾ നടന്ന് വഴിക്കളിൽ അനാഥത്വം  പേറി നിൽക്കുന്നുണ്ട്

ADVERTISEMENT

ഞങ്ങളുടെ  ബാല്യം അവസാനിപ്പിച്ച രണ്ടു കയർ തുണ്ടുകളുടെ പാടുകൾ ഉത്തരത്തിൽ ഇപ്പോഴും ബാക്കിയുണ്ട്

ഞങ്ങളിൽ എത്താത്ത കൗമാരവും യൗവനവും ഞങ്ങൾ ഉറങ്ങുന്ന് മണ്ണിനടിയിൽ മൂടപ്പെട്ടു കിടക്കുന്നുണ്ട്

നിറമുള്ള മിഠായികൾ തന്ന നിങ്ങൾ ഞങ്ങളുടെ മനസ്സ് കിഴടക്കി...പിന്നീട് ശരീരവും

ADVERTISEMENT

ഞങ്ങളുടെ വിറങ്ങലിച്ച ശരീരത്തിലൂടെയും നിങ്ങളുടെ കാമാസക്തി  പൂണ്ട കണ്ണുകൾ സഞ്ചരിച്ചിരിക്കാം

നിങ്ങൾ നശിപ്പിച്ച മനസ്സും ശരീരവുമായി ഞങ്ങൾ ദിനരാത്രങ്ങൾ കഴിച്ചിരുന്നു

ഭീഷണികൾ  കൊണ്ട് ആദ്യം നിങ്ങൾ ഞങ്ങളുടെ  തൊണ്ട അടച്ചു

പിന്നെ പിന്നെ തലോടലിന്റെ അർത്ഥങ്ങൾ മാറി

ഞങ്ങളുടെ  കല്ലറക്കു മുകളിൽ നിങ്ങളുടെ നിഴലുകൾ പതിക്കുബോൾ പോലും ഞങ്ങൾ  അലറി കരയാറുണ്ട്   

പുതിയ  വാർത്തകൾ ഇടം നേടുന്ന വരെ ഞങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു  നിൽക്കും

ചർച്ചകളിലും ചിലപ്പോൾ ഞങ്ങളുടെ ജീവിതവും ജീവനും പിടിക്കപ്പെട്ടേക്കാം

എന്നാൽ  തന്നെയും ജയിലുകളിൽ  തടിച്ചു കൊഴുത്തു അവർ വീണ്ടും ജീവിക്കും

ഞങ്ങൾ ഇവിടെ  സുരക്ഷിതരാണ്

ഞങ്ങളുടെ  കുഞ്ഞുടുപ്പുകൾ  ആരും വലിച്ചുരില്ല

ബലിഷ്ഠമായ കൈകൾ ഞങ്ങളുടെ വായടക്കില്ല

നഗ്നമായ ഉടലിൽ കാമത്തിന്റെ അഗ്നികൊണ്ടു  പൊള്ളിക്കില്ല

വേദന അടിഞ്ഞുകൂടിയ മനസ്സും  ശരീരവുമായി

ഞങ്ങൾക്കു നടക്കേണ്ടി വരില്ല

വാത്സല്യത്തിന്റെ മുഖംമൂടിയിട്ട്  തൊട്ടു  തലോടാൻ ഒരു  കൈകളും  വരില്ല

ഇനി ഞങ്ങൾക്കുറങ്ങാം ... സമാധാനമായി

Content Summary : My Creatives : Irakal Poem