ശവംനാറി (കവിത) നാറ്റം! നാറുന്നു ചുറ്റിലും തിരഞ്ഞൊന്ന് ചുറ്റും കണ്ടെത്താനായില്ല ഉറവിടം മാറാല പിടിച്ച മുറികൾ പൊടി പിടിച്ച ചിത്രങ്ങൾ എല്ലാം തുടച്ച് വെടിപ്പാക്കി ഇല്ല. അസഹനീയമായ നാറ്റം പ്ലാസ്റ്റിക് ഉരുകുന്നോ. അല്ല. അതല്ല. പഴന്തുണികൾ കത്തിച്ചു അലമാരകൾ വൃത്തിയാക്കി ജനൽപടിയിൽ ചതഞ്ഞരഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശവംനാറി (കവിത)

നാറ്റം!

ADVERTISEMENT

നാറുന്നു ചുറ്റിലും

തിരഞ്ഞൊന്ന് ചുറ്റും

കണ്ടെത്താനായില്ല ഉറവിടം

മാറാല പിടിച്ച മുറികൾ

ADVERTISEMENT

പൊടി പിടിച്ച ചിത്രങ്ങൾ

എല്ലാം തുടച്ച് വെടിപ്പാക്കി

ഇല്ല. അസഹനീയമായ നാറ്റം

ADVERTISEMENT

പ്ലാസ്റ്റിക് ഉരുകുന്നോ.

അല്ല. അതല്ല.

പഴന്തുണികൾ കത്തിച്ചു

അലമാരകൾ വൃത്തിയാക്കി

ജനൽപടിയിൽ ചതഞ്ഞരഞ്ഞ ഗൗളിയാണോ?

മാർജാരനാൽ പാതിജീവനായ പാറ്റയാണോ

അല്ല. അതൊന്നുമല്ല.

അസഹനീയമായ നാറ്റം.

സ്വന്തം ശരീരത്തിലേക്കുറ്റു നോക്കി

ഉരുകുന്ന ചൂടിൽ ഉരുകി ഒലിച്ചു

സ്വയം നാറുന്നതാണോ?

സുഗന്ധമുള്ള സോപ്പൊരെണ്ണം

തിരഞ്ഞെടുത്ത് ഒന്ന് കുളിച്ചു

രണ്ട് കുളിച്ചു.. വീണ്ടും വീണ്ടും കുളിച്ചു

ഇല്ല. മാറുന്നില്ല. അസഹനീയം..

മണമുള്ള പൗഡറിനും അത്തറിനും 

മാറ്റാനാവാത്ത വിധമോ!!!

ശവം കരിയുന്ന നാറ്റമല്ലേ..

അതെ. അതാണ്. എവിടുന്നാണ്!

അടുത്തെങ്ങും നടന്നില്ല മരണം

അടുത്തെങ്ങുമില്ല ശ്മശാനം.

ഉള്ളിൽ നിന്നാണ്

എന്റെ ഉള്ളിൽ നിന്നും.

എന്നെന്നേക്കും ഒഴിവാക്കിയെങ്കിലും

തീരാനോവുകൾ അവശേഷിപ്പിച്ചു

പോയ പല ശവങ്ങൾ!

പണ്ടേ തീയിട്ടതാണ്. 

അണയുന്നില്ല. കത്തിതീരുന്നുമില്ല.

അവയുടെ നാറ്റം.

അസഹനീയം ഈ ശവംനാറി.

English Summary : Shavam Nari Poem By Dr. Sobha Satheesh