തിരിച്ചറിവിന്റെ യാത്രാപഥങ്ങൾ (കവിത) ഓർമ്മിക്കാൻ ഓർമ്മകൾ ബാക്കിയാകവേ, ജീവിക്കാൻ ജീവിതം ബാക്കിയാണെന്നുള്ളതാം. കരയുവാൻ കണ്ണീരുണ്ടാകുമ്പോൾ , ഉള്ളിലെ വറ്റാത്ത സ്നേഹത്തിന്നുറവ് കാണ്മൂ നാം . അറിയുവാൻ അറിവുകൾ ബാക്കിയാകവേ- അഹം ശിഥിലമാകുന്നത് നാമറിയുന്നു. ഉറങ്ങുവാൻ ഉണർവ്വ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരിച്ചറിവിന്റെ യാത്രാപഥങ്ങൾ (കവിത)

ADVERTISEMENT

ഓർമ്മിക്കാൻ ഓർമ്മകൾ ബാക്കിയാകവേ, 

ജീവിക്കാൻ ജീവിതം ബാക്കിയാണെന്നുള്ളതാം.

കരയുവാൻ കണ്ണീരുണ്ടാകുമ്പോൾ ,

ADVERTISEMENT

ഉള്ളിലെ വറ്റാത്ത സ്നേഹത്തിന്നുറവ് കാണ്മൂ നാം  .

അറിയുവാൻ അറിവുകൾ ബാക്കിയാകവേ- 

അഹം ശിഥിലമാകുന്നത് നാമറിയുന്നു.

ADVERTISEMENT

ഉറങ്ങുവാൻ ഉണർവ്വ് കാവലാകുമ്പോൾ, 

രാവിനും സംഗീതമുണ്ടെന്ന് കേൾപ്പൂ നാം.

മൂർദ്ധാവിലമരും മൃദുസ്പർശനത്തിൻ ഊഷ്മാവിൽ, 

ഉള്ളിലെ നെരിപ്പോടിൻ കാണാകനൽ നാമറിയുന്നു.

ഒടുങ്ങാത്ത മൗനം ബാക്കിയാകുമ്പോൾ ,

പറയുവാൻ ഏറെയുണ്ടെന്നോർപ്പൂ നാം. 

ഒരു യാത്രാമൊഴി തൻ അന്ത്യത്തിൽ, 

തിരിച്ചുവരവിന്റെ പിൻവിളി കേൾപ്പൂ നാം. 

സ്വപ്നങ്ങളുടെ ആഴങ്ങളിൽ ,

ഉണർവിന്റെ യാത്രാപഥം നാമറിയുന്നു.

തിരിച്ചറിവുകളുടെ ആകസ്മികതകളിൽ, 

തിരുത്തപ്പെടേണ്ടതിന്റെ അനിവാര്യത നാമറിയുന്നു .

പേർചൊല്ലിയാരും വിളിക്കാതാകുമ്പോൾ, 

ഒറ്റപ്പെടലിന്റെ മൃദുമർമ്മരം കാതിൽ കുറുകുന്നു.

വെറുതെ മൂളുമൊരീണത്തിലാണ്, 

ഉള്ളിലെ സംഗീത സ്പന്ദനം നാമറിയുന്നത് .

വാക്കുകൾ മൃതമാകുമ്പോൾ ജീവിതവിളക്കിന്റെ, 

കരിന്തിരി സ്പന്ദനംനാമറിയുന്നു .

വിശപ്പിന്റെ യാത്രാപഥങ്ങളിൽ, 

മരണത്തിന്റെ അനുധാവനം കേൾപ്പൂ നാം  .

പുതുമഴയിൽ മൺമണമുയരുമ്പോൾ, 

ധരയും ദാഹാർത്തയാണെന്നറിവൂ നാം.

ഒരു പൂ ശ്വസിക്കുമ്പോഴാണ്, 

ജീവശ്വാസത്തിന്റെ യാത്രാപഥങ്ങൾ നാമറിയുന്നത്.  

ഒരു ഉറുമ്പു കാൽകീഴിൽ നെരിഞ്ഞമരുമ്പോൾ, 

മൃതിയതെത്ര നിശ്ശബ്ദമാണെന്ന് നാമറിയുന്നുവോ?  

English Summary : Thiricharivinte Yathrapadangal Poem By Byju Devassy