എത്ര വേഗം (കവിത) എത്ര വേഗമാണ് അകലങ്ങളിലെ അണുക്കൾ അതിർത്തി കടന്നെത്തുന്നത്. എത്ര വേഗമാണ് ചുഴലിക്കാറ്റും ഉഷ്ണതരംഗവും, പ്രളയവും ഭൂമിയെ ചുംബിക്കാനെത്തുന്നത് എത്ര വേഗമാണ് ഭൂപടങ്ങളുടെ അതിരുകൾ മാഞ്ഞു പോകുന്നത് എത്ര വേഗമാണ് മനുഷ്യ൪ ജാതിഭേദവും, മതവൈരവും മറക്കുന്നത് എത്ര വേഗമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര വേഗം (കവിത) 

എത്ര വേഗമാണ് അകലങ്ങളിലെ

ADVERTISEMENT

അണുക്കൾ അതിർത്തി കടന്നെത്തുന്നത്. 

എത്ര വേഗമാണ് ചുഴലിക്കാറ്റും

ഉഷ്ണതരംഗവും, പ്രളയവും

ഭൂമിയെ ചുംബിക്കാനെത്തുന്നത്

ADVERTISEMENT

എത്ര വേഗമാണ് ഭൂപടങ്ങളുടെ

അതിരുകൾ മാഞ്ഞു പോകുന്നത്

ADVERTISEMENT

എത്ര വേഗമാണ് മനുഷ്യ൪

ജാതിഭേദവും, മതവൈരവും മറക്കുന്നത്

എത്ര വേഗമാണ് മനുഷ്യത്വത്തിന്

ചിറകു മുളക്കുന്നത്

എത്ര വേഗമാണ് യുദ്ധക്കോപ്പുകളൊക്കെയും

അത്രയും, നിസ്സാരമാണെന്നറിയുന്നത്

പ്രളയത്തിന്റേയും, കൊടുങ്കാറ്റിന്റേയും

മഹാവ്യാധികളുടെയും

ദെവമേ, 

ഇടക്കിടെ നീ വിളയാടുന്നത്

മനുഷ്യകുലത്തിന് നേർവഴി തെളിക്കാനോ, 

ഞങ്ങളെ ഒന്നിപ്പിക്കുവാനോ.... 

ഇന്നീ ദുരിതക്കയത്തിൽ നിന്നും

കരകേറുവാനായ് 

നാളെയും പരസ്പരം

കാണുന്നതിനായ് 

നമുക്കകലം പാലിച്ചിടാം, 

കൈകൾ കഴുകീടാം

അകറ്റി നിർത്തിടാം

സർവ്വ, ലോകത്തെയും

വിറപ്പിക്കുമാ,മഹാമാരിയെ.

എത്ര വേഗമാണ്, നമ്മളിന്നകലുന്നത്

വരും കാലങ്ങളിൽ, അടുത്തിരിക്കുവാനായ്.... 

English Summary : Ethra Vegam Poem By Dr.P. Sajeev Kumar