ഞാൻ സംഗീത. ഇത് എന്റെ ജീവിതമാണ്. ഗ്രാമത്തിന്റെ നന്മയിൽ നിന്ന് നഗരത്തിന്റെ ഇരുട്ടിലേക്ക് സ്വയം വലിച്ചെറിയപ്പെട്ട എന്റെ കഥ. ഒരുപാട് സ്വപ്നങ്ങളോടെ കൂടിയാണ് നല്ലൊരു ജോലിയുമായി ഞാൻ കൊച്ചിയിലേക്ക് വർഷങ്ങൾക്ക് മുൻപേ എത്തിപ്പെട്ടത്. പതിയെ ഞാനുമൊരു കൊച്ചിക്കാരിയായി. എന്നിരുന്നാലും മനസ്സിൽ അപ്പോഴും ആ ഗ്രാമം തെളിഞ്ഞു നിന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടം (കഥ)

ഞാൻ സംഗീത. ഇത് എന്റെ ജീവിതമാണ്. ഗ്രാമത്തിന്റെ നന്മയിൽ നിന്ന് നഗരത്തിന്റെ ഇരുട്ടിലേക്ക് സ്വയം വലിച്ചെറിയപ്പെട്ട എന്റെ കഥ. ഒരുപാട് സ്വപ്നങ്ങളോടെ കൂടിയാണ് നല്ലൊരു ജോലിയുമായി ഞാൻ കൊച്ചിയിലേക്ക് വർഷങ്ങൾക്ക് മുൻപേ എത്തിപ്പെട്ടത്.  പതിയെ ഞാനുമൊരു കൊച്ചിക്കാരിയായി. എന്നിരുന്നാലും മനസ്സിൽ അപ്പോഴും ആ ഗ്രാമം തെളിഞ്ഞു നിന്നു. കൊച്ചി എനിക്ക് ജീവിതമാർഗം തന്നു കുടുംബഭദ്രത തന്നു ജീവിതപങ്കാളിയെ തന്നു. എന്നിരുന്നാലും ഇവിടുത്തെ ഒരു പറ്റം രാക്ഷസന്മാരുടെ മുന്നിൽ ഞാൻ ശരിക്കും തോറ്റുപോയിരിക്കുന്നു. 

ADVERTISEMENT

എവിടെ ആണ് എനിക്ക് പിഴച്ചു പോയത്. ജീവിതത്തിന്റെ ഏറിയ നാളും തന്റെ ചുറ്റുമുള്ളവർക്ക്  വേണ്ടി കഷ്ടപെട്ടപ്പോഴോ, അതോ ജീവിതം പകുത്തുനൽകിയവൻ തന്നെ മറ്റുള്ളവർക്ക് വേണ്ടി തന്നെ എറിഞ്ഞു കൊടുത്തപ്പോഴോ? ജീവിതത്തിൽ സംഭവിച്ചതിനൊക്കെ ഒരു തരത്തിൽ ഞാനും കാരണക്കാരിയാണ്.

ADVERTISEMENT

മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് അപ്പോഴത്തെ ആവേശത്തിൽ ഇഷ്ടപ്പെട്ടവനെ തന്നെ കല്യാണം കഴിച്ചപ്പോൾ എന്തോ നേടിയെടുത്ത അഹങ്കാരം ആയിരുന്നു. ആ മനുഷ്യൻ തന്നെ അയാൾക്ക് ചുറ്റുമുള്ള വർക്ക് വേണ്ടി നിസാരമായി തള്ളിക്കളഞ്ഞപ്പോൾ അവിടെ തകർന്നു പോയ ഒരു സാധാരണ പെൺകുട്ടി യാണ് ഞാനും. 

ADVERTISEMENT

അയാളുടെ ചുറ്റുമുള്ളവർ സാമ്പത്തികലാഭത്തിനായി ശരീരം വിൽക്കുന്നവരും  മറ്റുള്ളവരെ കബളിപ്പിച്ചു ജീവിക്കുന്നവരും  ആണെന്ന് മാനസ്സിലാക്കിയപ്പോഴേക്കും ജീവിതം  കൈയെവിട്ട് പോയിരുന്നു. ആ കൂടാരത്തിലെ അവർക്ക് ചുറ്റുമിരുന്ന് കൈകൊട്ടിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ   വിശ്വസിച്ചു സ്നേഹിച്ച എന്റെ പുരുഷൻ കൂടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴേയ്ക്കും ഞാൻ ഈ മാനസികാരോഗ്യ കേന്ദ്രത്തിലെ ഇരുട്ടിലേക്ക് തള്ളപ്പെട്ടിരുന്നു. 

ഡോക്ടർ നഴ്‌സിനോട് പറയുന്നു. ഷോക്ക് ഒന്നും ഈ സ്ത്രീക്ക് ഏൽക്കുന്നില്ലന്ന്. എങ്ങനെ ഏൽക്കാനാണ് ഡോക്ടർ? അതിലും വല്യ ഷോക്ക് കഴിഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് . ഒരു തെറ്റും ചെയ്യാതെ ഞാൻ മാനസികരോഗിയായി. ആർക്കും വേണ്ടാത്തവളായി. അതിന് കാരണക്കാരായവർ സമൂഹത്തിൽ സന്തോഷ ത്തോടെ നിഷ്കളങ്കരായി അടുത്ത ഇരയെ ലക്ഷ്യമാക്കി നടക്കുന്നു. പരാതിയില്ല ആരോടും.  എന്റെ ജീവിതം എല്ലാവർക്കും ഒരു പാഠം ആവട്ടെ.  നിസ്വാർത്ഥ പ്രണയം വിശ്വസിച്ചു ഇറങ്ങി പുറപ്പെടുന്നവർക്ക്. എന്നെ പോലെ  പെട്ടെന്ന് വഞ്ചിതരാകുന്നവർക്ക്...

English Summary : Pattam Short Story By Chithra .P