സൂക്ഷിക്കണം. അമ്മ മാസ്ക് ഒക്കെ ഇ‌‌ട്ടു തന്നു. ഞാൻ അവയൊക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി . അപ്പോളാണ് അവൾ ലൊക്കേഷൻ അയച്ച മെസേജ് വന്നത്. അത് കണ്ടെന്റെ കിളി പോയി. എന്റെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർ ദൂരെ ആണ് അവളുടെ വീട്. എന്തായാലും അത്രേം ദൂരം പോകുന്നത് റിസ്ക് ആണ് .പോലീസ് പിടിച്ചാൽ പണിയാകും.

സൂക്ഷിക്കണം. അമ്മ മാസ്ക് ഒക്കെ ഇ‌‌ട്ടു തന്നു. ഞാൻ അവയൊക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി . അപ്പോളാണ് അവൾ ലൊക്കേഷൻ അയച്ച മെസേജ് വന്നത്. അത് കണ്ടെന്റെ കിളി പോയി. എന്റെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർ ദൂരെ ആണ് അവളുടെ വീട്. എന്തായാലും അത്രേം ദൂരം പോകുന്നത് റിസ്ക് ആണ് .പോലീസ് പിടിച്ചാൽ പണിയാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂക്ഷിക്കണം. അമ്മ മാസ്ക് ഒക്കെ ഇ‌‌ട്ടു തന്നു. ഞാൻ അവയൊക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി . അപ്പോളാണ് അവൾ ലൊക്കേഷൻ അയച്ച മെസേജ് വന്നത്. അത് കണ്ടെന്റെ കിളി പോയി. എന്റെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർ ദൂരെ ആണ് അവളുടെ വീട്. എന്തായാലും അത്രേം ദൂരം പോകുന്നത് റിസ്ക് ആണ് .പോലീസ് പിടിച്ചാൽ പണിയാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു റെഡ് സ്പോട്ട് പ്രണയം (കഥ)

കാത്തിരുന്നു ഒരു ജോലി കിട്ടിയിട്ട് അത് കൊറോണ ഇങ്ങനെ ആക്കി. നോക്കണേ ജോലി കിട്ടിയിട്ട് പത്തു ദിവസം ആയതേ ഒള്ളൂ അപ്പോഴേക്കും ഈ നശിച്ചകൊറോണ വീട്ടിൽ ഇരുത്തി. പഠിച്ചു നടന്ന കാലത്ത് കൂട്ടുകാർ സുന്ദരികളായ പെൺകുട്ടികളെ കൂട്ടി കറങ്ങി നടക്കുന്നത് കണ്ടപ്പോൾ വായിൽ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. അവർ ചോക്ലേറ്റ് തിന്നുന്നത് കണ്ടു പോക്കറ്റ് തപ്പിയപ്പോൾ കപ്പലണ്ടി വാങ്ങിക്കാൻ പോലും കയ്യിൽ പണം ഇല്ലായിരുന്നു. എന്നാപ്പിന്നെ പഠിച്ച് ഒരു ജോലി നേടിയിട്ട് ആ ആഗ്രഹങ്ങൾ നടത്താം എന്ന് വിചാരിച്ചപോൾ ദേ അത് ഇങ്ങനെ ആയിപ്പോയി. പണ്ട് ആരോ പറഞ്ഞപോലെ അത്തിപ്പഴം പൂത്തപ്പോൾ കാക്കയ്ക്ക്  വായ്പ്പുണ്ണ്.

ADVERTISEMENT

 

വിനു :- ദൈവമേ  എന്റെ നമ്പർ എപ്പോൾ വരും ....

 

എന്നെ പരിചയപെടുത്താൻ  മറനു ഞാൻ വിനോദ് ....എല്ലാരും വിനു എന് വിളിക്കും .

ADVERTISEMENT

 

നിങ്ങളെ പോലെ കൊറോണ കാരണം ഞാനും വീട്ടിൽ ഇരികുകയാ. വീട്ടിൽ ഇനി ഞാൻ കാണാത്തതായി ഒന്നും തന്നെ ഇല്ല.  വീടും പരിസരവും കണ്ടു കണ്ടു മടുത്തു. എത്ര സുന്ദരിമാരെ ദിവസവും കണ്ടു നടന്ന ഞാനാ.......(വിനു മനസ്സിൽ ആ ദിവസങ്ങൾ ഓർത്തു)..അപ്പോൾ നിങ്ങൾ കരുതും  ഞാൻ ഒരു വായിൽ നോക്കി ആണെന് ...അല്ലാട്ടോ പണ്ടേ പെൺകുട്ടികൾ ഒന്ന് ശ്രദ്ധിച്ചുനോക്കിയാൽ കയ്യും കാലും വിറയ്ക്കും. പിന്നെ എന്റെ വലിയ ഒരു ആഗ്രഹമാണ് ഒരു സുന്ദരിയായ പെൺകുട്ടിയ  കെട്ടണം എന്ന് ...ഹ ഹ ....എന്തേ എനിക്ക് ആഗ്രഹിച്ചു കൂടെ.

 

 

ADVERTISEMENT

സങ്കൽപ്പത്തിൽ ഐശ്വര്യ റായ്‌ ഒക്കെ ആയിരുന്നു. പക്ഷേ എന്തുചെയ്യാം. ആ ചെക്കൻ കെട്ടിക്കൊണ്ടു പോയില്ലേ. ഇനി ഇപ്പോൾ ആരെയാണാവോ നമുക്ക് വിധിച്ചത്. അതിനിനി എത്രനാൾ കാത്തിരിക്കണം.  ഒന്ന് ജിമ്മിലൊക്കെ പോയി സൽമാൻഖാന്റെ  പോലെ ബോഡി ഒക്കെ ഒന്ന് ശരിയാക്കണം എന്ന് വിചാരിച്ചതാ.  പക്ഷേ ഈ തീറ്റ വീട്ടിൽ ഇരുന്നു തിന്നാൽ ഞാൻ വല്ല  മാക്കനും ആയിപ്പോകും.. ഹ ഹ ഹ ഹ 

ചിരിക്കണ്ട നിങ്ങളും  ശ്രദ്ധിച്ചോളൂ.

 

അങ്ങനെ ഒരാഴ്ച കഴിഞ്ഞു. വല്ലാതെ ബോറടിച്ചു തുടങ്ങി. ദിവസവും ഈ ഫുഡടി, ഉറക്കം ഈശ്വര  ഇനി എന്നാണ് ഈ ലോക്ക്ഡൗൺ കഴിയുക. അങ്ങനെ ഇരിക്കുകയാണ് മൊബൈലിൽ ആ മെസേജ് വന്നത്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അത് അവൾ ആയിരുന്നു.

 

അപ്പോൾ നിങ്ങൾ എന്തൊക്കെയോ അവളെക്കുറച്ചു വിചാരിച്ചല്ലോ അല്ലേ?. എന്നാ ഞാൻ തന്നെ പറഞ്ഞേക്കാം. അത് ഇന്ദു  എന്റെ കൂടെ  ജോലി ചെയുന്ന കുട്ടിയ ...(തെറ്റിധരിക്കാൻ ആയിട്ടില്ല ) ..... 

സുന്ദരിയാണ്. നല്ല സംസാരം, നല്ല പെരുമാറ്റം. (വിനു മെല്ലെ ചിരിച്ചു.). അവൾ മുൻപ് ജോലി ചെയ്തിരുന്നത് ബംഗളൂരു ആയിരുന്നു .അതിന്റെ കുറച്ച് സ്മാർനെസ്സുണ്ട്. അവളുടെ സൗന്ദ്യര്യത്തിനു മുൻപിൽ നമ്മൾ എവിടെ കിടക്കുന്നു. ഒന്ന് സ്വപ്നം കാണാൻ പോലും എനിക്ക് അർഹതയില്ല. ( മനസിൽ ഒരു നിശ്വാസം...) 

 

 

ഞങ്ങൾ   ഓഫീസിൽ എല്ലാരും ചേർന്നു  ഒരു വാട്സ് ആപ്പ്  ഗ്രൂപ്പ്  തുടങ്ങിയിട്ടുണ്ട്.  അതിൽ അവൾ വളരെ ആക്റ്റീവ് ആണ്. ഓഫീസിൽ അവൾ ജോയിന്റ് ചെയ്തപ്പോൾ മുതൽ എല്ലാരും അവളുടെ പുറകെ ആണ്. ഓഫീസിൽ ഞാൻ മാത്രം അവളെ അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ ജാഡ ആയതു കൊണ്ടാണെന്നു. അല്ലാട്ടോ  കിട്ടില്ല എന്ന് ഉറപ്പുള്ള കാര്യത്തിന്റെ പുറകെ നടക്കണ്ടല്ലോ. ഹ ഹ  ഞാൻ കറുത്ത നിറവും മെലിഞ്ഞ ശരീരവും കൊണ്ട് എന്ത് കാട്ടാന.  ഈ ടിക് ടോക് ഒക്കെ ചില ചുള്ളൻന്മാരെ കാണാം ഓ... നമ്മളൊക്കെ മാറി  നിൽക്കണം.. 

 

എന്നാൽപ്പിന്നെ ആ മെസേജ് എന്താണ് എന്ന് നോക്കാം 

 

ഇന്ദു :- ഹായ്  വിനു .

 

അത് വായിച്ചതും മനസ്സിൽ..............( ഒരു ലഡൂ...അല്ല )... വല്ലാത്ത ഒരു ആന്തൽ ...ഈ അടിവയറിൽ നിന്ന് ഒരു സാധനം ഉരുണ്ടു കേറി ....ഹ ഹ ഹ . എന്ത് ചെയ്യണം എന്ന് അറിയാതെ മൊബൈൽ താഴെ വെച്ച് രണ്ടു മൂന്ന് പ്രാവശ്യം ആ മെസേജ് നോക്കിയിരുന്നു .മറുപടി അയക്കണോ വേണ്ടയോ പലവട്ടം ആലോചിച്ചു ...രണ്ടും കൽപ്പിച്ചു മൊബൈൽ എടുത്തു ...ദേ നോക്കിയെ എന്റെ കൈ വിറക്കുന്നു .. എനിക്ക് അവൾ മെസേജ് അയക്കുന്ന സമയങ്ങളിൽ അവൾ ഗ്രൂപ്പിലും മെസേജ് അയക്കുന്നുണ്ടായിരുന്നു ..അപ്പോൾ ഞാൻ കരുതി അവൾ എല്ലാരോടും ഇങ്ങനൊക്കെയാണെന്നും. അങ്ങനെ അന്തം വിട്ടുനിൽക്കുമ്പോൾ ആണ് അടുത്ത മെസേജ് വന്നത്. 

 

ഇന്ദു :- എന്താ  വിനു  മറുപടി  അയക്കാത്തെ. 

 

ഞാൻ  മറുപടി  അയച്ചു.

 

വിനു :- ഹായ് ..ഒന്നും ഇല്ല.. എന്താ മെസേജ് അയയ്ക്കാൻ തോന്നിയത്? .

 

ഇന്ദു :- ചുമ്മാ എന്താ പാടില്ലേ?

 

വിനു :- കൊഴപ്പം ഇല്ല. അയച്ചോളു ..

 

ഇപ്പോൾ എനിക്ക് അൽപം ധൈര്യം ഒക്കെ തോന്നിത്തുടങ്ങി ..

 

അങ്ങനെ ആ ചാറ്റിങ് തുടർന്നു കൊണ്ടേ ഇരുന്നു.. രാവിലെ വൈകിട്ട് ...പിന്നെ സമയം ഒന്നും ഇല്ലാതെ അങ്ങനെ തുടർന്നു അത് ..

 

അങ്ങനെയിരിക്കെ ഒരു ദിവസം മെസേജ് അയച്ചുകൊണ്ടിരിക്കെ.

 

ഇന്ദു :- വിനു എനിക്ക് ഒരു ആഗ്രഹം ഒരു ചോക്ലേറ്റ് തിന്നുവാൻ ...

 

വിനു :- ഇപ്പോളോ എവിടുന്ന് കിട്ടാനാ..മോള് കുറച്ച കാത്തിരിക്ക്...

 

ഇന്ദു  :- ആരേലും കടയിൽ പോകുന്നേൽ പറഞ്ഞു വിടാമായിരുന്നു..

 

വിനു :- അതൊന്നും വേണ്ട ഞാൻ വാങ്ങിച്ചു തരാം.

 

ഇന്ദു :- പിന്നെ വിനുവിനെ കൊണ്ട് ഇപ്പോൾ അതൊന്നും നടക്കൂല..

 

വിനു :- അതെന്താ നടന്നാൽ ....( എല്ലാ ആണുങ്ങളേം പോലെ എനിക്കും ഒരു  വാശി   തോന്നി മനസ്സിൽ )

 

ഇന്ദു :- ഇത്രേം ദൂരെ വന്ന് എനിക്ക് അത് തരാൻ പറ്റില്ലല്ലോ. അത് റിസ്ക്  അല്ലേ. വേണ്ട മോനെ ഞാൻ  ആ  ആഗ്രഹം ഉപേക്ഷിച്ചു .

 

വിനു :- നിനക്കു ഒരു ആഗ്രഹം തോന്നിയാൽ അതു ഞാൻ നടത്തിത്തരും. നീ ലൊക്കേഷൻ ഷെയർ ചെയ്യ് ഞാൻ അങ്ങോട്ട് വരാം.

 

ഇന്ദു :- എന്നാൽ നോക്കാം (അവൾ  മെല്ലെ ചിരിച്ചു) 

 

വെല്ലുവിളി ഏറ്റെടുത്ത ഞാൻ പിന്നെയാണ് ആ യാത്രയെക്കുറിച്ചോർത്തത്. ഈ അവസരത്തിൽ ഏങ്ങനെ അവിടെ വരെ എത്തും. ചെന്നില്ലെങ്കിൽ നമ്മൾ തോറ്റപോലെ ആകും. രണ്ടും കൽപ്പിച്ച് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.

 

അമ്മ :- എവിടേക്കാ മോനെ നീ? 

 

ഞാൻ :- അത്യാവശ്യമായി ഓഫിസ് വരെ പോകുകയാ ...പെട്ടന്നു വരാം . 

 

അമ്മ :- സൂക്ഷിക്കണം. അമ്മ മാസ്ക് ഒക്കെ ഇ‌‌ട്ടു തന്നു. ഞാൻ അവയൊക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി . അപ്പോളാണ് അവൾ ലൊക്കേഷൻ അയച്ച മെസേജ് വന്നത്. അത് കണ്ടെന്റെ കിളി പോയി. എന്റെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർ ദൂരെ ആണ് അവളുടെ വീട്. എന്തായാലും   അത്രേം ദൂരം പോകുന്നത് റിസ്ക് ആണ് .പോലീസ് പിടിച്ചാൽ പണിയാകും. ഞാൻ രണ്ടും കൽപ്പിച്ച് യാത്രക്ക് വേണ്ട ഒരു സത്യവാങ്‌മൂലം  എഴുതി. സൈക്കിളിൽ പോകാം. അതാ നല്ലത്. അങ്ങനെ ഞാൻ യാത്ര തുടങ്ങി.

 

 

നല്ല വെയിലുണ്ട് ചൂട് സഹിക്കാൻ വയ്യ .എന്നാലും അവളെ കാണാനുള്ള ആഗ്രഹം മനസ്സിൽ ഉള്ളത് കൊണ്ട് എല്ലാം മറന്നു ഞാൻ പുറപ്പെട്ടു. കുറച്ചു ദൂരം പോയിക്കഴിഞ്ഞാണ്  അക്കാര്യം ഞാൻ ഓർത്തത്. ചോക്ലേറ്റ് വാങ്ങിയില്ല . ഇനി അത് എവിടുന്നൊപ്പിക്കും. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരാൾ വരുന്നത് കണ്ടു. അടുത്തെ ത്തിയപ്പോൾ ആണ് ആളെ മനസിലായത്. രാജേഷ് ആയിരുന്നു അത്. രാജേഷ് എന്റെ കൂടെ വർക്ക് ചെയുന്ന ആൾ ആണ്.

 

വിനു :- എവിടെ പോയി രാജേഷ് ? 

 

രാജേഷ് :- ഞാൻ ഇന്ദു വിനെ കാണാൻ  പോയതാ. എന്റെ മനസ്സൊന്നു പതറി.

 

വിനു :- എന്തേ ഇന്ദുവിന്റെ അടുത്ത് പോയത് ?

 

രാജേഷ് :- ചുമ്മാ ഒന്ന് കാണാം എന്ന് കരുതി പോയതാ ..നീ എങ്ങോട്ടാ? 

 

                                

വിനു :- ഞാൻ അമ്മാവന്റെ വീട്ടിൽ പോകുകയാ....ഞാൻ അവനോടു ബൈ പറഞ്ഞു മുന്നോട്ടു നീങ്ങി . അൽപദൂരം ചെന്നപ്പോൾ ഒരു കട കണ്ടു. ഞാൻ അവിടെച്ചെന്ന് ഒരു ചോക്ലേറ്റ് മേടിച്ചു. എന്നിട്ട് യാത്ര തുടർന്നു. അൽപദൂരം എത്തിയപ്പോൾ അതാ വാഴിയരികിൽ ഒരു അപ്പൂപ്പൻ നിൽക്കുന്നു..എന്നെ കൈ  കാട്ടി നിർത്തി ..

 

വിനു    :- എന്താ അപ്പൂപ്പാ?

 

അപ്പൂപ്പൻ:- ഞാൻ മരുന്നു വാങ്ങിക്കാൻ പോയതാ. വണ്ടി ഒന്നും കിട്ടിയില്ല. എന്നെ ആ മുക്കിൽ ഒന്ന് 

വിടാമോ ..

 

വിനു :- അതിനെന്താ കേറിക്കോളു ..  കേറല്ലേ ഒരു നിമിഷം 

 

ഞാൻ എന്റെ കൈയിൽ  ഇരുന്ന സാനിറ്റൈസറെടുത്ത് അപ്പൂപ്പന്റെ കൈയിൽ ഒഴിച്ച് കൊടുത്തിട്ടു ഇരു കൈയ്യും  നന്നായ് തുടയ്ക്കാൻ പറഞ്ഞു. എന്നിട്ട് തോർത്തു മുണ്ടു കൊണ്ട് മുഖം മറക്കുവാൻ പറഞ്ഞു ... കാലം നല്ലതല്ലലോ ...എങ്ങാനും അവൻ കൂടെ കൂടിയാലോ ഹ ഹ ഹ ( ആ കൊറോണ )

 

അൽപദൂരം കഴിഞ്ഞു ഞാൻ ഗൂഗിൾ മാപ് നോക്കി ..നെറ്റ്  വർക്ക് റേഞ്ച് ഇല്ലാത്തത്കൊണ്ട് ദിശ മനസിലാകുന്നില്ല ഇനി എന്ത് ചെയ്യും ..അവളെ വിളിക്കാം.

 

വിനു :- ഇന്ദു ഞാൻ ഇപ്പോൾ ഒരു ജംഗ്ഷൻ എത്തി ..ഇവിടെ ഒരു കപ്പേള ഉണ്ട് ..

     അവൾ ഞെട്ടി .... എന്ത് ?

 

ഇന്ദു :- എന്ത് താൻ അവിടെ വരെ എത്തിയോ ..പിന്നെ ...ശരിക്കും ...

 

വിനു :- കളിക്കാതെ പറ കൊച്ചെ ..

 

ഇന്ദു :-എന്ന ഇടത്തോട്ടു തിരിഞ്ഞു ഒരു പാടം കാണാം ..ആ റോഡിലൂടെ മുന്നോട് ഒരു കിലോമീറ്റര് വന്നാൽ  ഒരു ജംഗ്ഷൻ കാണണം ..അവിടെ നിന്നും ഇടത്തോട്ടു ഉള്ളവഴി നേരെ പോണത് എന്റെ വീട് എത്തും ..

 

വീനു :-  ക്ഷമിക്കണം .. അപ്പൂപ്പാ  എനിക്ക്  ഈവഴി  ആണ്  പോകേണ്ടതു ..

 

 

അപ്പൂപ്പൻ :-  എന്ന മോൻ പൊയ്ക്കോളൂ ..  എനിക്ക് ഇനി നടക്കാവുന്ന ദൂരമേ ഒള്ളു. വളരെ നന്ദി

 

ഞാൻ ഇടത്തോട്ടു തിരിഞ്ഞു മുന്നോട് പോയി .. അല്പം ദൂരം കഴിഞ്ഞപ്പോൾ ആണ്  ചൂളം വിളി കേട്ടത് .....നിങ്ങൾ കേട്ടില്ലേ .സൂ......o o o എന്ന ശബ്‍ദം ..ഞാൻ ദേ പോണെ റോഡിൽ നിന്നും പാടത്തേക്ക്  പതിച്ചു ഞാൻ..  ഞാൻ എണിറ്റു ..കണ്ണിൽ മൊത്തം ഇരുട്ട് ... ഇപ്പോൾ ഒക്കെ ...നടവൊന്നു നിവർത്തി.. എനിക്ക് ഒന്നും പറ്റില്ലാട്ടോ ടയർ പൊട്ടിയതാ ...ബാലൻസ് പോയി പെട്ടന്..ഹ ഹ ഹ ചിരിക്കണ്ട.. ഒരു പെൺകുട്ടിയെ വളക്കാൻ എന്തൊക്കെ സഹിക്കണം.. അമ്മേ ...... എന്നെ നോക്കിയ നിങ്ങൾ എന്തേലും കുഴപ്പം ഉണ്ടോ.. ആ ശകടവും  തള്ളി ഞാൻ മുന്നോട് നീങ്ങി .   

 

 

അൽപസമയം കഴിഞ്ഞപ്പോൾ ആ ജംഗ്ഷൻ എത്തി .ഇനി ഇടത്തോട്ടു തിരിഞ്ഞുള്ള വഴി ..ഞാൻ ആ വഴി കേറി മുന്നോട്ടുപോയി ..തീർത്തും വിജനമായ ഒരു വഴി ..ഞാൻ മനസ്സിൽ ചിന്തിച്ചു ..ഇതെന്തോന്നാ അട്ടപ്പാടിയോ ..നമ്മൾ ഒക്കെ എത്ര ഭേദം ആണ് ..അവൾ എന്നെ കെട്ടിയാൽ സന്തോഷം ആകും ...ഈ കുറ്റിക്കാട്ടിൽ നിന്നും രക്ഷപെടലോ ...മനസ്സിൽ ചിരിച്ചു ഞാൻ .. അതാ മുന്നിൽ ഒരു വലിയ ഗേറ്റ് .. വേറെ വീടുകൾ ഒന്നും തന്നെ അവിടെ ഇല്ല ...എനിക്ക് വഴി തെറ്റിയോ ..അവൾ കളിപ്പിച്ചതായിരിക്കും.. മനസ്സിൽ വല്ലാത്ത നിരാശയും ദേഷ്യവും തോന്നി . 

 

 

അമ്മ പറഞ്ഞതാ പോകണ്ട എന്ന് ..എനിക്ക് ഇതുതന്നെ കിട്ടണം .  അവളുടെ വാക്ക് കേട്ട് ഇത്രേം ദൂരം വരണ്ട ആവശ്യം ഉണ്ടായിരുന്നോ ..എല്ലാരും പറയുന്നത് ശരിയാ ..ഞാൻ ആരെയും അങ്ങ് പെട്ടന്നു വിശ്വസിക്കും ..എത്ര കിട്ടിയാലും പഠിക്കില്ല ...എന്ന അവളെ വിളിച്ചു രണ്ടു വർത്തമാനം പറയണം ..മൊബൈൽ എടുത്തു ഞാൻ അവളെ വിളിച്ചു ..

 

വിനു :- നീ എന്നെ കളിയാക്കിയത് ആണോ ...ഞാൻ ഇപ്പോൾ ഒരു വലിയ വീടിന്ടെ മുന്നിൽ എത്തി ..

               ഈ അവസരത്തിൽ ആണോ തമാശാ കാട്ടണേ .. മനസ്സിൽ വല്ലാത്ത സങ്കടം തോണി. 

 

ഇന്ദു :- വിനു താൻ എന്റെ വീടിന്ടെ മുന്നിൽ തന്നെയാണ് നിൽക്കുന്നത് ..

 

വിനു :- തന്റെ വീടോ ..ഇത് ഒരു ബംഗ്ലാവ് പോലെ ഉണ്ടല്ലോ .

 

ഇന്ദു :- വിശ്വാസം ആയില്ലേൽ ആ ഗേറ്റ് തുറന്നു അകത്തേക്ക് കേറി വാ..

 

മനസില്ലാമനസ്സോടെ ഞാൻ ആ ഗേറ്റ് തുറന്നു ..അതാ മുറ്റത്തു അവൾ നിൽക്കുന്നു. വേണമെങ്കിൽ ഒരു ചോക്ലേറ്റ് ഫാക്ടറി തുടങ്ങാൻ  ആസ്തി  ഉള്ള ഇവളാണോ ഒരു ചോക്ലേറ്റ് വേണ്ടി എന്നെ ഇവിടെ വരെ വരുത്തിയത് .. അപ്പോൾ ഞാൻ  ആരായി ( ചിന്തിക്കാൻ വരട്ടെ )....എന്റെ അവസ്ഥ ഒന്ന് നിങ്ങൾ ആലോചിച്ചേ കൃഷ്ണനെ കാണാൻ പോയ കുജേലനെ പോലെ  ആയി ..കയ്യിൽ ഉള്ളത് ചോക്ലേറ്റ് ആണോ അതോ അവൽ ആണോ എന് ഞാൻ തന്നെ ചിന്തിച്ചു പോയി    ( അങ്ങനെ ഞാൻ ശശി ആയി).....

 

ഇന്ദു :- കേറി വാ ..എവിടെ എന്റെ ചോക്ലേറ്റ് .. ഞാൻ അത്  മാറ്റിപിടിച്ചു.

 

ഇന്ദു : എവിടെ ചോക്ലേറ്റ് ...

 

ഞാൻ മടിച്ചു മടിച്ചു അത് അവൾക്കു കൊടുത്തു ....

 

ഇന്ദു :- അവൾ എന്റെ മുഖത്തു നോക്കി  കണ്ണുകൾ ചിമ്മാതെ നിന്നു. ഒരു നിമിഷം ഞാൻ അങ്ങ് വല്ലാതെ   ആയിപോയി .... എന്റെ മോനെ ആ നോട്ടം ഒന്ന് കണ്ടാൽ . മനസിന്റെ ഉള്ളിൽ മഞ്ഞുപെയ്യും പോലെ ആണ്. .. ഇതാണ് മോനെ വായിൽ നോട്ടം എന്ന് പറയുന്നത് ഹ ഹ അഹ്... (ഛെ  ഞാനും ഒരു വായില്നോക്കി ആയി പോയോ)  

 

വിനു :- എന്താ ഇങ്ങനെ നോക്കുന്നേ ..

 

ഇന്ദു :- താൻ എന്തിനാ ഇത്രേം റിസ്ക് എടുത്ത് ഇതിവിടെ കൊണ്ടുവന്നത്. 

 

വിനു :- ഒരു വാശി ..പിന്നെ താൻ എന്നോട് ഒരു കാര്യം അവശ്യപെട്ടപ്പോൾ അത് നടത്തി തരണം

 എന്ന് തോന്നി .

 

ഇന്ദു :- ആ ചോക്ലേറ്റ് ഒടിച്ചു അല്പം വായിൽ വെച്ച് എന്നിട്ട് അതിൽ നിന്നും ഒരു കഷ്ണം എനിക്ക്

തന്നു ..നിൽക്കു വിനു ഞാൻ ഇപ്പോൾ വരാം ..അവൾ അകത്തേക്കു ഓടിപോയി ..തിരിച്ചു വന്നപ്പോൾ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു ...വിനു ഇതിൽ കുറെ ചോക്ലേറ്റ് ഉണ്ട് അത് തന്നവരുടെ പേരും ഉണ്ട് നീ ഇത് അവർക്കു  തിരുച്ചു  കൊടുക്കണം. ഞാൻ ആ കവർ തുറന്നു നോക്കി അതിൽ ഒരു ചോക്ലേറ്റിൽ രാജേഷിന്റെ പേരും ഉണ്ട് ...ഞാൻ അവളെ നോക്കി മെല്ലെ ചിരിച്ചു.....അപ്പോൾ ഞാൻ അക്കാര്യം ഓർത്തത് രാജേഷും ചോക്ലേറ്റ് ആയിട്ടാ വന്നത് ....എടാ കള്ളാ .. 

 

വിനു:-       ഇന്ദു നീ എന്തിനാ ഇത് തിരിച്ചു കൊടുക്കുന്നെ ...നിനക്കായി അവർ തന്നതല്ലേ ...

 

ഇന്ദു :- ഞാൻ ഇതൊന്നും അവരോടു അവശ്യപ്പെട്ടതല്ല അവർ എനിക്ക് തന്നതാ. ഞാൻ തന്നോട് മാത്രം ആണ് അത് ആവശ്യപ്പെട്ടത് ..എനിക്ക് ഈ ചോക്ലേറ്റ് മാത്രം മതി ..

 

വിനു :-അപ്പോൾ തനിക്ക്എന്നെ ഇഷ്ടമായിരുന്നുവോ ..ഞാൻ ഒരു സുന്ദരൻ അല്ല ഒരു പാവം മിഡിൽ

ക്ലാസ്കാരൻ അല്ലേ? 

 

ഇന്ദു :- തന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ..കണ്ണടച്ചാൽ തന്റെ  ഈ ചിരി ആണ് മുന്നിൽ ....താൻ 

സുന്ദരനാണെടോ .. മനസിന്റെ സൗന്ദര്യം മറ്റാർക്കും കാണാൻ കഴിയില്ല. അവളുടെ ആ വാക്കുകൾ എന്നെ ആനന്തത്തിമർപ്പിൽ  ആറാടിച്ചു. ചിലർ അങ്ങേനെയാ ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തരും .....  

 

ഇന്ദു :- ഇനി മോൻ സേഫ് ആയിട്ട് വീട്ടിൽ പോയി ഇരിക്കണം ..ഈ കൊറോണ കാലം കഴിഞ്ഞാൽ 

നമുക്കൊരുമിച്ചു ഇരുന്നു കുറെ കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ...ഐ ലവ് യു ...

 

പിന്നെ ഞാൻ അവിടെ നിന്ന് വീട്ടിൽ എത്തിയത് അറിഞ്ഞില്ല.  വീട്ടിൽ എത്തി കൈ കാലുകൾ കഴുകി കുളിച്ച് ശുദ്ധിയായി ഞാൻ എന്റെ റൂമിൽ കയറി ഇരുന്നു ..ദൈവമേ ഇന്ന് എന്തോക്കെയാ സംഭവിച്ചേ ....എന്റെ ഓരോ ആഗ്രഹങ്ങളും സാധിച്ചു തരികയാണല്ലോ.

 

 

ഞാനും ഇനി കാത്തിരിക്കുകയാണ് ഈ കൊറോണക്കാലം കഴിയാൻ ..എന്റെ ഇന്ദുവിനെ കാണുവാൻ.. പ്രണയം എന്നും സുഖാനുഭൂദി ആണ്. അത് നമ്മെ തേടി വരുമ്പോൾ രണ്ടുകൈയും നീട്ടി സ്വീകരിക്ക ണം. നമുക്കുവേണ്ടി ഒരാൾ കാത്തിരിക്കുന്നത് ഒരു സുഖമാണ് . എന്നും പ്രണയിക്കുക ജീവിതത്തിലെ പലസങ്കടങ്ങളും അതിലൂടെ അതിജീവിക്കാൻ കഴിയും.ആരും ഞാൻ കാട്ടിയതു പോലെ പുറത്തു ഇറങ്ങി നടക്കരുത് ..സാഹചര്യങ്ങൾ എന്നും ഒരു പോലെ ആകില്ല . (അപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉദിച്ചിലെ .... കഥയിൽ ചോദ്യം ഇല്ലാട്ടോ )  ഹ ഹ്  നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രതിസന്ധികളും നമുക്കു മുന്നിൽ പല നല്ല കാര്യങ്ങളും നടക്കുവാൻ വേണ്ടി ആയിരിക്കും ..ഈ കൊറോണാ കാലം എനിക്ക് എന്നും നല്ല ഒരു ഓർമകാലം ആയിരിക്കും നിങ്ങൾക്കും അങ്ങനെ ആയിരിക്കട്ടെ ...

 

സ്റ്റേ ഹോം സ്റ്റേ സേഫ്

 

റെഡ് സ്പോട്ടിൽ നിന്നും ഒരു പ്രണയകഥ ഇവിടെ തുടരുന്നു ............

 

English Summary : Oru Redspot Pranayakadha Story By Vijesh N karthikeyan