ലബനോനിലെ മുന്തിരിത്തോട്ടങ്ങളെ  തഴുകിച്ചിരിച്ചു വന്ന കാറ്റ് മേരിയുടെ ജനാലകളെ ബലംപ്രയോഗിച്ച് തുറന്നിട്ടു. മേരിയപ്പോൾ മുറിയിലൊരു  പടം വരച്ചു പൂർത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു

ലബനോനിലെ മുന്തിരിത്തോട്ടങ്ങളെ  തഴുകിച്ചിരിച്ചു വന്ന കാറ്റ് മേരിയുടെ ജനാലകളെ ബലംപ്രയോഗിച്ച് തുറന്നിട്ടു. മേരിയപ്പോൾ മുറിയിലൊരു  പടം വരച്ചു പൂർത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേരീ, നീയും വീഞ്ഞും തമ്മിലെന്ത്? ! (കവിത)

ADVERTISEMENT

ലബനോനിലെ മുന്തിരിത്തോട്ടങ്ങളെ 

തഴുകിച്ചിരിച്ചു വന്ന കാറ്റ്

മേരിയുടെ ജനാലകളെ ബലംപ്രയോഗിച്ച് തുറന്നിട്ടു.

ADVERTISEMENT

മേരിയപ്പോൾ മുറിയിലൊരു 

പടം വരച്ചു പൂർത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.

'ജീവവൃക്ഷത്തിന്റെ ചെകിളപ്പൂക്കൾ' 

ADVERTISEMENT

എന്ന് അവളതിനു പേരിട്ടിരുന്നു.

പടംവര തുടർന്നുകൊണ്ടു തന്നെ അവൾ, 

വന്നു കേറിയ കാറ്റിനോടു സംസാരിക്കാൻ തുടങ്ങി:

"എന്റെ ജാലകവാതിലുകളെ  തള്ളിത്തുറന്നു പ്രവേശിക്കാൻ മാത്രംനിനക്കു ഞാനാര്, 

തെരഞ്ഞെടുക്കപ്പെട്ടവളോ?"

അവളുടെ വാക്കിന്റെ ഉദ്യാനം പൂക്കാൻ തുടങ്ങി, 

ആ ക്യാൻവാസു പോലെ!

പക്ഷേ..

കാറ്റിന് ആ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല.

ദേഷ്യം തീർക്കാൻ നേരെ 

അവളുടെ കിടപ്പുമുറിയിൽ കടന്ന കാറ്റ്,

പൂർത്തിയാക്കി വെച്ചിരുന്ന 

'ജപമാലകളുടെ രാജ്ഞി' എന്ന ചിത്രത്തെ നിഷ്കരുണം തട്ടിമറിച്ചിട്ടു.

അപ്പോളവിടെ വിലാപത്തിന്റെ മഴപെയ്തു..

അല്ല,

അങ്ങനെ പ്രതീക്ഷിച്ച കാറ്റിന് 

അമ്പേ തെറ്റിപ്പോയി.

വലിപ്പിൽ സൂക്ഷിച്ചിരുന്ന 

സുഗന്ധവീഞ്ഞെടുത്ത്

മേരിയൊരു വീശു വീശി.

കിറുങ്ങി വേച്ചുപോയ കാറ്റ് 

ദേ കിടക്കുന്നു താഴെ !

അനന്തരം അവൾ 

മേലുടുപ്പ് വീണ്ടും കയറ്റിക്കുത്തി 

ജീവവൃക്ഷത്തെ പൂർത്തിയാക്കുവാൻ തുടങ്ങി

English Summary : Malayalam Poem written by Suresh Narayanan