ശബ്ദം നഷ്ടപ്പെട്ട്, ഉറക്കെ കരയാൻ ശ്രമിച്ച്, അവൾ പരാജയപ്പെട്ടു... ഒരു ചാപിള്ളയുടെ രക്തപ്പാച്ചിലിനിടയിൽ ഒരു ഹിമാലയൻ തിരവന്ന് കടലിനുമപ്പുറത്തേക്ക് അവനെ മറയ്ക്കുന്നതവൾ അവസാനമായി കണ്ടു. ... കടലിനോളം കണ്ണുനീർ, പെണ്ണിന്റെ മാത്രം കുറവാകുന്നുവത്രേ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞണ്ടുകൾ പറഞ്ഞ കഥ (കഥ)

ADVERTISEMENT

ഒരു ഭീമാകാരനായ കാറ്റിന്റെ പുറകെ, വലിയ ഒരു തിര വന്ന്  കടൽക്കരയിൽ ഇരുന്ന അവളുടെ പാദങ്ങളെ കുതിർത്ത് താഴെയുള്ള മണലിനെ വലിച്ചു കൊണ്ട് പോയി . ഒരു കടൽതന്നെ കൊള്ളയടിച്ച്, വെളുത്ത വസ്ത്രമണിഞ്ഞ പാസ്റ്റർ, അവളുടെ മേൽ അല്പം ഹന്നാൻ വെള്ളം തളിച്ച് കടലിന് മേലെക്കൂടെ നടന്ന് പോകുന്നു. 

അവൾ ഉറക്കെ നിലവിളിച്ചു. ഒന്നല്ല ,രണ്ടല്ല, ഒരായിരം തവണ... 

അയാൾ തിരിഞ്ഞു നോക്കാതെ , ഇത് വരെ ആരും വരക്കാത്ത ഒരു ചുവന്ന പൊട്ടിനെ നോക്കി, അനന്ത നീലിമയിലേക്ക് തന്നെ നടന്നു . 

ADVERTISEMENT

തുടുത്ത അടിവയറിൽ കൈകൾ പൊത്തി, അവൾ മണലിലേക്കു കമിഴ്ന്നു വീണു. കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്നും മണൽപ്പരപ്പിൽ നിന്നും കുനുകുനെ  ഞണ്ടുകൾ അവളെ ചുറ്റി ശരീരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി. മനോഹരമായ അവളുടെ കഴുത്തിലെ ഞരമ്പിൽ, ഇടത്തെ ചെവിക്കു താഴെ, മാറിടത്തിനു താഴെ, പൊക്കിൾക്കുഴിയിൽ നിന്നു താഴേക്കു വളരുന്ന നനുത്ത രോമങ്ങളിൽ ..... അനേകം  ഞണ്ടുകൾ പിടിമുറുക്കി. 

ശബ്ദം നഷ്ടപ്പെട്ട്, ഉറക്കെ കരയാൻ ശ്രമിച്ച്, അവൾ പരാജയപ്പെട്ടു... ഒരു ചാപിള്ളയുടെ രക്തപ്പാച്ചിലിനിടയിൽ ഒരു ഹിമാലയൻ തിരവന്ന്  കടലിനുമപ്പുറത്തേക്ക് അവനെ മറയ്ക്കുന്നതവൾ അവസാനമായി കണ്ടു. ...

ADVERTISEMENT

കടലിനോളം കണ്ണുനീർ, പെണ്ണിന്റെ മാത്രം കുറവാകുന്നുവത്രേ.

വേലിയേറ്റവും വേലിയിറക്കവും കഴിഞ്ഞു. കടലും പെണ്ണും അവിടെത്തന്നെയുണ്ടായിരുന്നു. മാറാവ്യാധി  ബാധിച്ചവനെപ്പോലെ ,കടൽ നിശബ്ദമായപ്പോൾ കടൽക്കാക്കകൾ അവളുടെ ശേഷിച്ച ശരീരത്തിന്റെ മാംസങ്ങൾ കൊത്തിപ്പറിക്കുന്നുണ്ടായിരുന്നു. കറുത്തവാവിന്റെയന്നത്തെ ഒടുവിലത്തെ തിരയിൽ ഒരു  അസ്ഥികൂടം കടലിന്നടിയിലേക്ക് മെല്ലെ ഒഴുകി നീങ്ങി ... അവന്റെ  കാലടികളുടെ സഞ്ചാരപഥങ്ങൾക്ക് താഴെ.....

English Summary : Malayalam Short Story