മുഖംനോക്കി അനവസരത്തിലും ധൈര്യമായി കാര്യംപറഞ്ഞവൻ. പറ്റിക്കപെടുവാനായി ആരുടെമുന്നിലും വിളിപ്പുറത്ത് ഓടിയെത്തിയവൻ. വിലപിടിപ്പുള്ള കടലാസുകൾ സൂക്ഷിക്കാൻ മറന്നവൻ.

മുഖംനോക്കി അനവസരത്തിലും ധൈര്യമായി കാര്യംപറഞ്ഞവൻ. പറ്റിക്കപെടുവാനായി ആരുടെമുന്നിലും വിളിപ്പുറത്ത് ഓടിയെത്തിയവൻ. വിലപിടിപ്പുള്ള കടലാസുകൾ സൂക്ഷിക്കാൻ മറന്നവൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജിതൻ (കവിത)

ADVERTISEMENT

നഷ്ടസ്വപനങ്ങളെ പേറി 

മണ്ണിൽ അലഞ്ഞവൻ .

മുഖംനോക്കി അനവസരത്തിലും 

ധൈര്യമായി കാര്യംപറഞ്ഞവൻ. 

ADVERTISEMENT

പറ്റിക്കപെടുവാനായി ആരുടെമുന്നിലും 

വിളിപ്പുറത്ത് ഓടിയെത്തിയവൻ. 

വിലപിടിപ്പുള്ള കടലാസുകൾ 

സൂക്ഷിക്കാൻ മറന്നവൻ. 

ADVERTISEMENT

കൂട്ടംകൂടാൻ സംഗീതനിശകളെ 

ഒരിക്കലും തിരയാതിരുന്നവൻ. 

അന്ന്യന്റെ അന്നത്തിൽ 

പൂഴി വാരിയിടാത്തവൻ .

മനുഷ്യ മനസ്സുകൾക്കുമുന്നിൽ 

കണ്ണീർ വാർത്തവൻ. 

കോരനെയും കുഞ്ചിയെയും 

തോളോട് ചേർത്തവൻ. 

അധികാരത്തിനും പണത്തിനും 

കൂടെപ്പിറപ്പിനെ ബലിയാടാക്കാത്തവൻ. 

തിരശശീലയ്ക്ക് പിന്നിൽ 

ജീവിക്കാൻ മറന്നവൻ.

പ്രണയിനിയെ സ്നേഹിതയാക്കി 

മാറ്റാൻ കഴിയാത്തവൻ. 

ഉണ്ടചോറിനു നിന്ദ 

കാണിക്കാൻ മറന്നവൻ. 

മതത്തെയും രാഷ്ട്രീയത്തെയും 

ഉപയോഗിക്കാൻ മറന്നവൻ. 

വെറുപ്പിന്റെ അഗ്‌നിഗോളങ്ങൾക്കുള്ളിൽ 

കിടന്നു നട്ടംതിരിയുന്നവൻ. 

സഹൃദയനെന്ന പേരുള്ള 

മനുഷ്യനിവൻ പരാജിതൻ .

English Summary : Parajithan- Malayalam Poem