എനിക്ക് വേണു മാഷിനെ പേടിയാ. ‘നല്ല ഉടുപ്പാണല്ലോ’ എന്ന് പറഞ്ഞ് ആ ഉടുപ്പിനെയും ഉടുപ്പിനുള്ളിലെ എന്നെയും അയാൾ തൊടും. വേണു മാഷ് എന്നെ ഒരുപാട് അടിക്കുന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞു. ഞാൻ പഠിക്കാത്തത് കൊണ്ടാണ് എന്നെ അടിക്കുന്നതെന്നായിരുന്നു അമ്മയുടെ മറുപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യമൃഗം (കഥ)

ADVERTISEMENT

വെള്ളിയാഴ്ച എന്റെ പത്താം പിറന്നാളായിരുന്നു. മറ്റു കുട്ടികളെ പോലെ പുത്തനുടുപ്പണിഞ്ഞു സ്കൂളിൽ പോകാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വേണു മാഷ്., എനിക്ക് വേണു മാഷിനെ പേടിയാ. ‘നല്ല ഉടുപ്പാണല്ലോ’ എന്ന് പറഞ്ഞ് ആ ഉടുപ്പിനെയും ഉടുപ്പിനുള്ളിലെ എന്നെയും അയാൾ തൊടും. വേണു മാഷ് എന്നെ ഒരുപാട് അടിക്കുന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞു. ഞാൻ പഠിക്കാത്തത് കൊണ്ടാണ് എന്നെ അടിക്കുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. കൂട്ടുകാരോട് പറഞ്ഞപ്പോൾ, വേണു മാഷ് പഠിച്ച ആളാ, കാര്യമില്ലാതെ എന്നെ അടിക്കില്ല എന്ന് അവരും പറഞ്ഞു. കറുത്തതാണെന്നും കീഴ്ജാതിക്കാരിയാണെന്നും പറഞ്ഞ് എന്നെ കളിയാക്കുന്ന അധ്യാപകരോട് ഞാൻ ഒന്നും പറഞ്ഞില്ല.

ADVERTISEMENT

വെള്ളിയാഴ്ച ഞാൻ സ്കൂളിൽ പോയില്ല. ശനിയും ഞായറും അവധി ആയതുകൊണ്ട് അനിയൻകുട്ടന്റെ കൂടെ കളിക്കാം. അവനു രണ്ട് വയസ്സേയുള്ളു. അമ്മയാണെങ്കിൽ പണ്ട് പണിക്കു പോകുമായിരുന്നു. അനിയൻ ജനിച്ചതിൽ പിന്നെ അമ്മ പോയിട്ടില്ല. അച്ഛന് ടൗണിലെ ഒരു കടയിൽ വാച്ച്മാൻ ആയിട്ടാണ് ജോലി. അച്ഛൻ ഒരു പാവമാ. എന്റെ ചെറുതിലെ എന്റെ സ്വന്തം അച്ഛൻ മരിച്ചുപോയി. പിന്നെയാണ് അച്ഛൻ അമ്മയെ കല്യാണം കഴിക്കുന്നത്.

ADVERTISEMENT

അച്ഛന് രാത്രിയിലാണ് ജോലി. എട്ടര മണിയാകുമ്പോൾ അച്ഛൻ ജോലിക്ക് പോകും. അച്ഛന്റെയൊപ്പം അത്താഴം ഞങ്ങളും കഴിക്കും. എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്നതാണ് അച്ഛന് ഇഷ്ടം. അത്താഴം കഴിഞ്ഞു നിലാവുള്ള രാത്രിയെ കണ്ണടയ്ക്കാതെ ഞാൻ നോക്കി നിൽക്കും. നക്ഷത്രങ്ങളും, നിലാവും., കാണാൻ തന്നെ എന്ത് രസമാ. രാത്രി എനിക്ക് ഒരുപാട് ഇഷ്ടമാ. വേണു മാഷ് പകലാണ് വരുന്നത്. രാത്രി വേണു മാഷിനെ പേടിക്കണ്ടല്ലോ. 

മുഖത്ത് വെള്ളം വീണപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. സ്കൂളിൽ പോകാൻ അമ്മ എന്നെ എഴുന്നേൽപിക്കുന്നത് ഇങ്ങനെ ആണ്. 2 ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച ഞാൻ സ്കൂളിൽ പോയി. എന്റെ വീട്ടിൽ നിന്നും പതിനഞ്ചു മിനിറ്റ് നടക്കണം സ്കൂളിൽ എത്താൻ. ഒറ്റക്കാണ് ഞാൻ സ്കൂളിൽ പോകുന്നത്.സ്കൂളിൽ എത്തിയപ്പോൾ വെള്ളിയാഴ്ച വരാതിരുന്നതിന് വേണു മാഷ് എന്നെ വഴക്ക് പറഞ്ഞു. ‘ലീവ് ലെറ്റർ’ എഴുതാൻ അമ്മയ്ക്കും അച്ഛനും വിദ്യാഭാസം ഇല്ല എന്ന് പറഞ്ഞു കളിയാക്കുകയും ചെയ്തു. കരയാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു. കാരണം, ഞാൻ കരഞ്ഞാൽ എന്റെ കണ്ണീരൊപ്പാൻ അയാൾ എന്റെ അടുക്കൽ വരും. അതെനിക്ക് പേടിയാ. പക്ഷേ, എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഞാൻ കരഞ്ഞുപോയി.

English Summary : ‘Manushyamrugam’ Malayalam Short Story