കടവായിൽ നുരയും പതയും ഉണങ്ങി പിടിച്ചിരിക്കുന്നു. വേദന സഹിക്കവയ്യാതെ അമ്മേന്ന് വിളിച്ചോന്ന് കരയാൻ പോലും അവളുടെ പൊട്ടി വരണ്ട ചുണ്ടുകൾ സമ്മതിച്ചില്ല, എന്നാൽ കെട്ടിയിട്ട കൈകളെ ആരോ സ്വാതന്ത്രമാക്കിയിട്ടുണ്ട്, ഏതോ മഹത് വ്യക്തിയുടെ ഔദാര്യം,

കടവായിൽ നുരയും പതയും ഉണങ്ങി പിടിച്ചിരിക്കുന്നു. വേദന സഹിക്കവയ്യാതെ അമ്മേന്ന് വിളിച്ചോന്ന് കരയാൻ പോലും അവളുടെ പൊട്ടി വരണ്ട ചുണ്ടുകൾ സമ്മതിച്ചില്ല, എന്നാൽ കെട്ടിയിട്ട കൈകളെ ആരോ സ്വാതന്ത്രമാക്കിയിട്ടുണ്ട്, ഏതോ മഹത് വ്യക്തിയുടെ ഔദാര്യം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടവായിൽ നുരയും പതയും ഉണങ്ങി പിടിച്ചിരിക്കുന്നു. വേദന സഹിക്കവയ്യാതെ അമ്മേന്ന് വിളിച്ചോന്ന് കരയാൻ പോലും അവളുടെ പൊട്ടി വരണ്ട ചുണ്ടുകൾ സമ്മതിച്ചില്ല, എന്നാൽ കെട്ടിയിട്ട കൈകളെ ആരോ സ്വാതന്ത്രമാക്കിയിട്ടുണ്ട്, ഏതോ മഹത് വ്യക്തിയുടെ ഔദാര്യം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശൂന്യത (കഥ)

 

ADVERTISEMENT

അഗാധ പ്രണയത്തിൽ എന്നപോലെ ഇമകൾ കെട്ടിപുണർന്നിരിന്നു, അതുകൊണ്ട് തന്നെ എത്ര ആയസപ്പെട്ടിട്ടും കണ്ണുകൾ തുറക്കാൻ അവൾക്കd ആയില്ല, ഇങ്ങനെയും പ്രണയമോ? അതിശയം തന്നെ.

 

കടവായിൽ നുരയും പതയും ഉണങ്ങി പിടിച്ചിരിക്കുന്നു. വേദന സഹിക്കവയ്യാതെ അമ്മേന്ന് വിളിച്ചോന്ന് കരയാൻ പോലും അവളുടെ പൊട്ടി വരണ്ട ചുണ്ടുകൾ സമ്മതിച്ചില്ല, എന്നാൽ കെട്ടിയിട്ട കൈകളെ ആരോ സ്വാതന്ത്രമാക്കിയിട്ടുണ്ട്, ഏതോ മഹത് വ്യക്തിയുടെ  ഔദാര്യം, പക്ഷേ അവ സൃഷ്ടിച്ച വ്രണങ്ങൾ വിങ്ങികൊണ്ടേ ഇരുന്നു, അവളുടെ മനസ്സുപോലെ..

 

ADVERTISEMENT

കൈകൾ കുത്തി എണീക്കാൻ നോക്കവേ, പൊട്ടി ഒലിക്കുന്ന വ്രണങ്ങൾ ഉരസി ചങ്ക് പൊടിഞ്ഞപ്പോൾ, കൂട്ടായി എന്നും ഓടി എത്തുന്ന കണ്ണീർ ചാലിനാൽ കണ്ണുകൾ മെല്ലെ വെളിച്ചം കണ്ടെത്തി.

 

വരാന്തയിലെ അരണ്ട വെളിച്ചത്തിൽ കണ്ണുകൾ പരതി, രാത്രിയോ... പകലോ...? ഏതാണ് സമയം? ഒരു രൂപോം ഇല്ല, അല്ലെങ്കിൽ തന്നെ അറിഞ്ഞിട്ട് എന്തിന്...

 

ADVERTISEMENT

മെരുക്കാൻ കഴിയാത്ത, എല്ലാർക്കും തലവേദന ആയ, ഒരിക്കലും തിരിച്ചു വരവില്ലാതെ മനസ്സ്‌ മരവിച്ച ജന്മങ്ങളെ, പൂട്ടി ഇടാനുള്ള പ്രത്യേക മുറി. മരുന്നിനു മാത്രം അല്ല, കുബുദ്ധികൾക്കും സ്വാർഥർക്കും മെരുക്കാൻ പറ്റാത്ത മനസ്സുള്ളവരെയും, രണ്ടുകെട്ടു പേപ്പറിന്റെ ബലത്തിൽ ഈ മുറിയിൽ തള്ളാറുണ്ട്, അതേ അവളും, ഇന്ന് ഈ മുറിയിൽ ആണ്.

 

ആരുടെ മുന്നിലും തോൽക്കാൻ മനസ്സ് ഇല്ലാത്തവൾ,

എവിടെയും ധൈര്യത്തോടെ മുന്നേറാൻ മനസ്സുള്ളവൾ.... 

ആ മനസ്സിനെ തന്നെ ആയുധമാക്കിയപ്പോ ഒന്നു വാടി പോയി....

ഇടക്കിടക്കുള്ള വൈദ്യുതി പ്രവാഹവും, ആർത്തിയോടെ തന്നെ ഇറുക്കി പിടിക്കുന്ന അന്ധകാരവും അവളെ വല്ലാതെ ഉലച്ചു. 

തല പൊട്ടി പിളർക്കുന്ന വേദന...

അലറി കരഞ്ഞാൽ ഭ്രാന്ത് മൂത്തവൾ...

തളർന്നു കിടന്നാൽ മനസ്സു ചത്തവൾ

രണ്ടിനും പേരു ഭ്രാന്തി....

 

എത്ര ദിവസങ്ങൾ  അതോ മാസങ്ങളോ....

ഈ അന്ധകാരം അവൾക്ക് ഒരു ഹരം ആയിരിക്കുന്നു, അവളുടെ ഉറ്റ തോഴൻ, ഏത് അവസ്ഥയിലും ചേർത്തണക്കാൻ മടി ഇല്ലാത്ത അവളുടെ കാമുകൻ.

 

പക്ഷേ അന്ന് ആരൊക്കെയോ അവളെ തേടി വന്നു, രണ്ടു കൈകളിലും ചേർത്തു പിടിച്ചു വെളിയിലേക്ക് കൊണ്ടുപോയി... വാതിൽ തുറന്നതും കണ്ണുകൾ ഇറുക്കി അടച്ചു, വീണ്ടും തലയിലൂടെ വൈദ്യുതി കേറ്റി വിട്ടപോലെ, കാലുകൾ തളരുന്നു കണ്ണിലെ ഞരമ്പുകൾ കുത്തി തുളക്കുന്നു. 

വേണ്ട, എനിക്കിവിടം വേണ്ട.....

അവൾ തന്റെ പ്രണയത്തെ തേടി,

എന്നെ തിരിച്ചു അയയ്ക്കൂ അവൾ അലരിക്കരഞ്ഞു, കുതറി ഓടാൻ നോക്കി, പക്ഷേ ഒരു തേങ്ങലിൽ എല്ലാം അലിഞ്ഞുപോയി.

 

എപ്പളോ കണ്ണു തുറന്നപ്പോൾ, പാഞ്ഞോടുന്ന പരൽ മീനുകളെ പോലെ എന്നിൽ അലിയാൻ പാഞ്ഞടുക്കുന്ന വെള്ള തുള്ളികൾ,

എന്റെ കൈപത്തിയിൽ തുളച്ചു കയറ്റിയ സൂചി മുനമ്പിലൂടെ എന്നിൽ കേറി വിഹരിക്കിന്നു, 

‘‘എന്തധികാരത്തിൽ ആണ് അവറ്റകൾ എന്നെ തൊടുന്നത്, ഇഷ്ടമില്ലാതെ എന്നെ തൊട്ടതെല്ലാം വെട്ടിമാറ്റിയിട്ടെ ഉള്ളു,നിന്നെയും എനിക്കിഷ്ടപെട്ടില്ല, ഒരു സൂചിമുനയിലൂടെ പോലും എനിക്കു ഇഷ്ടമില്ലാത്തത് എന്നെ തൊടാൻ പാടില്ല.’’

അവൾ ചാടി എണീറ്റു എല്ലാം തട്ടിത്തെറിപ്പിച്ചു. കൈയിൽ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞു....

അപ്പോളേക്കും ഏതൊക്കെയോ കൈകൾ ഓടി വന്നു, കൈകൾ പിടിച്ചു വെച്ചു, ഒന്നും ചെയ്യാൻ ആകാതെ താഴോട്ട് നോക്കി ഇരുന്നു അവൾ കിതച്ചു.

 

നിമിഷങ്ങൾക്ക് അപ്പുറം, ഷൂസുകൾ തറയിൽ പതിയുന്ന ശബ്‌ദം ആ മുറിയിൽ മുഴങ്ങി, അവൾ മെല്ലെ മുഖം ചെരിച്ചു, അവളെ ലക്ഷ്യമാക്കി അടുക്കുന്ന ചുവടുകൾ സൂക്ഷ്മം നിരീക്ഷിച്ചു. ഇല്ല കണ്ടിട്ടില്ല,... മറവി കടമെടുക്കാത്ത എല്ലാ ചേരികളിലും കേറി ഇറങ്ങി, കണ്ടെത്താനായില്ല.....

 

പക്ഷേ ആ ശബ്ദം, അത് അവളുടെ കർണപടത്തെ പൊട്ടിച്ചു

തലച്ചോറ് കാർന്നു തിന്നുന്നു. എവിടെയോ ഇതേ താളം.....

അവൾ കണ്ണുകൾ അടച്ചു ഒന്നുകൂടി ആ ശബ്ദം തന്നിലേക്ക് ആവാഹിച്ചു. കണ്ണുകൾ കുറുകി, ചുണ്ടിൽ ഒരു പുഞ്ചിരി തത്തി. അവൾ

മുഖം ഉയർത്തി നോക്കി.. ....

 

‘‘കുഴപ്പം ഒന്നും ഇല്ല കേട്ടൊ, എല്ലാം ശരിയാകും, എന്നെ മനസ്സിലായോ?’’ എന്നും ചോദിച്ച് അയാൾ അവളുടെ തോളിൽ കൈ വെച്ച് ഒന്ന് അമക്കി, തള്ള വിരൽ കൊണ്ട് അവിടെ ആകെ ഒന്നു പരതി... ഒരു ഗൂഢ മന്ദഹാസത്തോടെ അവളെ ആകെ ഒന്ന് ഉഴിഞ്ഞു.

 

നാളുകൾക്കു ശേഷം എന്തെന്നില്ലാത്ത ഒരു സന്തോഷം അവളുടെ ഹൃദയത്തെ പുൽകി, ചുമരിൽ ഉരച്ചു പാകപ്പെടുത്തിയ ആയുധം ഉപയോഗിക്കാൻ സമയം ആയിരിക്കുന്നു. ചെലപ്പോ വേറെ ഒരു അവസരം കിട്ടില്ലെന്ന്‌ ചത്ത മനസ്സു വീണ്ടും വീണ്ടും അവളോട് പറഞ്ഞു.

 

ശൗര്യത്തോടെ പാഞ്ഞടുക്കുന്ന ചീറ്റ പുലിയെ പോലെ അവൾ അയാളിൽ ചാടി വീണു, കൊലവള്ളിയിൽ കൂർത്ത നഖങ്ങൾ ആഴ്ന്നിറങ്ങി, ഒരു ഭ്രാന്തിയുടെ കരവിരുതുകളെ ചെറുക്കാൻ ആർക്കും കഴിഞ്ഞില്ല.

 

ചിലർ തടയാൻ ശ്രമിച്ചെങ്കിലും വൈദ്യുതി കാരിരുമ്പ് ആക്കിയ അവളുടെ പേശികളെ തളയ്ക്കാൻ ആയില്ല.

ചിലർ നിർവികാരരായി നോക്കിനിന്നെങ്കിലും ചുണ്ടിൻ കോണിൽ 

സംതൃപ്തിയുടെ ചിരികണങ്ങൾ തങ്ങി നിന്നു.

അവളുടെ കൈയിലൂടെ അയാളുടെ ചുടു രക്തം ഒഴുകി ഇറങ്ങി, 

കണ്ണുകൾ തള്ളിനിന്നു, 

കൈകൾ അവളുടെ മുടികൾ വലിച്ചൂരി,

പുറം പൊളിയുമാറു തല്ലി ...

പക്ഷേ അവളുടെ ചിരി മാഞ്ഞില്ല, കൈകൾ വേർപെട്ടില്ല

ചിരപരിചിതങ്ങൾ ആയവയെ ഒക്കെ അവൾ നിഷ്പ്രയാസം, പുഞ്ചിരിയോടെ നേരിട്ടു.

അവസാന തുടിപ്പും കൈകളിൽ ആസ്വദിച്ചു, ആത്മ നിർവൃതിയോടെ കൈകൾ അയച്ചു....

 

ഇന്ന് അവൾ, എല്ലാമായ പ്രാണന്റെ കൈകളിൽ സുരക്ഷിതയാണ്.

എല്ലാം മറന്ന്, ശൂന്യതയിൽ നിന്നു ശാന്തത തേടിയ മനസ്സുമായി

അവളുടെ സ്നേഹത്തിന്റെ മാറിൽ മുഖം അമർത്തി..

 

English Summary: Sunyatha, Malayalam Short Story