ഇവിടുത്തുകാർ ആരും തന്നെ ഈ യുവതിക്ക് ഭക്ഷണമോ മറ്റൊന്നും നൽകിയിരുന്നില്ല... അതു കൊണ്ട് തന്നെ ഇവർ അതി രാവിലെ തന്റെ വൈറ്റ് കെയ്നുമായി വിറക് ശേഖരിക്കാനിറങ്ങും. നീണ്ട് നിവർന്ന് കിടക്കുന്ന തെരുവീഥിയേക്കാൾ ശാന്തമായ കാനന പാത

ഇവിടുത്തുകാർ ആരും തന്നെ ഈ യുവതിക്ക് ഭക്ഷണമോ മറ്റൊന്നും നൽകിയിരുന്നില്ല... അതു കൊണ്ട് തന്നെ ഇവർ അതി രാവിലെ തന്റെ വൈറ്റ് കെയ്നുമായി വിറക് ശേഖരിക്കാനിറങ്ങും. നീണ്ട് നിവർന്ന് കിടക്കുന്ന തെരുവീഥിയേക്കാൾ ശാന്തമായ കാനന പാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇവിടുത്തുകാർ ആരും തന്നെ ഈ യുവതിക്ക് ഭക്ഷണമോ മറ്റൊന്നും നൽകിയിരുന്നില്ല... അതു കൊണ്ട് തന്നെ ഇവർ അതി രാവിലെ തന്റെ വൈറ്റ് കെയ്നുമായി വിറക് ശേഖരിക്കാനിറങ്ങും. നീണ്ട് നിവർന്ന് കിടക്കുന്ന തെരുവീഥിയേക്കാൾ ശാന്തമായ കാനന പാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുട്ടിനെ സ്നേഹിച്ച കൺപോളകൾ (കഥ)

 

ADVERTISEMENT

കാണാമറയത്തെ കാക്കിയിട്ട പൊലീസുക്കാരന്റെ പിൻബലത്തിലാണ് ഇന്നവൾ നടന്നുനീങ്ങുന്നത്. ഇത്രയും കാലം സദാചാരക്കാരുടെ കുപ്പായം അണിഞ്ഞ പലരുടെയും തനിനിറം ഇരുട്ടിന്റെ മറവിൽ തുറക്കപ്പെടാത്ത കാഴ്ച്ചയിൽ കൂടിയാണവൾ കണ്ടിരുന്നത്.

 

അപ്പോഴും അവളുടെ കണ്ണുനീർ പറഞ്ഞിരുന്നു; മാന്യതയിൽ സാമ്യം തോന്നാത്തവരുണ്ടോ.., അവരാണ് യഥാർത്ഥ മാന്യൻ.

 

ADVERTISEMENT

ബൈസന്റ് വാലിയിലെ കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഈ കണ്ണു പൊട്ടിയെ കളിയാക്കിയിരുന്നു. ഇവിടുത്തുകാർ ആരും തന്നെ ഈ യുവതിക്ക് ഭക്ഷണമോ മറ്റൊന്നും നൽകിയിരുന്നില്ല... അതു കൊണ്ട് തന്നെ ഇവർ അതി രാവിലെ തന്റെ വൈറ്റ് കെയ്നുമായി വിറക് ശേഖരിക്കാനിറങ്ങും.

 

നീണ്ട് നിവർന്ന് കിടക്കുന്ന തെരുവീഥിയേക്കാൾ ശാന്തമായ കാനന പാതയാണ് വെസ്റ്റ് ഹാം ഫോറസ്റ്റിലേക്ക്, കിളികളുടെ കളകളവും കൂമന്റെ കാമാദ്രമായ ഹർഷവും ഇവളെ വഴി നടക്കാൻ സഹായിക്കാറുണ്ട്...

 

ADVERTISEMENT

തിങ്ങി നിറഞ്ഞ മുളങ്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ എത്രയോ സമാധാനമാണവൾക്ക്...

ദൈവമെന്തിന് ഇരുകാലികൾക്ക് വിവേക ബുദ്ധി കൊടുത്തു അതിലും നല്ലത് നാൽക്കാലികൾക്ക് കൊടുക്കുന്നതായിരുന്നു...

ഇടക്കിടെ അവളെ ഇതു പോലുള്ള ചോദ്യങ്ങൾ വേട്ടയാടാറുണ്ട്...

എങ്കിലും എല്ലാം ദൈവ നിശ്ചയം എന്ന് മാത്രം കരുതി സ്വയം സമാധാനിക്കും.

 

ഇന്നും പതിവിലും നേരത്തെ തന്നെ അവൾ ഫോറസ്റ്റിൽ എത്തി വിറക് ശേഖരണം തുടങ്ങി. തന്റെ സഞ്ചിയിൽ കൊള്ളുന്നത്ര പാകത്തിനവൾ ഓരോ വിറക് കഷ്ണവും അളന്നു മുറിക്കാൻ തുടങ്ങി...

അവളുടെ ഭാണ്ഡകെട്ട് പിടി മുറുക്കി പിടിച്ചാണ് ഈ അദ്ധ്വാനം. ആ ഭാണ്ഡകെട്ടാണ് അവളുടെ ജീവൻ. അതിനു അവളുടെ അമ്മയുടെ മണമുണ്ടെന്നാണ് അവളുടെ വിശ്വാസം.

 

നേരം ഇത്രയായിട്ടും ആ പൊലീസുകാരനെ കാണുന്നില്ലല്ലോ...?

ഇന്നാണെങ്കിൽ സഞ്ചി പെട്ടന്ന് നിറയുകയും ചെയ്തു. അയാളെയും കാത്തവൾ 

ഒട്ടുമാവിൻ തുമ്പത്ത് കയറിയിരുന്നു...

 

അയാൾ വന്നാലെ തേനൂറുന്ന മാമ്പഴം അറുത്ത് തിന്നാൻ സാധിക്കു. അതുവരെ ഇതിന്റെ മണവും ആസ്വദിച്ചിരിക്കാം...

 

തേനൂറുന്ന ആസ്വാദനത്തിലൂടെ അവൾ ആ പൊലീസുക്കാരനെ കണ്ടു മുട്ടിയ ഓർമകളിലേക്ക് വഴുതി വീണു. അന്നും ഇതു പോലൊരു ഇളം വെയിലടിക്കുന്ന പ്രഭാതമായിരുന്നു.

 

തന്റെ ഭാണ്ഡകെട്ടിലേക്ക് എതോ ഒരു ദുഷ്ട്ട ശക്തി അടുക്കുന്നുണ്ടെന്ന തോന്നലിൽ അവൾ തന്റെ മുന്നോട്ടു വന്ന നിഴലിനെ ഇരുളടഞ്ഞ കാഴ്ച്ചയിലൂടെ വശീകരിച്ചെടുത്ത് അയാളുടെ കയ്യിൽ കയറി പിടിച്ചു.

നിങ്ങൾ ആരാണ്...?

 

ഞാൻ ഒരു പൊലീസുക്കാരനാ.., നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് അറിയാൻ വന്നതാ...

 

അങ്ങനെ കണ്ടുമുട്ടിയ ഈ കൊച്ചു സൗഹൃദം ഒരു പൊലീസും കള്ളനുമായി തന്നെ  തുടർന്നു. അവൾക്കവൻ പൊലീസുകാരനും നാട്ടുകാർക്കിടയിൽ കൊള്ളക്കാരനും. ആദ്യമായിട്ട് തന്റെ കവർച്ച ജീവിതത്തിൽ ഒരാളുടെ മനം കവർന്ന ഓർമകൾ ഇന്നീ കിടക്കപ്പായയിൽ ഇരുളടഞ്ഞ നേത്രത്തിനുള്ളിൽ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ... ഇതു പോലെ ഒരു പാട് കണ്ണ് പ്പൊട്ടികളും കണ്ണ് പൊട്ടന്മാരും വെളിച്ചം തേടി നടപ്പുണ്ട്....

 

എങ്കിലും എത്ര എത്ര കണ്ണുകളാണ് ഇതൊന്നും കാണാതെ ഇരുട്ടിനെ മാത്രം  സ്നേഹിച്ചു നടക്കുന്നത്...

 

English Summary: Iruttine snehicha kanpolakal, Malayalam short story