പിരിയാനൊരുങ്ങുന്നു ഞാനെന്ന യാത്രിക ബന്ധങ്ങൾ തൻ ബന്ധനമഴിച്ചു കൊണ്ടീ ഭൂവിൽ നിന്നെന്നേക്കുമായിതാ. നിശബ്ദമാമോരോ ഗദ്ഗദങ്ങൾ നിറഞ്ഞൊരീയാതുരാലയത്തിലേറെയായി നാളുകൾ.. നീണ്ടു നിവർന്നൊന്നുറങ്ങാൻ കൊതിയോടെ നിദ്രാ വിഹീനമായൊരുപാട് രാത്രികൾ... തൂവെള്ള ചേലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റൊരു യാത്രയ്ക്കൊരുങ്ങുന്നു  ഞാൻ (കവിത)

പിരിയാനൊരുങ്ങുന്നു ഞാനെന്ന യാത്രിക

ADVERTISEMENT

ബന്ധങ്ങൾ തൻ ബന്ധനമഴിച്ചു കൊണ്ടീ ഭൂവിൽ നിന്നെന്നേക്കുമായിതാ.

നിശബ്ദമാമോരോ ഗദ്ഗദങ്ങൾ നിറഞ്ഞൊരീയാതുരാലയത്തിലേറെയായി നാളുകൾ..

നീണ്ടു നിവർന്നൊന്നുറങ്ങാൻ കൊതിയോടെ നിദ്രാ വിഹീനമായൊരുപാട് രാത്രികൾ...

ADVERTISEMENT

തൂവെള്ള ചേലയിൽ മാലാഖമാരേറെ  ചാരത്തുണ്ടെങ്കിലും

കാത്തിരുന്നു ഞാൻ

കാണാൻ കൊതിയോടെ.. കാതോർത്തിരുന്നൂ നിൻ  പദപാദനം..

കാണുന്നു  ഞാൻ  ;

ADVERTISEMENT

എന്റെ  പൈതങ്ങൾ, മുന്നേ നടന്നവർ 

ഓടിയെത്തുന്നിതെന്നരികിലാ യെല്ലാരും 

കാണാമെനിക്കുമവരെയുമെന്നാലു-

മെല്ലാരുമിന്നിതാ കൈയെത്താ  ദൂരെയായ് 

പാർത്തിരുന്നു നമ്മളാമോദമായി തന്നെ 

ഓടിയെത്തുന്നുവെൻ ചിത്തത്തിലോർമകൾ 

നീല പുതച്ചൊരാ  ജനലഴിക്കപ്പുറം കാണാ -

മെനിക്കതാ നീങ്ങുന്നെൻ പ്രിയജനം.

ഇന്നലെകളിലെപ്പോഴോ  

ഒരുവഴിയിലൊരുമിച്ചു കൈകോർത്തു പിന്നിട്ട  പലനാളുകൾ..

ഒരായിരം ഓർമ്മകൾ ഇനിയുള്ള  സ്വപ്‌നങ്ങളെല്ലാമുപേക്ഷിച്ചു മറുതീരം തേടുന്നു ഞാനെന്ന സഞ്ചാരി.

ഒറ്റയായല്ല ഞാൻ പോകയെന്നോർക്കുക കൂട്ടിനായുണ്ടെൻപ്രിയ പിതാമഹന്മാർ.

ഓർക്കുന്നു ഞാനെന്ന പൈതലിൻ ബാല്യമിന്നലെയെ പോലെയെൻ മനസ്സിൽ

പട്ടുപാവാടയിൽ തട്ടി വീഴാതെയായ്  ചേർത്തുപിടിച്ചിരുന്നെന്നുമെന്നെ. 

വീണ്ടുമാ കൈകളിൻ കരുതലിൻ ചൂടറഞ്ഞങ്ങിതാ മറ്റൊരു യാത്രയ്ക്കൊരുങ്ങുന്നു  ഞാൻ...

ഇനിയുമൊരുവേളയാ വൈതരണി തീരത്തിൽ 

ഒന്നിച്ചുചേരുവാനേറെ മോഹത്തോടെ  കർമത്തിൻ ഭാണ്ഡം മുറുക്കുന്നു ഞാനിതാ...

English Summary : Writers Blog - Tribute to Sugathakumari - Poem by B. Deepa