കൂട്ടായ്മകൾ (കവിത) കൂട്ടായ്മകൾ ഒരേ തൂവൽപക്ഷികൾ ഒരുമിച്ചു കൂടും അതി സമർത്ഥർ അരങ്ങുവാഴും ആരവം മുഴക്കും ആത്മരതിയുടെ... പ്രശംസയുടെ... സഹതാപത്തിന്റെ കല്ലുകൾ ജലപ്പരപ്പിലെ ഓളങ്ങളാണ്. മൗനത്തിന്റെ ചങ്ങലയിൽ സ്വയം ബന്ധിക്കപ്പെട്ടവരവിടെ നിശബ്ദരാണ്.. പാർശ്വവൽക്കരണത്തിന്റെ ഇരുട്ടറകളിൽ മുഖങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടായ്മകൾ (കവിത)

കൂട്ടായ്മകൾ

ADVERTISEMENT

ഒരേ തൂവൽപക്ഷികൾ 

ഒരുമിച്ചു കൂടും

അതി സമർത്ഥർ അരങ്ങുവാഴും

ആരവം മുഴക്കും

ADVERTISEMENT

ആത്മരതിയുടെ... പ്രശംസയുടെ... 

സഹതാപത്തിന്റെ കല്ലുകൾ ജലപ്പരപ്പിലെ ഓളങ്ങളാണ്.

മൗനത്തിന്റെ ചങ്ങലയിൽ സ്വയം ബന്ധിക്കപ്പെട്ടവരവിടെ നിശബ്ദരാണ്..

പാർശ്വവൽക്കരണത്തിന്റെ ഇരുട്ടറകളിൽ മുഖങ്ങൾ മറക്കപ്പെടുന്നുണ്ട്...

ADVERTISEMENT

ചലനമറ്റ പ്രതിമകൾ

ഒന്നുമറിയുന്നുണ്ടാവില്ല.

കൂട്ടായ്മകൾ...

കൊത്തിപ്പെറുക്കും കിളി കൂട്ടങ്ങളെ ഓർമിപ്പിക്കുന്നുണ്ട്

മൈനക്കും മരം കൊത്തിക്കും

കാക്കയ്ക്കും കുയിലിനും 

കരിയിലക്കിളികൾ ഇടം കൊടുക്കില്ല

അരിമണികൾ പെറുക്കി പെറുക്കി

കരിയിലകൾ ചികഞ്ഞു ചികഞ്ഞു

കീടങ്ങളെ കൊത്തിക്കൊത്തിയവ സമയം പോക്കും

മാമ്പഴത്തിന്റെ  മധുരവും ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധവും ഒരുപോലെയാസ്വദിക്കും

ചികയാനില്ലാത്തപ്പോൾ കൂട്ടത്തിലൊന്നിനെകൊത്തിപ്പറിക്കും

ചിറകുകൾ കീറിമുറിച്ച് ചിലക്കും

കൂട്ടായ്മകൾ

ആത്മരതിയുടെ ആരവങ്ങൾ അസഹ്യമാകുമ്പോൾ ആമകൾ തല വലിക്കും

പുറന്തോടിനുള്ളിൽ ഉറക്കം തുടങ്ങും

തൂവലുകൾ മുറിയും മുന്നേ ആകാശത്തിന്റെ  സ്വാതന്ത്ര്യത്തിലേക്ക് പറവകൾ പറന്നുപോകും

മരച്ചില്ലകളിൽ തണൽ തേടും.. കുയിലുകളുടെ കൂട്ടുതേടും

അപ്പോഴും കരിയിലക്കിളികൾ  ചികഞ്ഞു ചികഞ്ഞിരിക്കും

സമയത്തെ കൊന്നു തിന്നും

ഇഷ്ടമില്ലായ്മയുടെ ഇടങ്ങളിൽ നിന്നിറങ്ങിനടക്കുമ്പോൾ ആരവങ്ങൾ അസഹ്യതയാവില്ല

പിറകെ വരില്ല

English Summary : Writers Blog - Kuttayimakal Poem by Dr. S. Rema