തീരാ സ്പർശം (കവിത) ഒറ്റയ്ക്കൊരു യാത്രിക, പടവുകളിറങ്ങിയെത്തവേ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ടതാണ്. വിപ്ളവത്തിന്റെ നിറം, അതിൽ പുരണ്ടതാണ്. തുടുക്കുന്ന തെരുവിൽ ഒരു മുഖം കൂടി, വ്യക്തിത്വമാർജ്ജിക്കുകയാണ്. ഓർമ്മകളെ ചുവപ്പിനാൽ ചുഴറ്റി ഭൂതാവിഷ്ടമായ ആത്മാവിനെ നിറം പൂശിയ പെട്ടകത്തിന്നുള്ളിൽ അടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീരാ സ്പർശം (കവിത)

ഒറ്റയ്ക്കൊരു യാത്രിക,

ADVERTISEMENT

പടവുകളിറങ്ങിയെത്തവേ

ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ടതാണ്.
 
വിപ്ളവത്തിന്റെ  നിറം,

അതിൽ പുരണ്ടതാണ്.

ADVERTISEMENT

തുടുക്കുന്ന തെരുവിൽ 

ഒരു മുഖം കൂടി,

വ്യക്തിത്വമാർജ്ജിക്കുകയാണ്.

ADVERTISEMENT

ഓർമ്മകളെ ചുവപ്പിനാൽ ചുഴറ്റി

ഭൂതാവിഷ്ടമായ  ആത്മാവിനെ 

നിറം പൂശിയ പെട്ടകത്തിന്നുള്ളിൽ

അടക്കം ചെയ്തിരിക്കുകയാണ്.

മുദ്രാവാക്യം പോലൊരു

ചുടു ചുംബനത്താൽ

അത് തുറക്കപ്പെട്ടേക്കാം.

ചുവപ്പിന്റെ തീരാസ്പർശങ്ങൾ

ഓർക്കാപ്പുറത്തു കൈയൊഴിഞ്ഞ 

ശകടങ്ങളായ് വഴിമുടക്കുകയാണ്.

കുരുങ്ങിക്കിടന്ന്  വിങ്ങിവീർക്കുന്ന

വീഥിയിലേയ്ക്കുറ്റു നോക്കി 

അവൾ ഒരുവളല്ലാതായി

മാറിക്കൊണ്ടിരിക്കുകയാണ്.

English Summary : Writers Blog - ‘Thirasparsam’ Poem by Mini Gopinath