വീട്ടിൽ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരുന്ന ഞാൻ പെട്ടന്നാണ് അമ്മയുടെ ധൃതിവെച്ച് വീട്ടിനകത്തേക്കുള്ള ഓട്ടം ശ്രദ്ധിച്ചത്. പെട്ടെന്ന് വീട്ടിനകത്തു കയറി വാതിൽ അടച്ചു, ജനൽ കർട്ടൻ മാറ്റി ഒരു ഒളിഞ്ഞു നോട്ടം പുറത്തേക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ഒളിഞ്ഞു നോട്ടങ്ങൾ (കഥ)

വീട്ടിൽ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരുന്ന ഞാൻ പെട്ടന്നാണ് അമ്മയുടെ ധൃതിവെച്ച് വീട്ടിനകത്തേക്കുള്ള ഓട്ടം ശ്രദ്ധിച്ചത്. പെട്ടെന്ന് വീട്ടിനകത്തു കയറി വാതിൽ അടച്ചു, ജനൽ കർട്ടൻ മാറ്റി ഒരു ഒളിഞ്ഞു നോട്ടം പുറത്തേക്ക്. പെട്ടന്ന് ഒന്നും മനസിലായില്ല. ഈ ഒളിഞ്ഞു നോട്ടം മിക്കപ്പോഴും ഉള്ളതാണ്.. എന്നാൽ ഓട്ടം .. ഒന്നും ശരിക്കും പിടി കിട്ടിയില്ല. 

ADVERTISEMENT

കുറച്ചു സമയം എടുത്തു കാര്യങ്ങൾ മനസ്സിലാക്കാൻ. അപ്പുറത്തെ വീട്ടിൽ അമ്മയുടെ പ്രിയസുഹൃത്‌ അംബിളി ആന്റി മകളുടെ പ്രസവം പ്രമാണിച്ചു കുറച്ചു നാൾ ഷാർജയിൽ ആയിരുന്നു. മടങ്ങി വന്ന ശേഷം മിക്കപ്പോഴും  പുറത്തു പോകുന്നത് ചുരിദാർ ധരിച്ചാണ്. അമ്പിളി ആന്റിയെ ചുരിദാർ വേഷത്തിൽ അമ്മക്ക് സഹിക്കാൻ പറ്റുന്നില്ല, അവർ പുറത്തു പോയി വരുന്നത് കണ്ടിട്ടാണ് ഈ ഓട്ടം. അവരുടെ കണ്ണിൽ പെടാതിരിക്കാൻ.

ADVERTISEMENT

സാരി മാത്രം ഉടുത്തു ശീലമുള്ള അമ്മയുടെ ചുരിദാർ ഇടാനുള്ള ആഗ്രഹം കുറച്ചു കാലം ആയി തുടങ്ങിയതാണ്. അച്ഛന് സമ്മതം അല്ലാത്തതിനാൽ ഇതുവരെ നടന്നിട്ടില്ല. അച്ഛനോട് കാര്യം പറഞ്ഞ് അന്ന് വൈകുനേരം ഒരു ചുരിദാർ അമ്മക്ക് സമ്മാനിച്ചു ... ആ കണ്ണിലെ തിളക്കം ....

ADVERTISEMENT

ചില ചെറിയ കാര്യങ്ങൾക്കു വലിയ വില ഉണ്ട് ജീവിതത്തിൽ.

ഇപ്പോ കുറച്ചു കാലം ആയി അമ്പിളി ആന്റിയും അമ്മയും ചിരിദാർ ഇട്ടാണ് കറക്കം ...

English Summary: Chila olinju nottangal, Malayalam short story