എന്ത്കൊണ്ട് ദമ്പതികൾക്കിടയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മനസ്സുകൾ മൂന്നാമിടങ്ങളിൽ സർവ്വ ഹുങ്കും അടിയറവ് വെച്ച് ബന്ധങ്ങളെ നിലനിർത്തണം? വിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടപ്പെട്ട  കുടുംബങ്ങളുടെ ചുമരുകൾക്കുള്ളിലേയ്ക്ക് നുഴഞ്ഞുകയറിയ സർപ്പങ്ങളായി അവ മാറുന്ന കാഴ്ച്ചകൾ.

എന്ത്കൊണ്ട് ദമ്പതികൾക്കിടയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മനസ്സുകൾ മൂന്നാമിടങ്ങളിൽ സർവ്വ ഹുങ്കും അടിയറവ് വെച്ച് ബന്ധങ്ങളെ നിലനിർത്തണം? വിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടപ്പെട്ട  കുടുംബങ്ങളുടെ ചുമരുകൾക്കുള്ളിലേയ്ക്ക് നുഴഞ്ഞുകയറിയ സർപ്പങ്ങളായി അവ മാറുന്ന കാഴ്ച്ചകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്ത്കൊണ്ട് ദമ്പതികൾക്കിടയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മനസ്സുകൾ മൂന്നാമിടങ്ങളിൽ സർവ്വ ഹുങ്കും അടിയറവ് വെച്ച് ബന്ധങ്ങളെ നിലനിർത്തണം? വിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടപ്പെട്ട  കുടുംബങ്ങളുടെ ചുമരുകൾക്കുള്ളിലേയ്ക്ക് നുഴഞ്ഞുകയറിയ സർപ്പങ്ങളായി അവ മാറുന്ന കാഴ്ച്ചകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവഴിയിലെ കടലാസുപൂക്കൾ (കഥ)

ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചായിരുന്നു അയാൾ വാചാലനായത്. എത്ര വലിച്ചെറിഞ്ഞാലും പറിച്ചു മാറ്റിയാലും പിരിഞ്ഞുപോകാത്ത സ്നേഹത്തെ പറ്റി അയാൾ പറയുമ്പോൾ അവൾ നിശബ്ദയായി അയാളെ നോക്കിയിരുന്നു. 

ADVERTISEMENT

 

അവൾ വായിച്ച ജീവിതപുസ്തകത്തിൽ വിലയ്ക്ക് വാങ്ങപ്പെട്ട സ്നേഹമല്ലാതെ മറ്റൊന്ന് അവൾക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരികെ കിട്ടാത്ത സ്നേഹത്തെ മുറുകെ പുണരുക എന്നത് വിഡ്ഢിത്തമായി മാത്രമേ ഈ ലോകം അവളോട് പറഞ്ഞിരുന്നുള്ളു. 

 

സ്നേഹത്തിന്റെ കണക്കെടുപ്പിൽ ആദ്യം നഷ്ടമായത് അച്ഛന്റെ സ്നേഹമായിരുന്നു. അമ്മയെ അച്ഛൻ തിരിച്ചറിഞ്ഞില്ല പോലും. ഇഷ്ടങ്ങൾ രണ്ടു  ധ്രുവങ്ങളിൽ ആദ്യമേ നിലയുറപ്പിച്ചിരുന്നു എങ്കിലും  ശരീരങ്ങളുടെ  സംഗമസമയത്ത്  ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കൈകൾകെട്ടി ഒതുങ്ങിമാറിനിന്നു. എല്ലാ കുറവുകളും ആ  ഒരു നിമിഷത്തിൽ നിശ്ചലമാകുന്നതെങ്ങിനെയാണെന്ന് അവൾക്ക് ഉത്തരം ലഭിച്ചിരുന്നില്ല. സംഗമപരിണാമമായി അവളും  അവളുടെ സഹോദരനും ഭൂമിയിൽ അവതാരമെടുത്തു. പിന്നെയുണ്ടായത് ലേലം വിളിയായിരുന്നു..

ADVERTISEMENT

 

ലേലത്തിന്റെ ഒടുവിൽ വിധി പ്രസ്താവിക്കപ്പെട്ടു. ജന്മം കൊടുത്ത അമ്മയ്ക്ക് മക്കളെ വളർത്താൻ അവകാശം പോലും.

 

പ്രായപൂർത്തിയാകും വരേയ്ക്കും .അച്ഛന്റെ റോൾ അതിഥിയെപോലായിരുന്നു. അമ്മയുടെ പഴ്സിൽ ഗാന്ധിനോട്ടുകൾ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് അവളപ്പോൾ ഓർത്തു. അടുക്കളപ്പുറം വാണിരുന്ന അമ്മയ്ക്ക്  ആദ്യകാലങ്ങളിൽ കുടുംബം താങ്ങായിനിന്നു.. പിന്നെ പിന്നെ സ്വയം പര്യാപ്‌തയുടെ വലിയ ലോകത്തിലേക്ക് അമ്മ എത്ര പെട്ടെന്നാണ് കാലെടുത്തു വെച്ചത്!

ADVERTISEMENT

 

അപ്പോഴും  നിറമുള്ള ചോക്ലേറ്റ് മിട്ടായിയുമായി എത്തുന്ന അച്ഛന്റെ തലോടലിനോട് ആയിരുന്നു തനിക്ക് പ്രിയം..  

 

പിന്നെയെപ്പോഴാണ് അച്ഛന്റെ തലോടൽ ഭയത്തോടെ കാണാൻ തുടങ്ങിയത്? 

 

ഇളയച്ഛന്റെ കൈകൾ തന്റെ തുടയിൽ ഇഴഞ്ഞു നടന്ന ആ രാത്രി...

 

‘‘നീ എന്താണ് ആലോചിക്കുന്നത്? ’’ അവളുടെ മേനിയെ മുറുകെ പുണർന്നുകൊണ്ട് അയാൾ ചോദിച്ചു.

 

അവൾ  പെട്ടെന്ന് അയാളുടെ കൈകൾ തട്ടിമാറ്റി.  പണ്ട് അവളെ ഗ്രസിച്ച ഭയത്തിന്റെയോ വെറുപ്പിന്റെയോ കൊഴുത്ത ദ്രാവകത്തിന്റെയോ രൂക്ഷഗന്ധം ആ മുറിയിൽ  നിറഞ്ഞു. അവൾക്ക് ഛർദ്ദിക്കാൻ വന്നു.

 

‘‘ഹേയ് ഒന്നുമില്ല’’..  എന്നിട്ടും അവളുടെ മറുപടി  അതായിരുന്നു.

 

അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാത്ത വണ്ണം അയാൾ അവളെ വീണ്ടും ചേർത്തണച്ചു അവളുടെ ചുണ്ടിൽ ഗാഢമായി ചുംബിച്ചു. 

 

ചുംബനത്തിന്റെ ആഴം കൊണ്ടാവണം ചിന്തകളുടെ  വേലിയേറ്റത്തിൽ നിന്നൊരു പക്ഷി നിശ്ചലയായി അവരെ നോക്കിനിന്നത്.

 

‘‘എന്നെ തനിച്ചാക്കുമോ? ’’

 

‘‘ഇല്ല പെണ്ണേ, നീയെന്റെ സ്വന്തമല്ലേ? ’’

 

അയാൾ വീണ്ടുമവളെ ചേർത്തുപിടിച്ചുചുംബിച്ചു

 

ഓരോ സ്ത്രീപുരുഷബന്ധങ്ങളിലും ഇതുപോലെ വാക്ക് കൊടുത്തുകാണണം. അനന്തമായ നാളേകളിലേയ്ക്കായി ബന്ധങ്ങളെ വിലങ്ങണിയിച്ച്‌ കാതിലോതിയ മന്ത്രങ്ങളാൽ പ്രതിഷ്ഠ നടത്തി ദൈവങ്ങളാക്കി കാണണം. കാലത്തിന്റെ യാത്രക്കിടയിൽ  പൂവും പൂജയുമില്ലാതെ മന്ത്രധ്വനികൾ നഷ്ടമായ പ്രതിഷ്ഠകൾ ഏതോ ചുടുക്കാട്ടിൽ നെരിപ്പോടായി ഇടക്കിടെ എരിഞ്ഞുകത്തികാണണം.

 

‘‘നീ നാട്ടിലേക്ക് പോകുന്നുണ്ടോ?’’ 

 

‘‘പോണം . ഇപ്പോഴില്ല.’’

 

അച്ഛന്റെ അടുത്തേക്കോ അതോ? 

 

ആ ചോദ്യത്തിന് മറുപടി പറയാതെ അവൾ വസ്ത്രമെല്ലാം വാരിയെടുത്ത് ജനാലയ്ക്കൽ പോയിനിന്നു

 

ചാഞ്ഞുകിടന്ന പ്ലാവിന്റെ കൊമ്പിൽ ഒരു കാക്കയിരുന്നു കരഞ്ഞു. കൊമ്പിന്റെ ഒരു മൂലയിൽ ഒരു  കൂട് കാണാം. .കൂട്ടിൽ കിളികൊഞ്ചൽ ഉയരുന്നു. അമ്മക്കിളിയാവാം  കാവലിരിക്കുന്നത്, അച്ഛന്റെ വരവിനായ്. അവളുടെ കണ്ണുകൾ നിറഞ്ഞു

 

വാക്യങ്ങൾ സമരസപ്പെടാതെ പോയ ജന്മങ്ങളായിരുന്നു  അച്ഛനും അമ്മയും. ഇടയിൽ പകച്ചു നിന്ന് , അവരുടെ സ്നേഹം കണ്ടറിയാൻ വിധിയില്ലാതെപ്പോയ രണ്ട് കുട്ടിആത്മാക്കൾ. താനും ജീവനും.

 

തന്നെപ്പോലെ ജീവനും തിരക്കുള്ള ഈ നഗരത്തിലെവിടെയോ ഉദ്യോഗസ്ഥപദവിയിൽ  ‍ഉന്നതനായി നിശാപാർട്ടികളിൽ അലയുന്നുണ്ട്.

 

ആത്മാവിൽ ദരിദ്രരായി  സ്നേഹശൂന്യതയുടെ നടുവിൽ !

 

അല്ലെങ്കിൽ സ്നേഹത്തിന്റെ ചൂടുംതേടി അനൂപിന്റെ ചുംബനത്തിന്റെ ആഴം തേടി യാത്ര തിരിക്കുമോ?

 

നിറം നഷ്ടമായ ബാല്യത്തിന്റെ ചിത്രം അകക്കാമ്പിൽ നോവായ് തെളിയുന്നു.. പടർന്നു കയറിയ ബോഗൈൻവില്ലയിലെ പുഷ്പങ്ങൾ അവളെനോക്കിച്ചിരിച്ചു. 

 

കടലാസുപൂക്കൾ

 

ആരാണ് അവർക്കീപേര് നൽകിയത്? 

ഞെരിഞ്ഞമങ്ങുന്ന മുള്ളുകളുള്ള വള്ളിപ്പടർപ്പിനിടയിലും ദിവസങ്ങളോളം വാടാതെ , നിശബ്ദസംഗീതം പൊഴിക്കുന്ന  പൂക്കൾ

 

തന്നെയും അനൂപിനേയും  ഇന്നുവരെ ചേർത്തുകെട്ടപ്പെട്ട ചങ്ങലകണ്ണിയ്ക്ക് സമൂഹം ചാർത്തുന്ന പേരിനപ്പുറം  രണ്ടു വ്യക്തികൾക്കിടയിൽ തിരിച്ചറിയാതെ പോകുന്ന ഏതോ ഒരു രഹസ്യവീചിയുണ്ട്. അല്ലെങ്കിൽ എന്ത്കൊണ്ട് ദമ്പതികൾക്കിടയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മനസ്സുകൾ മൂന്നാമിടങ്ങളിൽ സർവ്വ ഹുങ്കും അടിയറവ് വെച്ച് ബന്ധങ്ങളെ നിലനിർത്തണം?

 

വിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടപ്പെട്ട  കുടുംബങ്ങളുടെ ചുമരുകൾക്കുള്ളിലേയ്ക്ക് നുഴഞ്ഞുകയറിയ സർപ്പങ്ങളായി അവ മാറുന്ന കാഴ്ച്ചകൾ. സർപ്പങ്ങൾ ചീറ്റിയ വിഷംതീണ്ടിയ കുടുംബബന്ധങ്ങൾ.

 

താനും ഇന്നൊരു സർപ്പമാണ്. ലോകത്തിന്റെ മുന്നിൽ നുഴഞ്ഞുകയറിയ സർപ്പം. അവിടെ ഹൃദയവാക്യത്തിന്റെ സമരസപ്പെടലുകൾക്ക് അർഥമില്ല.. വ്യക്തികൾ തമ്മിലുള്ള വാഗ്ദാനങ്ങൾക്ക് മുദ്രയില്ല. ഉപാധിയില്ലാതെ സ്നേഹിക്കാൻ നിർബന്ധിതരായി ദമ്പതികൾ മക്കൾക്ക് വേണ്ടി  വീണ്ടും ഒന്നിച്ചൊഴുകാൻ തുടങ്ങുന്നു.

 

പൊട്ടലും ചീറ്റലും ബാക്കിയാക്കി മനസ്സിലും ശരീരത്തിലും വൃണങ്ങൾ ബാക്കിയാക്കി നുഴഞ്ഞുകയറിയ സർപ്പങ്ങൾ തലതാഴ്ത്തി. പടിയിറങ്ങുന്നു

 

മുദ്രയില്ലാത്ത ബന്ധങ്ങൾ മുദ്രയുള്ള ബന്ധങ്ങളെക്കാൾ മനസ്സ്കൊണ്ട് ആഴപ്പെടുന്നതിന്റെ അർത്ഥം തിരിച്ചറിയാനാവാതെ ഇന്നു താനും പകച്ചുനിൽക്കുന്നു.

 

പതിയെ തിരിഞ്ഞുനോക്കി. അനൂപ് ഉറക്കം പിടിച്ചിരിക്കുന്നു. നാലു വർഷമായുള്ള ബന്ധം.. അനൂപിന്റെ ഫോൺ ശബ്ദമില്ലാതെ ചിലച്ചുകൊണ്ടിരുന്നു. ഫോണിൽ അനൂപിന്റെ ആറുവയസ്സുകാരി മകളുടെ  ചിത്രം തെളിഞ്ഞു

 

തന്റെ പഴയ ചിത്രം മനസ്സിൽതെളിഞ്ഞതും. ഒരു നിമിഷം എന്തോ ആലോചിച്ചെന്നവണ്ണം  അവൾ കുളിച്ചു വസ്ത്രം മാറ്റി നിശബദമായി മുറിയിൽ നിന്നിറങ്ങി കാറിൽ കയറി മെയിൽബോക്‌സ് തുറന്നു.

 

ഉപാധികളില്ലാത്ത സ്നേഹം ഇവിടെ തുടങ്ങുകയാണ് അനൂപ്.. ശരീരത്തിന്റെ കഥപറച്ചിലില്ലാത്ത ലോകത്തേക്ക് ഞാൻ നടന്നുപോവുകയാണ്. നീ രചിക്കേണ്ടുന്ന കവിതയിൽ ഞാനെന്ന ബിംബം വരികൾക്കിടയിൽ മുഴച്ചു നിൽക്കുന്നു.

 

‘‘ഈ ലോകത്തിന്റെ മുന്നിൽ ഉപാധികളില്ലാത്ത സ്നേഹം വെറും കെട്ടുകാഴ്ചയാണ് അനൂപ്. നീ പറഞ്ഞ 

ഉപാധികളില്ലാത്ത സ്നേഹത്തെ ഇനിമുതൽ നീ നിന്റെ പങ്കാളിയിൽ കണ്ടെത്തുക. അതിൽ നീ വിജയിക്കുന്ന നാൾ ഒരുപക്ഷേ നിന്റെ മനസ്സിൽ എന്റെ മരണം ആരംഭിച്ചു തുടങ്ങും. അമൂർത്തമായ സ്നേഹത്തിന്റെ ഭാഷ്യമാണ് നീ എന്നിലും രചിച്ചതെങ്കിൽ, നിന്റെ സ്നേഹം ഉപാധികളില്ലാതെയാണെങ്കിൽ കാലങ്ങൾക്ക് അപ്പുറം നാം കണ്ടുമുട്ടും..

 

മറക്കുക എന്നത് ഒരു തെറ്റായ പ്രയോഗമാണ് അനൂപ്. 

 

വാക്കുകൾ ചേർത്തു വെച്ച അനശ്വരമായ വാക്യങ്ങൾക്കുമപ്പുറം യാത്ര ചൊല്ലി വിട പറയുമ്പോഴും, ജീവിതത്തിൽ  മറക്കാൻ ശ്രമിച്ച്‌ വലിച്ചെറിഞ്ഞ ബന്ധങ്ങളൊന്നും  മനസ്സിൽനിന്നും  ഒരിക്കലും അടർന്നുപോകാറില്ല. ഉപാധികളില്ലാത്ത സ്നേഹവുമായ് അകലെ ഞാനുണ്ടാവും. മരണം വരെ...’’

 

English Summary: Idavazhiyile kadalasu pookkal, Malayalam short story