ബാറ്റ് മിനുക്കിയെടുക്കുന്നത് ഒരു കല തന്നെയാണ്. അധികം ഉണങ്ങാത്ത തെങ്ങിന്റെ പട്ട തന്നെ വേണം, ഒരുപാട് ഉണങ്ങിയാൽ ബാറ്റിനു ബലക്ഷയം സംഭവിക്കും; അതിന്റെ ആയുസ്സ് കുറയും. ക്രിക്കറ്റ് ക്ലാരയുടെ ജീവിതത്തോടൊപ്പം ഇഴുകിച്ചേർന്നതാണ്. ഓരോ ക്രിക്കറ്റ് മാച്ച് കാണുമ്പോഴും അതു തന്റെ ബാല്യത്തിന്റെ

ബാറ്റ് മിനുക്കിയെടുക്കുന്നത് ഒരു കല തന്നെയാണ്. അധികം ഉണങ്ങാത്ത തെങ്ങിന്റെ പട്ട തന്നെ വേണം, ഒരുപാട് ഉണങ്ങിയാൽ ബാറ്റിനു ബലക്ഷയം സംഭവിക്കും; അതിന്റെ ആയുസ്സ് കുറയും. ക്രിക്കറ്റ് ക്ലാരയുടെ ജീവിതത്തോടൊപ്പം ഇഴുകിച്ചേർന്നതാണ്. ഓരോ ക്രിക്കറ്റ് മാച്ച് കാണുമ്പോഴും അതു തന്റെ ബാല്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാറ്റ് മിനുക്കിയെടുക്കുന്നത് ഒരു കല തന്നെയാണ്. അധികം ഉണങ്ങാത്ത തെങ്ങിന്റെ പട്ട തന്നെ വേണം, ഒരുപാട് ഉണങ്ങിയാൽ ബാറ്റിനു ബലക്ഷയം സംഭവിക്കും; അതിന്റെ ആയുസ്സ് കുറയും. ക്രിക്കറ്റ് ക്ലാരയുടെ ജീവിതത്തോടൊപ്പം ഇഴുകിച്ചേർന്നതാണ്. ഓരോ ക്രിക്കറ്റ് മാച്ച് കാണുമ്പോഴും അതു തന്റെ ബാല്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് (കഥ)

ബാറ്റ് മിനുക്കിയെടുക്കുന്നത് ഒരു കല തന്നെയാണ്. അധികം ഉണങ്ങാത്ത തെങ്ങിന്റെ പട്ട തന്നെ വേണം, ഒരുപാട് ഉണങ്ങിയാൽ ബാറ്റിനു ബലക്ഷയം സംഭവിക്കും; അതിന്റെ ആയുസ്സ് കുറയും. ക്രിക്കറ്റ് ക്ലാരയുടെ ജീവിതത്തോടൊപ്പം ഇഴുകിച്ചേർന്നതാണ്. ഓരോ ക്രിക്കറ്റ് മാച്ച് കാണുമ്പോഴും അതു തന്റെ ബാല്യത്തിന്റെ നതോന്നതങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

ADVERTISEMENT

വീടിനടുത്തുള്ള തരിശുപാടത്താണു കളി നടക്കാറ്. തന്റെ ചേട്ടനും അപ്പുറത്തെ വീട്ടിലെ പൊറിഞ്ചുവും ജാനകിയമ്മയുടെ മകൻ കുഞ്ചുവും ജമീലതാത്തയുടെ മകൻ നൗഷാദുമൊക്കെയുണ്ടാകും. താനുംകൂടി കളിക്കാൻ പോയിക്കോട്ടെ എന്നു വീട്ടിൽ ചോദിച്ചാൽ ഒരു ചിരിയായിരിക്കും മറുപടി. കൂടെയൊരു ഡയലോഗും:

 

‘‘നിന്നെക്കൊണ്ടു പറ്റുന്ന പണിക്കു പോയാൽ പോരേ, മോളേ.’’

പലപ്പോഴും വീടിന്റെ വരാന്തയിലിരുന്നു കളി കാണാനായിരുന്നു തന്റെ വിധി.

ADVERTISEMENT

ഒരു ദിവസം ചേട്ടൻ ചോദിച്ചു,

‘‘നീ കളിക്കാൻ വരുന്നുണ്ടോ?’’

‘‘ഉം.’’ അവൾ തലയാട്ടി.

ബാല്യത്തിന്റെ നിഷ്കളങ്കത സമൂഹത്തിന്റെ മാനങ്ങളെ പൊട്ടിച്ചെറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

ADVERTISEMENT

 

ഇന്ന് ആ പാടമില്ല, അവിടെ ഒരു വലിയ ഫ്ലാറ്റ് ഉയർന്നു നിൽക്കുകയാണ്. എന്നാൽ ക്ലാരയുടെ മനസ്സിൽ ഇന്നും ആ പാടമുണ്ട്, പാടത്തിനടുത്തുള്ള മാവുണ്ട്, മാവിലെ കണ്ണിമാങ്ങ ഉപ്പും മുളകും കൂട്ടി കഴിച്ചതിന്റെ സ്വാദുണ്ട്...

 

ബാറ്റിങ്ങിൽ ആദ്യം ഓപ്പൺ ചെയ്യുന്നവർ അവസാനം ബോൾ ചെയ്യണം. അതാണു കണ്ടത്തിലെ നിയമം. ഇടതുവശത്തെ കാട്ടിലേക്കടിച്ചാൽ ഔട്ടാണ്. സാധാരണ അഞ്ച് ഓവറാണു കളിക്കുക. ചിലപ്പോഴത് ആറ് ഓവറായി നിശ്ചയിക്കാറുണ്ട്. വലതുവശത്തെ മാവിനോടു ചേർന്നു വർക്കിച്ചേട്ടൻ പോത്തിനെ കെട്ടിയിടാറുണ്ട്.  ഇടയ്ക്കൊക്കെ പന്ത് ചെന്ന് അതിന്റെ ദേഹത്തു തട്ടും. അത് അമറും. പൊറിഞ്ചുവാണ് അപ്പോൾ പന്തെടുക്കാൻ പോകാറ്. കമ്പുകൊണ്ട് അതിനെ വിരട്ടി നയത്തിൽ പന്തെടുത്തുകൊണ്ടു വരാനുള്ള പൊറിഞ്ചുവിന്റെ കഴിവ് അപാരമാണ്. ചിലപ്പോഴൊക്കെ ഞങ്ങളുടെ കാലക്കേടിന് അതു പന്തു വിഴുങ്ങി കളി നിർത്തിക്കാറുണ്ട്.

 

ഗാംഗുലിയാണ് ക്ലാരയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ. കളിക്കളത്തിലെ പ്രകടനത്തെക്കാൾ ഏറെ അവൾ ഇഷ്ടപ്പെടുന്നത് കളിക്കളത്തിനു പുറത്തെ പ്രകടനമാണ്. 2002–ലെ ത്രിരാഷ്ട്ര പരമ്പരയിൽ, ലോഡ്സിൽ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് മാച്ചിൽ ഇന്ത്യ ജയിച്ചപ്പോൾ ഷർട്ടൂരി വീശിയ ഗാംഗുലിയുടെ മനോഭാവമാണ് അവൾക്ക് ഇഷ്ടപ്പെട്ടത്.

പിന്നീട് ഓരോ തവണ തഴയപ്പെട്ടപ്പോഴും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കൂടുതൽ ശക്തിയോടെ തിരിച്ചുവന്നതുമെല്ലാം ഒരു ഉയർത്തെഴുന്നേൽപ്പിനുള്ള ആഹ്വാനമാണ് അവൾക്കു നൽകിയത്.

 

‘‘നീ നന്നായി ബാറ്റ് ചെയ്യുന്നുണ്ടല്ലോ?’’ കുഞ്ചു ചോദിച്ചു.

ഒന്നു മന്ദഹസിക്കാനേ അവൾക്കു കഴിഞ്ഞുള്ളൂ. ഒരു ക്രിക്കറ്ററാവുക എന്ന അവളുടെ സ്വപ്നത്തിനു മീതെ സമൂഹത്തിന്റെ കാഴ്ചപ്പാട് അപ്പോഴേക്കും കരിനിഴൽ വീഴ്ത്തിയിരുന്നു. സ്കൂൾ–കോളജുകളിൽ നിന്നൊക്കെ അവൾക്കു ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു:

‘‘ക്രിക്കറ്റ് ഏറെ കായികാധ്വാനമുള്ള കളിയാണ്. അത് ആണുങ്ങൾക്കാണ് ഇണങ്ങുന്നത്. നിനക്കു വേണമെങ്കിൽ വോളിബോളിലോ ബാസ്കറ്റ്ബോളിലോ ടെന്നിസിലോ ഖൊ–ഖൊയിലോ ചേരാം. മാത്രമല്ല, ഇതിനെല്ലാം ഗ്രേസ്മാർക്ക് വാങ്ങാൻ എളുപ്പമാണ്.’’

 

‘‘ക്ലാരാ, ബ്രേക്ക്ഫാസ്റ്റ് എവിടെ?’’ ജയിംസേട്ടന്റെ അലർച്ചയെത്തി.

‘‘മേശപ്പുറത്ത് വച്ചിട്ടുണ്ട്. എടുത്തു കഴിച്ചോളൂ.’’

‘‘നിനക്കിതൊന്നു വിളമ്പി തന്നുകൂടേ. നീ എന്തിനാണ് വെറുതെ ആ തോൽക്കാൻ പോകുന്ന കളി കണ്ടുകൊണ്ടിരിക്കുന്നത്?’’

‘‘ഏയ്, ഇത് ഇന്ത്യ ജയിക്കും.’’

 

‘‘നീ എന്താണീ പറയുന്നത്? ഇപ്പോൾ തന്നെ ആറു വിക്കറ്റ് പോയി. ഇനിയുമുണ്ട് മലപോലെ റൺസ് ചെയ്സ് ചെയ്യാൻ.’’

അവൾ മിണ്ടിയില്ല. അപ്പോഴും ഈ കളി ജയിക്കുമെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. അയാൾ തുടർന്നു:

 

‘‘സാധാരണ ഭാര്യമാർക്ക് തുണിയിലും സീരിയലിലുമൊക്കെയാണ് ഭ്രമം. ഇങ്ങനെ ക്രിക്കറ്റ് ഭ്രാന്തുള്ള ഭാര്യയെ ആദ്യമായാണ് കാണുന്നത്.’’

 

ജയിംസ് ഒന്നു നിർത്തിയതിനുശേഷം തുടർന്നു:

‘‘മോളെവിടെ?’’

‘‘അവൾ ക്രിക്കറ്റ് കളിക്കാൻ പോയി.’’

 

‘‘എവിടെ?’’ അതിൽ ഒരു ആക്രോശം ഉണ്ടായിരുന്നു.

‘‘അപ്പുറത്തെ വീട്ടിലെ പിള്ളേരുടെ കൂടെ.’’

ജയിംസ് അലറിക്കൊണ്ടു പറഞ്ഞു:

 

‘‘നിനക്കെന്താ വട്ടുണ്ടോ? നീ എന്തു ധൈര്യത്തിലാണ് അവളെ അത്രയും ആൺകുട്ടികളുടെ കൂടെ കളിക്കാൻ വിട്ടത്?’’ ഇതു കലികാലമാണ്. എന്തെങ്കിലും സംഭവിച്ചാൽ...’’

 

അയാൾ തിടുക്കത്തിൽ നടന്നുവന്ന് ടിവിയുടെ പ്ലഗ് വലിച്ചൂരി, എന്നിട്ട് മകളെ വിളിക്കാനായി ഓടി. അപ്പോൾ മേശപ്പുറത്തിരുന്ന റേഡിയോ ഇങ്ങനെ ശബ്ദിക്കുന്നുണ്ടായിരുന്നു:

 

‘‘മിതാലി രാജിന് സെഞ്ച്വറി; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സെമിയിൽ.’’

 

English Summary : Writers Blog - Cricket : Short story by Gavin John Thekkekkara