അപ്പൻ എവിടാണെന്ന് അറിയില്ല... ആളുടെ രണ്ടാമത്തെ കല്യാണമാണ് അമ്മയുമായുള്ളത് അതിൽ ഒരു കുട്ടി ഞാൻ. ആദ്യത്തെ കല്ല്യാണത്തിൽ ഭാര്യയുമായി എന്നും അടിയും വഴക്കുമായിരുന്നു. പിന്നീട് ഡിവോഴ്സ് ആയി.

അപ്പൻ എവിടാണെന്ന് അറിയില്ല... ആളുടെ രണ്ടാമത്തെ കല്യാണമാണ് അമ്മയുമായുള്ളത് അതിൽ ഒരു കുട്ടി ഞാൻ. ആദ്യത്തെ കല്ല്യാണത്തിൽ ഭാര്യയുമായി എന്നും അടിയും വഴക്കുമായിരുന്നു. പിന്നീട് ഡിവോഴ്സ് ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പൻ എവിടാണെന്ന് അറിയില്ല... ആളുടെ രണ്ടാമത്തെ കല്യാണമാണ് അമ്മയുമായുള്ളത് അതിൽ ഒരു കുട്ടി ഞാൻ. ആദ്യത്തെ കല്ല്യാണത്തിൽ ഭാര്യയുമായി എന്നും അടിയും വഴക്കുമായിരുന്നു. പിന്നീട് ഡിവോഴ്സ് ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എവിടേക്കെന്നറിയില്ല (കഥ)

ഹലോ നിസാ ജേക്കബല്ലേ.... അതേ ഞാൻ തന്നെയാണ്. നല്ല പരിചയം ഉണ്ടല്ലോ...

ADVERTISEMENT

 

അ... .എന്റെ പേര് ബിജു. നിസ പഠിച്ച മേരി ദാസ് നഴ്സിംഗ് കോളജിൽ ഞാനും ഉണ്ടായിരിന്നു. വേറെ ബേച്ച് ആണെന്നു മാത്രം

 

ഓകെ കണ്ടിട്ടുണ്ട്. അപ്പോ ഷാർജയിലാണോ ഇപ്പോൾ

ADVERTISEMENT

 

അല്ല ഞാൻ ദുബൈയിലെ ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്. ഞാൻ ഫ്ലൈറ്റിൽ വച്ച് കണ്ടിരുന്നു നിസയെ... നെടുമ്പാശേരി ഇറങ്ങുമ്പോൾ മിണ്ടാം എന്ന് വിചാരിച്ചു.

 

കെ ബിജു. ഞാൻ തൃശൂർക്കാണ്... വണ്ടി നോക്കട്ടെ. ലഗേജ് ഉണ്ട്. ഞാൻ തനിച്ചെ ഉള്ളൂ.

ADVERTISEMENT

 

ഞാൻ വടക്കാഞ്ചേരിക്കാണ്. വണ്ടി അവിടെ നിന്നും വന്ന് കിടപ്പുണ്ട്. വേണെങ്കിൽ വണ്ടിയിൽ വന്നോളു തൃശൂർ ഇറങ്ങാം. ഡ്രൈവർ മാത്രമേ കാണൂ. വേറെ ആരും വന്നിട്ടില്ല.

 

എനിക്ക്. നോ പ്രോബ്ളം.. ബിജൂന് ബുദ്ധിമുട്ടാവോ.... ലഗേജ് ഉണ്ട്.

 

ഇല്ല. ഇന്നോവയ.. സ്ഥലമുണ്ട്

 

ശരി. എന്നാ പോവാം.

 

കുറെ ലഗേജ് ഉണ്ടല്ലോ... നിസ എന്തൊക്കെയാ വീട്ടിലെ വിശേഷങ്ങൾ.

 

എന്ത് വിശേഷം... ഞാൻ പ്രവാസം അവസാനിപ്പിച്ചുള്ള വരവാ... പത്ത് കൊല്ലം ആയി ഷാർജയിൽ.

ബി എസ് സി കഴിഞ്ഞ വഴിക്ക് വല്യ ശമ്പളം പറഞ്ഞ് പോയതാ... ആദ്യത്തെ പത്ത് മാസം സാലറി കിട്ടിയില്ല. അന്ന് എനിക്ക് ഗൾഫിനോട് വന്ന ദേഷ്യം...

പിന്നെ കംപ്ലയിന്റ് എവിടെ കൊടുക്കാൻ... 

 

അങ്ങനെ ഹോസ്പിറ്റൽ മാറി... പിന്നെ ഒൻപത് കൊല്ലം... നല്ല സാലറിയിൽ ഒരു സ്ഥലത്ത് തന്നെ. ഇപ്പോൾ ഞാൻ നിർത്തി ഇങ്ങോട്ട് പോന്നു. പിന്നെ ബിജുന്റെ കാര്യങ്ങൾ എങ്ങനാ...

 

ഞാൻ ഏഴ് കൊല്ലം ആയിട്ടുള്ളൂ ദുബൈയിൽ. കഴിഞ്ഞ വരവിൽ അനിയത്തീടെ കല്ല്യാണം കഴിഞ്ഞു. ഈ പ്രാവശ്യം എന്റെ നോക്കണം. കുറെ കേസ് നോക്കി വച്ചിട്ടുണ്ട്... ചെല്ലുക .. പെണ്ണ്... കാണാൻ ഇറങ്ങുക... അല്ലാ നിസേടെ ഫാമാലി?

 

ഞാൻ മേരീട് അല്ല. വീട്ടിൽ അമ്മ ഉണ്ട്. അപ്പൻ ഉണ്ടെങ്കിലും വീട്ടിലില്ല... എവിടെയോ ഉണ്ട്. വയസ്സ് മുപ്പതായില്ലേ നിങ്ങൾക്ക് ആണുങ്ങൾക്ക് കല്യാണ പ്രായം തന്നെ, പക്ഷേ ഞങ്ങള് പെണ്ണുങ്ങൾക്ക്.... അറിയില്ല. വിട്ട് പിടി.

 

തൃശ്ശൂരായി... ഞാൻ ഇവിടെ ഇറങ്ങാം...

 

ശരി നിസ... പിന്നെ നാളെ മുതൽ പെണ്ണ് കാണാൻ നടക്കുന്നതിനിടയിൽ ... അങ്ങോട്ട് കാണാൻ വന്നാൽ കുഴപ്പമുണ്ടോ...?

 

ഓ... വേണോ ... ബിജു. എന്തായാലും ആദ്യം ഒറ്റക്ക് വീട്ടിൽ വായോ എന്നെ കുറിച്ച് ഞാൻ ഒന്ന് എല്ലാം പറയാം. നമ്പർ ഇതാണ്. വിളിച്ച് വരണം. സ്ഥലം തൃശൂർ, തൊയക്കാവ്. ഒക്കെ. സി യൂ.

 

ഹലോ... ഞാൻ ബിജു. ഞാൻ പാവറട്ടി പളളിയിൽ വന്നിട്ടുണ്ട്.. ഇവിടന്ന് അങ്ങോട്ടു വരട്ടെ... ഇപ്പോൾ

 

ശരി. ബിജു. ഞാൻ ലൊക്കേഷൻ സെൻഡ് ചെയ്യാം.

ഒകെ ചായക്കട എത്തിയില്ലെ... അതിന് പിന്നിലേക്ക്... പാടത്തിനരികിലൂടെ ഒരു വഴി കാണുന്നില്ലെ.. അതിലൂടെ പോന്നോളൂ... ലാസ്റ്റ് വീട്. ഫോൺ കട്ട് ആക്കണ്ട... ഹാ വണ്ടി കണ്ടു.

വരൂ ഇതാണ് എന്റെ വീട്. ദാ പശുവിനെ പിടിച്ച് പോകുന്നതാണ് അമ്മ. ഞാൻ ബിജു വരുന്നതൊന്നും  പറഞ്ഞട്ടില്ല അമ്മയോട്.

 

നിസ... നല്ല വൈബ് ആണല്ലോ ഇവിടെ ... മുൻപിൽ നോക്കെത്താ ദൂരത്തുള്ള പാടം. അടിപൊളി..

 

അതെ എന്റെ ജീവിതത്തിലെ ആലോചിച്ചാൽ  സങ്കടം വരുന്ന നൊസ്റ്റാൾജിക്ക് ഫീലിംഗ്സ് മുഴുവൻ ഈ പാടങ്ങളിലാണ്...  ചെറുപ്പം മുതലെ പശുവിനെ പുല്ല് തീറ്റിക്കാൻ  ഒപ്പം നടപ്പ് തന്നെ.... തിരിച്ച് വീട്ടിലേക്ക് കയറും പിടിച്ചു വരുമ്പോൾ... എന്തോ വലിയ പണിയെടുത്തു വരുന്ന പോലെയാ അന്ന്. അമ്മയെ സഹായിച്ചു എന്ന സന്തോഷവും.

 

പിന്നെ അപ്പൻ എവിടാണെന്ന് അറിയില്ല...

ആളുടെ രണ്ടാമത്തെ കല്യാണമാണ് അമ്മയുമായുള്ളത് അതിൽ ഒരു കുട്ടി ഞാൻ. ആദ്യത്തെ കല്ല്യാണത്തിൽ ഭാര്യയുമായി എന്നും അടിയും വഴക്കുമായിരുന്നു. പിന്നീട് ഡിവോഴ്സ് ആയി. ആൾക്ക് എപ്പോഴും ധ്യാനകേന്ദ്രങ്ങളാണ് മെയിൻ സ്ഥലം... ഒപ്പം രോഗീ ശുശ്രൂഷ അതാക്കെയാണ് ആൾടെ ഇഷ്ടം. അതിലൂടെ വീണ്ടും പരിചയപ്പെട്ടതാണ് അമ്മയെ. അമ്മയുടെ 38 വയസ്സിലാണ് വിവാഹം... അതിനു ശേഷവും അപ്പന് പണിക്കു പോകുന്ന പരിപാടിയില്ല. ഈ ധ്യാനവും ശുശ്രൂഷയും തന്നെ... അതും നല്ല കാര്യം തന്നെ. വീട്ടിലെ ചെലവുകൾ ഭയങ്കര കഷ്ടപ്പാടായി. ആരോഗ്യമുണ്ടായിട്ട് പണിക്ക് പോവാത്ത ആളെ ആര് സഹായിക്കാൻ. ഈ കുടുംബത്തിലേക്ക് ഞാനും പിറന്നു.

 

പിന്നീട് അമ്മയും അപ്പനും എന്നും വഴക്ക്... കാരണം അപ്പൻ പണിക്ക് പോവത്തത് തന്നെ. അമ്മ പണിക്ക് പോവാനും പാടില്ല. 

 

എനിക്കൊരു 10 വയസ്സുള്ളപ്പോൾ പോയതാ അപ്പൻ പിന്നെ വന്നട്ടില്ല. കള്ള് കുടിക്കില്ല, സിഗററ്റ് വലിക്കില്ല... ഒരു ദുശ്ശീലവുമില്ല. പകരം മറ്റുള്ളവർക്ക് സഹായമെത്തിക്കാൻ അപ്പന് കിട്ടുന്ന പൈസയൊക്കെ വീട്ടിലെ ചെലവിനെടുക്കുന്ന പരിപാടി തുടങ്ങി... അതാണ് മെയിൻ പ്രശ്നമായത്... വീട്ടിലെ തല്ലിന്.

അമ്മ ഉള്ള ആറ് സെന്റിൽ തൊഴുത്ത് വളച്ചുകെട്ടി എങ്ങനെയോ ഒരു പശുവിനെ വാങ്ങി വളർത്തി ഒരു വരുമാനം ഉണ്ടാക്കാൻ നോക്കിയപ്പോൾ... ഭാര്യ പറഞ്ഞത് കേക്കില്ല എന്ന് പറഞ്ഞാണ് അവസാനത്തെ അപ്പന്റെ ഇറങ്ങിപ്പോക്ക്. അമ്മ മൈൻഡ് ചെയ്തില്ല അതൊന്നും.

 

അമ്മയെ കണ്ടില്ലെ ബിജു.. പണ്ടേ ടി ബി പേഷ്യന്റാണ്. ഒരു ചോദ്യ ചിഹ്നത്തിന്റെ ആകൃതിയാ... വളഞ്ഞ് കുത്തിയ നടപ്പ്. ഈ പുല്ല് വലിച്ചും... പശുവിനെ നോക്കിയും ആണ് എന്നെ പഠിപ്പിച്ചത്. മറ്റുള്ളവരോട് സഹായം ചോദിക്കുന്നത് ഒരു വല്യ തെറ്റ് പോലെയാ അമ്മയുടെ മനസ്സിൽ. ഞാനും കൂടി വലുതായപ്പോൾ പശുക്കളുടെ എണ്ണം കൂടി... ഓടിട്ട വീടിന്റഎ ചുറ്റും പശുക്കളായി. നഴ്സിംഗിനു പോകുന്ന വരെ ഒരു മാക്സിയും ഇട്ട്... വളച്ച് കേറ്റി കുത്തി ഞാനും ഉണ്ടാവും എപ്പഴും ഈ പാടത്ത്. എന്നെയൊന്നും ഓരാൺകുട്ടി പോലും നോക്കാറില്ല, അതാ കോലം.

 

‘എനിക്കൊരു ജോലി കിട്ടുന്ന വരെ എന്നെ നോക്കിയ അമ്മയെ ഇനി ഞാൻ നോക്കണ്ടേ ..’ അതാ നിർത്തി പോന്നത്. കുറെ ഷാർജക്ക് കൊണ്ടു പോവാൻ നോക്കി സമ്മതിക്കില്ല നോ രക്ഷ. 

എനിക്കെന്റെ സ്ക്കൂൾ കാലമോ, കോളജ് കാലമോ ആലോചിക്കുന്നതെ ഇഷ്ട്ടമല്ല. ജോലി ചെയ്ത് പൈസ കുറച്ച് കിട്ടണം. അത് നടന്നു. വീട് പൊളിച്ച് പണിതു. വീടിനോട് ചേർന്ന് മുപ്പത് സെന്റ് പാടഭൂമി വാങ്ങി.. തൊഴുത്ത് അങ്ങോട്ട് മാറ്റി. അമ്മക്ക് കൂട്ടിന് അമ്മക്ക് ഇഷ്ടമുള്ളത് കൊണ്ട് ഒരു പശുവും കുട്ടിയും ഇപ്പോഴും ഉണ്ട്.

 

കല്യണമൊന്നും ചിന്തിച്ചേ ഇല്ല. പലതും വന്നു, എങ്കിലും... കല്യാണം കഴിഞ്ഞാലും അമ്മയ്ക്കൊപ്പം നിൽക്കണം എന്ന എന്റെ വാശി കൂടിയായപ്പോൾ.... വന്നവരെല്ലാം... ഓടി.

 

ഇതൊക്കെ ഇങ്ങനെ എത്തിക്കാൻ നോക്കിയപ്പോൾ.... ഒരാണിന്റെ കാഴ്ചപ്പാടാ ഇന്നെനിക്കുള്ളത്. അനുഭവങ്ങൾക്കാണ്ട് ധൈര്യമായി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ... പലർക്കും... എന്നെ ഇഷ്ടമില്ല. ഫ്രണ്ട്സിനു പോലും.

 

കോളജ് സമയത്ത് ഒരു പ്രേമം പൊട്ടി മുളച്ചിരുന്നു... പലപ്പോഴും പൈസ വരെ കടം വാങ്ങിച്ചിട്ടുണ്ട് അവന്റെ കയ്യിൽ നിന്നും.... പിന്നീട് അതും പറഞ്ഞ് ദേഹത്ത് തൊട്ടപ്പോൾ... അതൊക്കെ പിന്നീട് ഭാവിയിൽ ... എന്ന് ഞാൻ പറഞ്ഞപ്പോൾ ... അത് പൊട്ടി പോയി.

 

വികാരവും, വിചാരവും... ഒക്കെ പെണ്ണിന്റെ പോലെ തന്നെയാണ്... കുടുംബവും, ആസ്വാദനങ്ങളും ... ആഗ്രഹവുമുണ്ട്. ബട്ട്..... എന്നെ കഷ്ട്ടപ്പെട്ട് വളർത്തി ഇങ്ങനെ എത്തിച്ച അമ്മയ്ക്കൊപ്പം എന്ന എന്റെ ആഗ്രഹം.... പലതിനും വിലങ്ങ് തടിയായോ? അറിയില്ല.

 

ഞാൻ ഏത് ജനറേഷനിലെ കുട്ടിയാണാവോ? ഒൻപത് കൊല്ലത്തെ സാലറിയിൽ പാടം വാങ്ങിയതും, വീട് വെച്ചതും കഴിഞ്ഞ് ബാക്കി കയ്യിലുണ്ട്... സമ്പാദ്യമായി.

 

എന്റെ ലൈഫിലെ എക്കാലത്തെയും ഞാൻ ഇഷ്ടപ്പെടുന്ന നല്ല സമയം ഇതാണ്. ഇങ്ങനെയൊക്കെതന്നെ ആവുംല്ലെ എല്ലാവരുടെയും ജീവിതങ്ങൾ.   

 

ചിലത് നേടണമെങ്കിൽ പലതും നഷ്ടപ്പെടുത്തേണ്ടി വരും.... നഷ്ടപ്പെടുത്താതെ നോക്കിയാലോ... ചിലപ്പോ  നേടാനും സാധിക്കില്ല.

 

ബിജു ടെൻഷൻ അടിക്കണ്ടാട്ടോ. പിന്നീട്  സാവധാനം ആലോചിച്ച് മറുപടി പറഞ്ഞാൽ  മതി. 

 

ഞാൻ ആകെ ചിന്തിച്ച് കാട് കയറിത.... ഇങ്ങനെയൊക്കെ പെണ്ണ് കാണാൻ വരുന്നവരോട് പറഞ്ഞാൽ കല്യാണം നടന്നതു തന്നെ. എന്തും നേരിടാനുള്ളൊരു മനസ്സ് ഇന്നെനിക്കുണ്ട്... വൈകിയായാലും.... എല്ലാം നന്നായി നടക്കും എന്ന വിശ്വാസവും. ശരി ബിജു. വന്നതിൽ സന്തോഷം.

 

Content Summary: Malayalam short story written by Roney Pulikkodan