പ്രണയത്തിന്റെ മാസ്മരികത വിവാഹത്തിന്റെ ഉപാധികളിൽ തട്ടി ഉടയരുത്. അതിനായി അവൾ തന്നെ മുന്നോട്ടു വച്ച മാർഗ്ഗം ആയിരുന്നു ‘ലിവിങ് ടുഗെതർ’

പ്രണയത്തിന്റെ മാസ്മരികത വിവാഹത്തിന്റെ ഉപാധികളിൽ തട്ടി ഉടയരുത്. അതിനായി അവൾ തന്നെ മുന്നോട്ടു വച്ച മാർഗ്ഗം ആയിരുന്നു ‘ലിവിങ് ടുഗെതർ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിന്റെ മാസ്മരികത വിവാഹത്തിന്റെ ഉപാധികളിൽ തട്ടി ഉടയരുത്. അതിനായി അവൾ തന്നെ മുന്നോട്ടു വച്ച മാർഗ്ഗം ആയിരുന്നു ‘ലിവിങ് ടുഗെതർ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയിർപ്പ് (കഥ)

 

ADVERTISEMENT

പുറത്തെങ്ങും ക്രിസ്തുമസിന്റെ ആഹ്ലാദം. തെരുവുകൾ എല്ലാം നീയോൺ വെളിച്ചത്തിൽ മുങ്ങി. ദൈവപുത്രന്റെ  വരവ് ഓർമ്മപ്പെടുത്തി കരോൾ ഗീതങ്ങൾ ഉണർന്നു. രാവിന്റെ മടിത്തട്ടിൽ ഇട മുറിയാതെ മഞ്ഞു പെയ്തുകൊണ്ടിരുന്നു.

ആദ്യത്തെ രണ്ടു പെഗ്ഗ് കഴിഞ്ഞപ്പോൾ തന്നെ ഉറക്കത്തിന്റെ ആലസ്യം  അയ്യാളുടെ കണ്ണുകളെ മൂടി.  വീണ്ടും മെസ്സേജിന്റെ മണി അടി ശബ്ദം. മുറ്റത്തെ പുൽത്തകിടിയിൽ വിശ്രമിക്കുകയായിരുന്ന ഫോണിലേക്കു അയാൾ ആകാംക്ഷയോടെ നോക്കി..

മൈഥിലി. എല്ലാ ക്രിസ്തുമസ്സിനും അവൾ  സ്ഥിരമായി  അയക്കുന്ന മെസ്സേജ്.

‘‘May the bells of love ring in our hearts’’

ADVERTISEMENT

 

തന്റെ  ഹൃദയത്തിൽ  മണിമുഴങ്ങിയോ.

വീണ്ടും ഒഴിഞ്ഞ  ഗ്ലാസിൽ അയാൾ കൈവച്ചു. ഒന്ന് കൂടി  എടുത്താലോ.

വേണ്ട. പണ്ടൊക്കെ അളവു തെറ്റിയാൽ കൈപിടിക്കാൻ മൈഥിലി ഉണ്ടായിരുന്നു. 

ADVERTISEMENT

 

ഇന്ന് ഈ ക്രിസ്തുമസ് രാവിൽ താൻ ഏകനാണ്. എത്ര കഴിച്ചാലും  ഉള്ളിലെ കനൽ ആളുന്നതല്ലാതെ അണയില്ല നാളെ കോൺഫറൻസ്  ഉള്ളതാണ്. വീർത്തു തൂങ്ങിയ കൺപോളകളുമായി ഒരു മീറ്റിംഗ്. വേണ്ട തന്റെ കരിയറിൽ ഒരു കറുത്ത പാട്  വീഴുന്നതല്ല പ്രശ്നം ഒരുപാട് പേരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ ഒരു വിഗ്രഹം യി മാറിയിരിക്കുകയാണ് താൻ. 

The most lovable respectable valuable....

 

ആരോ മുമ്പ് വാട്സ്ആപ്പിൽ അയച്ചതാണ്. വിഗ്രഹങ്ങൾ ഒരിക്കലും ഉടയരുത്. 

വീണ്ടും മണിയടി. മറുപടി കൊടുക്കണം. എന്ത് കൊടുക്കണം. രണ്ടായിരം വർഷങ്ങൾക്ക് മുൻപ്  മൈലുകൾക്കപ്പുറത്തു സ്നേഹത്തിന്റെ മണിമുഴങ്ങി. ആകാശചെരുവിലുദിച്ച പെരുമീൻ വെളിച്ചത്തിൽ ഭൂമിയിൽ വീണ സ്നേഹത്തിന്റെ ആ ദിവ്യ പ്രഭയെയും കൊണ്ട് കാതങ്ങളോളം ഓടിയതോ. അതെ  യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം. പ്രണയവും ഒരു ഒളിച്ചോട്ടം തന്നെ അല്ലെ. മൈഥിലി ഒരു യാഥാർഥ്യം. ഒരു പ്രണയത്തിൽ നിന്നും പൊട്ടി മുളച്ച യാഥാർഥ്യം. ഒരുപാട് കഷ്ടപ്പെട്ട് നേടി എടുത്തതാണ്. പ്രണയത്തിന്റെ മാസ്മരികത വിവാഹത്തിന്റെ ഉപാധികളിൽ തട്ടി ഉടയരുത്. അതിനായി അവൾ തന്നെ മുന്നോട്ടു വച്ച മാർഗ്ഗം ആയിരുന്നു ‘ലിവിങ് ടുഗെതർ’

 

പരസ്പരം മടുക്കുമ്പോൾ നമുക്ക് പരാതികളില്ലാതെ പിരിയാം. ഒരു തണുത്ത ക്രിസ്തുമസ് രാവിൽ ഇതുപോലെ തിരുപ്പിറവിയുടെ മണിനാദത്തിൽ അവൾ തന്റെ ചെവിയിൽ മന്ത്രിച്ചു.

 

May the bells of love ring in our heart.

 

പ്രണയത്തിന്റെ മണിമുഴക്കത്തിനു കാതോർത്ത് അയാൾ സോളമന്റെ ഉത്തമ ഗീതങ്ങൾ ഉദ്ധരിച്ചു.

പ്രണയത്തിന്റെ മുന്തിരി വള്ളികൾ തളിർത്തോ എന്ന് നമുക്ക് നോക്കാം. നമുക്ക് ഈ നഗരം വിടാം ഗ്രാമങ്ങളിൽ ചെന്ന് പാർക്കാം.

മൈഥിലി ഉടനെ പറഞ്ഞു

‘‘അവിടെ വച്ച് ഞാൻ നിനക്കു എന്റെ സ്നേഹം തരും.’’ അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ തഴുകി.  നിനക്കെങ്ങനെ അറിയാം  അമ്പോറ്റി കുട്ടി സോളമന്റെ ഗീതം.

I learned it just to impress u.

 

കണ്ടുമുട്ടാത്ത ഹൃദയങ്ങളിലാണ് പ്രണയത്തിന്റെ കടൽ ഇളകുന്നത്. തന്റെ ഹൃദയ ഭിത്തിയിൽ ആഞ്ഞിടിക്കുന്ന തിര

അവൾ എന്തേ മനസ്സിലാക്കുന്നില്ല. 

 

തനിക്ക് അവളോടുള്ള  സ്‌നേഹം സത്യം അല്ലെങ്കിൽ ഇപ്പോഴും ഒരു ഫുൾബോട്ടിലിലും അണയാത്ത ഒരു കനലായി അവൾ നീറില്ലായിരുന്നു. പിന്നെ എവിടെ ആണ് പിഴച്ചത്. മനസ്സിന്റെ ഋതു ഭേദങ്ങൾക്കനുസരിച്ച് എവിടെയെങ്കിലും തന്റെ ചുവട് പിഴക്കാൻ അനുവദിച്ചിരുന്നില്ല. അവൾ അവളുടെ പ്രൊഫഷനിൽ അഭയംതേടിയത് തനിക്കു ഒരു നീതീകരണത്തിന് മറ ഒരുക്കി.

 

പുതിയ മേച്ചിൽ പുറങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ തെറ്റിദ്ധാരണകളുടെ ചുവരുകൾക്ക് അകലം വർധിപ്പിച്ചു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച  നാളുകൾ അന്യമായി. വിലയേറിയ തീൻമേശ വീടിന് അലങ്കാരം മാത്രമായി. മൈഥിലി കലർപ്പില്ലാത്ത ക്യാമ്പസ്‌ പ്രണയത്തിന്റെ ഓർമ്മകളിൽ  കുടുങ്ങി. ദാമ്പത്യം എന്ന കോടതിയിൽ കയറ്റി നിർത്തി വിസ്താരം നടത്തിയില്ല. പരിഭവങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരു ദിവസം അവൾ പടിയിറങ്ങി. താൻ പഴയ ആളെ അല്ലത്രേ. കൂടുവിട്ടു കൂട് മാറുമ്പോലെ കാമുകൻ ഭർത്താവിലേക്ക് മാറിയപ്പോൾ ബന്ധങ്ങളുടെതീക്ഷണത

കുറഞ്ഞത് തന്റെ മാത്രം കുറ്റമല്ല . പ്രണയത്തിന്റെ ചിലന്തി വലക്കുള്ളിൽ എന്നും നൂൽ നൂൽക്കാൻ ആണ് ചിലർക്ക് ഇഷ്ടം. പക്ഷേ താൻ ഇന്നും പ്രതീക്ഷിക്കുന്നു സ്നേഹത്തിന്റെ  ഉയർത്തേഴുന്നേൽപ് തന്റെ ജീവിതത്തിൽ  ഉണ്ടാകും. അവൾ ഒരു നാൾ തിരിച്ചുവരും. 

കരോൾഗീതങ്ങൾ അകന്നുപോയി. തൊട്ടടുത്ത വീടുകളിൽ സാന്റാക്ളോസിനെ വരവേൽക്കാനുള്ള തിരക്കിലായിരുന്നു കുട്ടികൾ. മുന്തിരിവള്ളികൾ തളിർത്തതും മൊട്ടിട്ടതും മാതള നാരകം പഴുത്തതും അർദ്ധ മയക്കത്തിൽ അയാളെ അസ്വസ്ഥനാക്കി. സോളമന്റെ ഉത്തമഗീതങ്ങൾ എട്ടാം അധ്യായം മറയുന്ന ബോധ തലങ്ങൾക്കിടയിൽ നിന്നും ഓർത്തെടുക്കാൻ ശ്രമിക്കവേ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. അവിടെ വച്ച് വീണ്ടും ഞാൻ നിനക്കെന്റെ സ്നേഹം തരും. ദൂരെ ഒറ്റപ്പെട്ട ക്രിസ്തുമസ് വിളക്കുകൾ രാവിന്റെ ഇരുളിൽ അപ്പോഴും മിഴി തുറക്കുന്നുണ്ടായിരുന്നു. 

 

Content Summary: Uyirppu, Malayalam short story