മുന്നിലിരിക്കുന്ന രോഗി, സ്തനാർബുദം ബാധിച്ചു നീക്കം ചെയ്യപ്പെട്ട സ്തനത്തിനു പകരം ഒരു പുതിയ സ്തനം ഇമ്പ്ലാന്റ് ചെയ്യാൻ വന്നതാണ്. രോഗിയുടെ പേര് സുരയ്യ, കണ്ടിട്ട് അവൾ ഒരു അറബ് വംശജയെപ്പോലെയുണ്ട്.

മുന്നിലിരിക്കുന്ന രോഗി, സ്തനാർബുദം ബാധിച്ചു നീക്കം ചെയ്യപ്പെട്ട സ്തനത്തിനു പകരം ഒരു പുതിയ സ്തനം ഇമ്പ്ലാന്റ് ചെയ്യാൻ വന്നതാണ്. രോഗിയുടെ പേര് സുരയ്യ, കണ്ടിട്ട് അവൾ ഒരു അറബ് വംശജയെപ്പോലെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്നിലിരിക്കുന്ന രോഗി, സ്തനാർബുദം ബാധിച്ചു നീക്കം ചെയ്യപ്പെട്ട സ്തനത്തിനു പകരം ഒരു പുതിയ സ്തനം ഇമ്പ്ലാന്റ് ചെയ്യാൻ വന്നതാണ്. രോഗിയുടെ പേര് സുരയ്യ, കണ്ടിട്ട് അവൾ ഒരു അറബ് വംശജയെപ്പോലെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടയാളം (കഥ)

 

ADVERTISEMENT

ഡോക്ടർ ക്ലിനിക്കിലിരുന്ന് തന്റെ രോഗികളെ നോക്കുന്ന തിരക്കിലാണ്. മണലാരണ്യത്തിലെ ഈ ഹോസ്പിറ്റലിൽ പ്ലാസ്റ്റിക് സർജനായ അയാൾ ചാർജ് എടുത്തിട്ട് ഏകദേശം ഒരു മാസമേ ആയിട്ടുള്ളു. അന്നത്തെ ഡ്യൂട്ടി സമയം തീരാൻ ഏതാനും മിനിറ്റുകളെ ബാക്കിയുള്ളു. അപ്പോയ്മെന്റ് ലിസ്റ്റിലെ അവസാനത്തെ രോഗിയെ അയാൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, കൂടെ സഹായി നഴ്സും ഉണ്ട്.    

 

മുന്നിലിരിക്കുന്ന രോഗി, സ്തനാർബുദം ബാധിച്ചു നീക്കം ചെയ്യപ്പെട്ട സ്തനത്തിനു പകരം ഒരു പുതിയ സ്തനം ഇമ്പ്ലാന്റ് ചെയ്യാൻ വന്നതാണ്. രോഗിയുടെ പേര് സുരയ്യ, കണ്ടിട്ട് അവൾ ഒരു അറബ് വംശജയെപ്പോലെയുണ്ട്.

 

ADVERTISEMENT

ഡോക്ടർ അവളോട് കാര്യങ്ങൾ ഇംഗ്ലിഷിൽ കമ്യൂണിക്കേറ്റു ചെയ്തു പറഞ്ഞുകൊടുത്തു. മറ്റേ സ്തനത്തിന്റെ അളവും വലുപ്പവും എല്ലാം എടുക്കണം. എന്നിട്ട് അതെ വലുപ്പത്തിലും അളവിലും സിലിക്കോൺ ജെൽ ഉപയോഗിച്ച് ഇടത്തെ മാറിടത്തിൽ പുതിയത് സർജറിയിലൂടെ ഇമ്പ്ലാന്റ് ചെയ്യണം.

 

അപ്പോൾ നമുക്ക് മെഷർമെന്റ് എടുക്കാം എന്ന് പറഞ്ഞു ഡോക്ടർ എഴുന്നേറ്റു. കൂടെ അവളും , നഗ്നമായ അവളുടെ വലതു സ്തനത്തിന്റെ വലുപ്പം തിട്ടപ്പെടുത്തുമ്പോളാണ് ആ കറുത്ത മറുക് അയാളുടെ ശ്രദ്ധയിൽ പെട്ടത്.

 

ADVERTISEMENT

ആ മറുക് കണ്ടതും അയാൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഡീറ്റെയിൽസ് എല്ലാം സിസ്റ്റത്തിൽ റെക്കോർഡ് ചെയ്ത ശേഷം സർജറിക്ക് തിങ്കളാഴ്ച കാണാമെന്ന് പറഞ്ഞു രോഗിയെ പറഞ്ഞു വിട്ടു.

 

അവൾക്ക് ശേഷം മറ്റു രോഗികൾ അന്നത്തെ ലിസ്റ്റിൽ ഇല്ലാതിരുന്നതിനാൽ ഡോക്ടർ ക്ലിനിക്കിൽ തന്നെ ആ മറുകിനെ കുറിച്ചാലോചിച്ചു അസ്വസ്ഥതയോടെ ഇരുന്നു.

 

സിസ്റ്റത്തിൽ പേഷ്യന്റ് ഹിസ്റ്ററി തപ്പി നോക്കി, പേര് സുരയ്യ, നാഷണാലിറ്റി ഇന്ത്യൻ, വയസ്സ് 51 കൂടുതൽ ഒന്നും മനസ്സിലാക്കാൻ പറ്റാത്തതുകൊണ്ട് ഏതെങ്കിലും നോർത്തിന്ത്യൻ വനിതയായിരിക്കുമെന്നു അയാൾ കരുതി.

 

എങ്കിലും മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു, അതെ സ്ഥലത്ത്, അതെ മറുക്.

 

അയാളുടെ ചിന്തകൾ മെഡിക്കൽ കോളജിലെ തന്റെ അവസാന വർഷത്തിലേക്ക് തിരികെ  പോകുകയായിരുന്നു.

 

അവൾ വെളുത്തു മെലിഞ്ഞ സുന്ദരി ഒന്നും ആയിരുന്നില്ല, എന്നാൽ വല്ലാത്തൊരു ആകർഷണമുള്ള, സാമാന്യം നിറവും ഭംഗിയുമുള്ള വടിവോടെ കൊത്തിയെടുത്ത ഒരു ശില്പമായിരുന്നവൾ.

 

അയാളുടെ ബൈക്കിൽ ഒരു ലിഫ്റ്റ് ചോദിക്കുമ്പോഴാണ് ആദ്യം അയാൾ അവളെ കാണുന്നത്. മെയിൻ റോഡും ക്ലാസ് റൂമുകളും തമ്മിൽ ഒരു പാട് ദൂരം നടക്കണം. അയാൾ തന്റെ ജാവാ ബുള്ളറ്റ് ഓടിച്ചു ഗേറ്റുകടന്ന് ക്യാമ്പസ്സിലേക്ക് വരുമ്പോഴാണ് അവൾ കൈ കാട്ടി ഡെന്റൽ ബ്ലോക്കിലേക്ക് ഒരു ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചത്, ചെരുപ്പ് പൊട്ടിയത് മൂലം നടക്കാൻ കുറച്ചു പ്രയാസം. അത് കേട്ടതും ബാക്ക് സീറ്റിൽ ഉണ്ടായിരുന്ന അയാളുടെ കൂട്ടുകാരൻ “കുട്ടി കേറിക്കോളു, ഞാൻ നടന്ന്  വന്നോള്ളാം” ന്ന് പറഞ്ഞു താഴെ ഇറങ്ങി.  

 

അവിടെ എത്തും വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല, ഡെന്റൽ ബ്ലോക്കിൽ അവൾ ഇറങ്ങി നന്ദി പറയുന്നതിനോടൊപ്പം, ബുദ്ധിമുട്ടില്ലെങ്കിൽ ക്ലാസ് വിടുമ്പോൾ ഒന്ന് തിരിച്ച് ഒരു ചെരുപ്പ് കട വരെ ഡ്രോപ്പ് ചെയ്യാമോ എന്നായി. ഞാൻ ഒന്നും പറയത്തതിനാൽ കുഴപ്പമില്ലന് പറഞ്ഞു പൊട്ടിയ ചെരുപ്പ് കാലിൽ വച്ച്  വേച്ചു വേച്ചു മെല്ലെ അവൾ നടക്കാൻ തുടങ്ങി. മുന്നോട്ട് എടുത്ത ബൈക് വീണ്ടും അവള്കരികിൽ നിറുത്തി അയാൾ പറഞ്ഞു, ‘‘വീണ്ടും ഒരു താങ്സ് കൂടി പറയേണ്ട, ഞാൻ വരാം’’ ചെറു പുഞ്ചിരി കൈമാറി അയാൾ ബൈക്ക് മുന്നോട്ടെടുത്തു.

 

പിന്നീട് പലപ്പോഴും അവർ കണ്ടുമുട്ടി, പ്രണയമൊഴികെ പലതിനെ കുറിച്ചും ഒരു പാട് സംസാരിച്ചു. അയാളുടെ അവസാനവർഷത്തെ ഫൈനൽ എക്‌സാമും കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാൽ അയാൾ അവിടം വിടുകയാണ്. ആ ദിവസം വീണ്ടും അവർ കണ്ടു മുട്ടി.

 

അയാൾ ചോദിച്ചു “നീ വരുമോ ഇന്ന് കൂടെ, നമുക്ക് ഈ നഗരവും ബീച്ചും ഒക്കെ ഒന്ന് കറങ്ങിവരാം. ഇനി നമ്മൾ ജീവിതത്തിൽ കാണുമോ അറിയില്ല, ഞാൻ നാളെ കഴിഞ്ഞു ഡൽഹിക്ക് അച്ഛന്റെ അടുത്തേക്ക് പോകുകയാണ്”.

 

അവർ രണ്ടു പേരും പലയിടങ്ങളിലും കറങ്ങി, ചിലയിടങ്ങളിൽ ആളുകൾ അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

 

വഴികളിലെ തൂവാന തുമ്പികളുടെ വലിയ കട്ട് ഔട്ടുകളിൽ അവർ ആകൃഷ്ടരായിരുന്നു. അച്ഛനോടും അമ്മയോടുമൊപ്പമാണ് അവൾ ആ സിനിമ കണ്ടത്, അവനാകട്ടെ ഫ്രണ്ട്സിന്റെ  കൂടെയും.

 

ആ ദിവസത്തെ അവരുടെ യാത്ര പിന്നെയും തുടുരുകയായിരുന്നു. പിറകിലിരിക്കുന്ന അവൾ ഒരു പെട്ടിക്കട കണ്ടപ്പോൾ ചോദിച്ചു 

 

‘‘നുമ്മക്ക് ഒരു നാരങ്ങാവെള്ളം ങ്ട് കാച്ചിയാലോ’’

 

ഡോക്ടർ പോയില്ലേ ഇത് വരെ, സമയം അഞ്ചു കഴിഞ്ഞു, നഴ്‌സിന്റെ  ചോദ്യം അയാളെ ഓർമകളിൽ നിന്ന് തിരികെയെത്തിച്ചു.

 

 

ഇന്ന് തിങ്കളാഴച, ഡോക്ടറും ടീമും ബ്രെസ്റ്റ് ഇമ്പ്ലാന്റ് വളരെ വിജയകരമായി ചെയ്തു. സർജറി കഴിഞ്ഞു ടീമംഗങ്ങൾ എല്ലാം അവിടുന്ന് മാറിയ സമയത്ത് ഡോക്ടർ അവിടേക്ക് വീണ്ടും വന്നു. അനസ്തേഷ്യയുടെ മയക്കത്തിൽ നിന്ന് അവൾ ഉണർന്നിട്ടില്ല. ഡോക്ടർ രണ്ടും കല്പിച്ചു മയക്കത്തിൽ കിടക്കുന്ന അവളുടെ കാലിലെ പേഷ്യന്റ് ഗൗൺ അയാൾ മെല്ലെ മാറ്റി നോക്കി. അയാൾ കണ്ടു വര പോലെ നീളത്തിലുള്ള തുടയിലെ ആ ചെറിയ പാട്.

 

അയാൾ ഉറപ്പിച്ചു ഇതവൾ തന്നെയെന്ന്. 

 

പിറ്റേ ദിവസം പതിവിലും നേരത്തെ ഡോക്ടർ റൗണ്ട്സിനെത്തി. 

 

വാർഡിലെ സ്റ്റാഫുകൾ ചോദിച്ചു ഡോക്ടർ എന്താ ഇത്ര നേരത്തെ “ഞങ്ങൾ റൗണ്ട്സിനു തയാറാകുന്നതേയുള്ളു”. 

 

സാരമില്ല, നിങ്ങൾ തയാറായ ശേഷം മതി, ഇപ്പൊ ഞാൻ പഴ്സണലായി അറിയുന്ന പേഷ്യന്റാണ് സുരയ്യ, നിങ്ങൾ എൻഡോഴ്സ്മെന്റ് ഒക്കെ ശരിയായ ശേഷം വന്നാൽ മതി.

 

ഡോക്ടർ ചെല്ലുമ്പോൾ സുരയ്യ കണ്ണ് തുറന്നു കിടക്കുകയായിരുന്നു. ജാൻസിക്ക് ഇപ്പൊ  എങ്ങനെയുണ്ട്.

 

അവളറിയാതെ സുഖം എന്ന് പറഞ്ഞ ശേഷമാണ് ഓർത്തത്, ഡോക്ടർ തന്നെ വിളിച്ചത് ജാൻസി എന്നും താൻ സംസാരിച്ചത് മലയാളത്തിലും.

 

അവൾ ഡോക്ടറെ തന്നെ തറച്ചു നോക്കിയിട്ട് ചോദിച്ചു, ‘‘നിങ്ങൾ ആരാണ് ഡോക്ടർ’’

 

ഞാൻ സസ്പെൻസ് വയ്ക്കുന്നില്ല. ഏകേദശം 33 വർഷത്തിലധികമായി നമ്മൾ കണ്ടിട്ട്. ഞാൻ സേതു.

 

അവൾ ഇടക്ക് കേറി പറഞ്ഞു, സേതു മാധവൻ!.

 

യെസ്, അയാൾ മറുപടി പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിലെ പ്രകാശം വർണ്ണനാതീതമായിരുന്നു.

 

ഡോക്ടർ ചോദിച്ചു ‘‘ആരാണീ ഈ സുരയ്യ’’

 

അവൾ പറഞ്ഞു ‘‘കൂടെ ജോലി ചെയ്തിരുന്ന ഒരു പാക്സിതാനി ഡോക്ടറോട് ഒടുങ്ങാത്ത പ്രണയം, അന്ന് സ്വീകരിച്ചതാണ് സുരയ്യ എന്ന പേര്, രണ്ടു വർഷത്തെ സുഖ ജീവിതത്തിനു ശേഷം, അങ്ങേര് ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു പോയി.’’ 

 

സാഡ് ന്യൂസ്, ഡോക്ടർ വിഷമം ഒളിച്ചു വെച്ചില്ല.

 

മൊബൈൽ റിങ് ചെയ്തപ്പോൾ ഒരുമിനിറ്റെന്നു പറഞ്ഞു ഡോക്ടർ അവിടെനിന്ന് അല്പം മാറി നിന്നു.

 

ഡോക്ടർ ആരോടോ മെല്ലെ സംസാരിച്ചു കൊണ്ടിരുന്നു. ജാൻസി മെല്ലെ ഓർമകളിലേക്ക് ഒന്ന് മുങ്ങാം കുഴിയിട്ടു.

 

നാരങ്ങാവെള്ളം കുടിച്ചു നിൽക്കുന്ന പെട്ടിക്കടയിലേക്കാണ് ഓർമ്മകൾ അവളെ എത്തിച്ചത്.

 

ഇനിയെങ്ങോട്ടാണ് നമ്മൾ സേതു , അവൾ ചോദിച്ചു 

 

എങ്ങോട്ടെന്നില്ലാതെ നമ്മൾ തോന്നുന്ന വഴിയിൽ മുന്നോട്ട്, സേതുവും ജൻസിയും ബൈക്കിൽ യാത്ര തുടർന്നു.

 

പിറകിലിരുന്നവൾ ചോദിച്ചു ‘‘സേതു ആരെയെങ്കിലും ഇഷ്ട്ടപെട്ടിട്ടുണ്ടോ ഇതുവരെ’’ ആ ചോദ്യത്തിനൊപ്പം തന്റെ അരക്കെട്ടിൽ മെല്ലെ പിടിച്ചിരുന്ന അവളുടെ കൈകൾക്ക് മുറുക്കം കൂടിയപോലെ സേതുവിന്‌ തോന്നാതിരുന്നില്ല.

 

‘‘എന്താ സേതു ഒന്നും പറയാത്തെ’’ അവൾ വീണ്ടും ചോദിച്ചു.

 

 

മറച്ചു വെക്കുന്നില്ല ഞാൻ ജാൻസി , പലരോടും ഇഷ്ട്ടം തോന്നിയിട്ടുണ്ട്, ഈ തന്നോട് പോലും. പക്ഷേ കരിയറിനെ കുറിച്ചുള്ള ലക്ഷ്യങ്ങളാണ് എന്റെ മുമ്പിൽ എപ്പോഴും. 

 

ബൈക്കിന്റെ വേഗതയിൽ അവരുടെ മുടി ഇഴകൾ കാറ്റിൽ പറന്നു കൊണ്ടിരുന്നു, അവൾ തന്റെ മുടി ഇഴകൾ ഒതുക്കുന്നതിനൊപ്പം സേതുവിന്റെയും മുടിയിഴകൾ തഴുകി ഒതുക്കി കൊണ്ടിരുന്നു.

 

ബൈക്കിന്റെ മുന്നോട്ടുള്ള അതെ വേഗതിയിൽ കാഴ്ച്ചകൾ ഓരോന്നും പിന്നോട്ട് ഓടി മറഞ്ഞുകൊണ്ടിരുന്നു. 

 

അവളുടെ കൈകൾ അവന്റെ അരക്കെട്ടിനെ മുറുക്കി അവൾ വീണ്ടും ചോദിച്ചു ‘‘നാളെ കഴിഞ്ഞു സേതു പോയാൽ പിന്നെ നമ്മൾ ഒരിക്കലും കാണാൻ ഇടയില്ല അല്ലെ’’  

 

സേതു  മറുപടി കൊടുക്കാതെ മുന്നോട്ട് പോയി ഒരു വലിയ ഹോട്ടലിന്റെ പാർക്കിങ്ങിൽ ബൈക് നിറുത്തി.   

 

അവൾ ചോദിച്ചില്ല ‘‘എന്താ ഇവിടെക്കെന്ന് ’’

 

 

പരിചിതൻ റീസപ്‌ഷനിസ്റ്റ് സേതുവിനെ വരവേറ്റപ്പോൾ തേടിയ വള്ളി കാലേൽ ചുറ്റിയ ആശാസം.

 

നല്ല വൃത്തിയും മനോഹാരിതവുമായ ആ ഹോട്ടൽ മുറിയിൽ ജയകൃഷ്ണനും ക്ലാരയുമായി പരകായ പ്രവേശം നടത്തി ആടി തീർത്ത ജീവിത നിമിഷങ്ങൾക്ക് ശേഷം കട്ടിലിൽ മലർന്നു കിടന്ന് അവൾ സംസാരിച്ചു.

 

സുഖമുള്ള ഓർമ്മകൾ സമ്മാനിച്ച  സേതുവിനു നന്ദി.  BDS കോഴ്സ് തീരാൻ എനിക്ക് ഇനിയും 3 വർഷം ഉണ്ട്. അതിനിടക്ക് എപ്പോഴെങ്കിലും എന്നെ കാണാൻ സേതു വരുമോ.

 

അറിയില്ല ജാൻസി നമ്മൾ രണ്ടു ദിശയിലേക്കുള്ള ട്രയിനിലെ യാത്രക്കാരാണ്.

 

അവൾ അവന്റെ വായ അമർത്തികൊണ്ട് പറഞ്ഞു ‘‘ബാക്കി ഞാൻ പറയാം, ഈ സുന്ദര നിമിഷത്തിന്റെ ഓർമ മാത്രം മനസ്സിൽ സൂക്‌ഷിച്ചു, യാത്രയിൽ വിഘ്‌നം വരാതെ നമുക്ക് ലക്ഷ്യത്തിലേക്ക് കുതിക്കാം’’ 

 

ഉറങ്ങി പോയോ എന്ന ഡോക്ടറുടെ ചോദ്യം കേട്ടാണ് അവൾ ഓർമയിൽ നിന്ന് ഉണർന്നത്.

 

 

വീണ്ടും വരാമെന്നു പറഞ്ഞു ഡോക്ടർ പോകാനിറങ്ങിയപ്പോൾ അവൾ ചോദിച്ചു 

 

‘‘സേതുവിന്റെ ട്രെയിൻ ലക്ഷത്തിലെത്തിയോ?’’

 

അയാൾ പറഞ്ഞു ‘‘ഇല്ല അത് പാളം തെറ്റി കിടക്കുകയാണ് ’’

 

‘‘സേതു എങ്ങനെ എന്നെ തിരിച്ചറിഞ്ഞു’’ വീണ്ടും അവൾ ചോദിച്ചു. 

 

ചെറിയൊരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു ‘‘ആ മറുകും പിന്നെ ആ കലയും’’

 

അത് കേട്ടതും 33 വർഷം മുമ്പുള്ള 18 വയസ്സിലെ ആ ഒന്നാം വർഷ BDS വിദ്യാർഥിയെ പോലെ അവൾ പൊട്ടി പൊട്ടി ചിരിച്ചുകൊണ്ടിരുന്നു.

 

Content Summary: Adayalam, Malayalam Short Story