60 വയസു കഴിഞ്ഞാൽ നമ്മൾ എന്തേ മറ്റുള്ളവർക്ക് കളിപ്പാവകളായി മാറുന്നു. എന്തേ നമ്മുടെ അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലയില്ലാതാകുന്നു. കുടുംബത്തിന് നമ്മുടെ വരുമാനം നിന്നു പോയാൽ നമ്മൾ പിന്നെ ഒന്നിനും കൊള്ളരുതാത്തവരാണോ? പ്രായമായി കഴിഞ്ഞാൽ നമ്മൾ പിന്നെ ഒന്നും ആഗ്രഹിക്കാൻ പാടില്ലേ? മറ്റുള്ളവരുടെ

60 വയസു കഴിഞ്ഞാൽ നമ്മൾ എന്തേ മറ്റുള്ളവർക്ക് കളിപ്പാവകളായി മാറുന്നു. എന്തേ നമ്മുടെ അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലയില്ലാതാകുന്നു. കുടുംബത്തിന് നമ്മുടെ വരുമാനം നിന്നു പോയാൽ നമ്മൾ പിന്നെ ഒന്നിനും കൊള്ളരുതാത്തവരാണോ? പ്രായമായി കഴിഞ്ഞാൽ നമ്മൾ പിന്നെ ഒന്നും ആഗ്രഹിക്കാൻ പാടില്ലേ? മറ്റുള്ളവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

60 വയസു കഴിഞ്ഞാൽ നമ്മൾ എന്തേ മറ്റുള്ളവർക്ക് കളിപ്പാവകളായി മാറുന്നു. എന്തേ നമ്മുടെ അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലയില്ലാതാകുന്നു. കുടുംബത്തിന് നമ്മുടെ വരുമാനം നിന്നു പോയാൽ നമ്മൾ പിന്നെ ഒന്നിനും കൊള്ളരുതാത്തവരാണോ? പ്രായമായി കഴിഞ്ഞാൽ നമ്മൾ പിന്നെ ഒന്നും ആഗ്രഹിക്കാൻ പാടില്ലേ? മറ്റുള്ളവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

60 വയസു കഴിഞ്ഞാൽ നമ്മൾ എന്തേ മറ്റുള്ളവർക്ക് കളിപ്പാവകളായി മാറുന്നു. എന്തേ നമ്മുടെ അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലയില്ലാതാകുന്നു. കുടുംബത്തിന് നമ്മുടെ വരുമാനം നിന്നു പോയാൽ നമ്മൾ പിന്നെ ഒന്നിനും കൊള്ളരുതാത്തവരാണോ? പ്രായമായി കഴിഞ്ഞാൽ നമ്മൾ പിന്നെ ഒന്നും ആഗ്രഹിക്കാൻ പാടില്ലേ? മറ്റുള്ളവരുടെ ആഗ്രഹത്തിനൊത്ത് ജീവിക്കുകയാണോ ചെയ്യേണ്ടത്? തീർച്ചയായും അല്ല. കാരണം നിങ്ങൾ നിങ്ങളുടെ യൗവ്വനം നിങ്ങൾക്കു വേണ്ടി മാത്രമല്ല ജീവിച്ചത്. നിങ്ങളുടെ മക്കൾക്കും പേരന്റ്സിനും ഒക്കെ വേണ്ടിയാണ് നിങ്ങൾ ജീവിച്ചത്. സ്വന്തം ഇഷ്ടങ്ങളേക്കാൾ കൂടുതൽ മക്കളുടെ ഇഷ്ടങ്ങൾ സാധിച്ച് കൊടുക്കാൻ വേണ്ടിയാണ് ജീവിച്ചത് . ഇതിനിടയിൽ നിങ്ങളുടെ ആഗ്രഹങ്ങളെന്താണന്നു പോലും പലപ്പോഴും നിങ്ങൾ മറന്നു പോയിട്ടുണ്ടാവും. 

 

ADVERTISEMENT

റിട്ടയർമെന്റ് ജീവിതം എന്നു പറഞ്ഞാൽ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കൊത്ത് ജീവിക്കുക എന്നല്ല. അവരവരുടെ ആഗ്രഹങ്ങൾക്ക് മുൻതൂക്കം നൽകി ജീവിക്കുക എന്നാണ്. 50 വയസ് കഴിഞ്ഞ ഓരോരുത്തരോടും എനിക്ക് പറയാനുള്ളത്, സ്വന്തം ആരോഗ്യം ശ്രദ്ധിച്ച് ജീവിക്കാൻ തുടങ്ങുക. ആരോഗ്യം ഇല്ലങ്കിൽ നമ്മൾ മറ്റുള്ളവർക്ക് ഭാരമാകും, പിന്നീട് നമ്മൾ മറ്റുള്ളവർക്ക് ഒരു ബാധ്യതയാണന്ന് തോന്നാൻ തുടങ്ങും. അതു കൊണ്ട് നമ്മൾ ആരോഗ്യം ശ്രദ്ധിക്കുക . ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളടങ്ങിയ ആഹാരം മാത്രം കഴിക്കാൻ ശീലിക്കുക. ആവിശ്യമില്ലാത്ത ദുർവാശ്ശികൾ ഒഴിവാക്കുക. മക്കളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കുക. മക്കളെ പൂർണ്ണമായും ആശ്രയിക്കാതിരിക്കാൻ ചെറു സമ്പാദ്യങ്ങൾ കരുതി വെക്കുക. നമ്മളെകൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യത്തിനു മാത്രം മക്കളെ ആശ്രയിക്കുക. നമ്മുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. പ്രായമായി ഇനി നമ്മളെ ഒന്നിനും കൊള്ളില്ല എന്ന് മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കാതിരിക്കുക, പ്രത്യേകിച്ചും മക്കളെ കൊണ്ട്. നമ്മളുടെ നിത്യാവശ്യങ്ങൾ നാം സ്വയം ചെയ്യാൻ ശ്രമിക്കുക. അത്യാവശ്യം കൃഷിയും കാര്യങ്ങളും സ്വയം ചെയ്യുക . അത് നമ്മുടെ ആരോഗ്യത്തെ നില നിർത്തും. ഇനി എന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിൽ ഒരു വട്ടം പോലും ചിന്തിക്കാതിരിക്കുക. മനസ്സു തളർന്നാൽ ശരീരവും പതിയെ തളരാൻ തുടങ്ങും. മനസ്സിനെ ഊർജജ്സ്വലമായി എപ്പോഴും വെക്കുക. എന്തെങ്കിലും ഒക്കെ എഴുതാൻ താത്പര്യമുണ്ടെങ്കിൽ മനസ്സിനു സംതൃപ്തി തരുന്ന കാര്യങ്ങൾ എഴുതുക . ഈശ്വരാനുഗ്രഹം കിട്ടുന്ന പ്രവർത്തികൾ ചെയ്യുക. അത് നമ്മുടെ മനസ്സും ശരീരവും ആരോഗ്യകരമായിരിക്കാൻ സഹായിക്കും. 

 

ADVERTISEMENT

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക. നിങ്ങളുടെ സഹായം മുതലെടുക്കുന്നവരെ തിരിച്ചറിയുക. നല്ല സുഹൃത്തുക്കളെ കണ്ടെത്തുക. അവരുമായി സംസാരിക്കുക. ഇടയ്ക്കിടയ്ക്ക് അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. എന്നും മറ്റുള്ളവർക്കു വേണ്ടി മാത്രം ജീവിക്കാതെ ഈ ഭൂമിയിൽ നമ്മൾക്കു വേണ്ടിയും നമ്മൾ ജീവിച്ചു എന്ന് എപ്പോഴെങ്കിലും തോന്നലുണ്ടാവട്ടെ. സ്വത്തുക്കൾ ഉണ്ടങ്കിൽ മക്കൾക്ക് കൊടുക്കാനുള്ളത് കൊടുത്തേക്കുക. നമ്മൾക്കുള്ളത് മാറ്റിവയ്ക്കുക. അത് നമ്മുടെ മരണശേഷം എന്ത് ചെയ്യണമെന്ന് കുട്ടികളെ പറഞ്ഞേൽപ്പിക്കുക. അല്ലെങ്കിൽ വിശ്വസിക്കാവുന്നത് ആരെയാണോ അവരെ പറഞ്ഞേൽപ്പിക്കുക. കുടുംബ പ്രശ്നങ്ങൾ കുടുംബത്തിൽ തന്നെ സംസാരിച്ച് തീർക്കുക  ബന്ധുക്കളെയും സുഹൃത്തുക്കളെയും കഴിവതും ഇടനിലക്കാരാക്കാതിരിക്കുക. ഈ  ഇടനിലക്കാർ, പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ ഡൈവോഴ്സിലും കൊലപാതകത്തിലും കൊണ്ടെത്തിച്ച ചരിത്രങ്ങൾ ഒരുപാടുണ്ട് നമുക്കു ചുറ്റും. തീരെ സഹകരിച്ചു പോകാൻ പറ്റാത്തവർ കുടുംബത്തിലുണ്ടെങ്കിൽ അവരിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. നന്നാക്കാൻ നിൽക്കണ്ട. അത് പ്രശ്നം കൂടുതൽ വഷളാക്കും. അവരുടെ ഇഷ്ടത്തിന് വഴങ്ങാനും നിൽക്കണ്ട. സ്വാഭിമാനത്തോടെ ജീവിച്ചു മരിക്കുക. വാർധക്യം ശാപമാക്കാതെ സന്തോഷമാക്കി മാറ്റാൻ നാം സ്വയം വിചാരിക്കുക.

 

ADVERTISEMENT

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.

 

Content Summary: Essay written by Sarala Udhayan