" കടൽ നമ്മൾക്ക് മുന്നിൽ സൃഷ്ടിയ്ക്കുന്ന തിരമാലകൾക്ക് വേഗം കൂടിയിരിയ്ക്കുന്നതു പോലെ അല്ലേ ആരതീ.. നമ്മളുടെ രണ്ടു പേരുടേയും ശ്വാസഗതി പോലെ..?"

" കടൽ നമ്മൾക്ക് മുന്നിൽ സൃഷ്ടിയ്ക്കുന്ന തിരമാലകൾക്ക് വേഗം കൂടിയിരിയ്ക്കുന്നതു പോലെ അല്ലേ ആരതീ.. നമ്മളുടെ രണ്ടു പേരുടേയും ശ്വാസഗതി പോലെ..?"

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

" കടൽ നമ്മൾക്ക് മുന്നിൽ സൃഷ്ടിയ്ക്കുന്ന തിരമാലകൾക്ക് വേഗം കൂടിയിരിയ്ക്കുന്നതു പോലെ അല്ലേ ആരതീ.. നമ്മളുടെ രണ്ടു പേരുടേയും ശ്വാസഗതി പോലെ..?"

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

ലിവിംഗ് ടുഗതർ (കഥ)

ADVERTISEMENT

 

അങ്ങ് ദൂരെ സമുദ്രവിദൂരതയിൽ നങ്കൂരമിട്ടിരിയ്ക്കുന്ന ഏതോ രണ്ടു കപ്പലുകളുടെ കൊടിമരം നോക്കി കൊണ്ടവർ രണ്ടു പേരും ആ കടൽക്കരയിലെ മണൽപ്പരപ്പിൽ ഇരുന്നു. 

രണ്ടു കപ്പലുകളിലും  കത്തുന്ന രണ്ടു വിളക്കുകൾ നേർത്ത നക്ഷത്രം പോലെ ഏറെ അകലത്തിലല്ലാതെന്ന നല്ലപോലെ തിളങ്ങുന്നുണ്ടായിരുന്നു...! 

 

ADVERTISEMENT

ഏറെ നേരത്തെ മൗനം രണ്ടു പേരിലും വീണ്ടും അകലം സൃഷ്ടിയ്ക്കകയാണ് എന്നു തോന്നിയതും  അവൻ തന്നെ തുടക്കമിട്ടു.

 

" കടൽ നമ്മൾക്ക് മുന്നിൽ സൃഷ്ടിയ്ക്കുന്ന തിരമാലകൾക്ക് വേഗം കൂടിയിരിയ്ക്കുന്നതു പോലെ അല്ലേ ആരതീ.. നമ്മളുടെ രണ്ടു പേരുടേയും ശ്വാസഗതി പോലെ..?"

 

ADVERTISEMENT

ആരതി ഒന്നും മിണ്ടാതെ കുറച്ചു നേരം കൂടി  ആ കപ്പലിൽ തന്നെ സാകൂതം തുറിച്ചു നോക്കി കൊണ്ടിരുന്നു..! പിന്നെ ശബ്ദം താഴ്ത്തികൊണ്ടവനോട് ചോദിച്ചു.

 

" ആഷിപ്പ് നിൽക്കുന്നിടത്ത് കടലിന് സുമാർ എത്ര ആഴം ഉണ്ടാവും എന്ന് ബാലുവിന് ഒന്ന് പറയാമോ..?"

 

ആരതിയിൽ നിന്നും ഒട്ടും പ്രതീക്ഷിയ്ക്കാതെ വന്ന ഒരു  ചോദ്യമായിരുന്നു അതെങ്കിലും അവൻ ഉടൻ മറുപടി പറഞ്ഞു.

 

" അറിയില്ല... ഒരു പക്ഷേ അതുപോലെ പത്തെണ്ണം അടുക്കി വച്ചാലും തികയാതെ വന്നേയ്ക്കാം"

"തനിയ്ക്കറിയാമോ ബാലൂ ... അതിനേക്കാൾ വളരെ വളരെ  ആഴമുണ്ടായിരുന്നു എനിയ്ക്ക് നിന്നോടുള്ള സ്നേഹത്തിന് പക്ഷേ താൻ എന്നെ വഞ്ചിച്ചു കളഞ്ഞു...!"

 

ബാലു ഏറെ നേരം അവളെ തന്നെ നോക്കിയിരുന്നു പോയി.

അവളുടെ മനസ്സിൽ തന്നെ കുറിച്ചുണ്ടായ തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ ഇനി ഈ ഒരു ജന്മം കഴിഞ്ഞെന്നു വരില്ല എന്നവനറിയാമായിരുന്നു. 

ചുവന്നഅസ്തമയ സൂര്യനെ മറച്ചുകൊണ്ടൊരു കരിമേഘം ആകാശമാകെ മൂടിയിരിയ്ക്കുന്നു. എപ്പോൾ വേണമെങ്കിലും അത് മഴയായ് പെയ്തേയ്ക്കാം എന്നവന് മനസ്സിലായതും അവൻ പറഞ്ഞു...!

 

" നോക്ക് ആരതീ നമ്മൾ രണ്ടു പേരും ഒരിയ്ക്കലും ഒരുപോലെ ചിന്തിയ്ക്കുന്നവർ അയിരുന്നില്ല രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി നമ്മൾ അടുത്തിടപഴകി തുടങ്ങിയതിനു ശേഷമാണ് നമ്മൾക്കത് കൃത്ത്യമായി  മനസ്സിലായത് അല്ലേ..?

 

ആരതി സംശയത്തോടെ ബാലുവിനോട് ചോദിച്ചു.

 

" എന്ത് ...? നമ്മൾ പരസ്പരം സംശയാലുക്കളായി എന്നോ..?"

"ഹേയ് എനിയ്ക്ക് തന്നെ ഒരു സംശയവും ഇല്ല.. പക്ഷേ താൻ എന്നെ സംശയം പറഞ്ഞു കൊണ്ടൊരുപാട് വിഷമിപ്പിച്ചു എന്നാണ് ഞാൻ പറഞ്ഞത്.! താൻ എന്നും  എപ്പോഴും നമ്മൾ രണ്ടു പേരും അറിയുന്ന  പണ്ടു പരിചയമുള്ള പല സ്ത്രീകളുടേയും പേരു ചേർത്തുവച്ച് എന്നെ ഒരു പാടെന്നെ അവഹേളിച്ചു..!  സഹിയ്ക്കാവുന്നതിലും അപ്പുറം ഭീഷണിയുടെ സ്വരത്തിൽ എന്നെ നീ ഒരു ഭ്രാന്തനാക്കിക്കളഞ്ഞു എന്നിട്ടും എനിയ്ക്ക് നിന്നോട് ദേഷ്യം തോന്നിയിട്ടില്ലായിരുന്നു...!"

 

ആരതി ദൂരെയ്ക്ക് നോക്കി നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.

 

"ശരിയാണ് ഞാൻ പറഞ്ഞല്ലോ എൻ്റെ തന്നോടുള്ള  സ്നേഹത്തിന് ഈ കടലിനോളം ആഴമുണ്ടായിരുന്നു ആഴത്തിൽ തന്നിൽ അവകാശം പറയാൻ ആർക്കും അവകാശമില്ലായിരുന്നു പക്ഷേ ഇപ്പോൾ അത് മാറി... അല്ല ഞാൻ മാറ്റിയെടുത്തു..! "

 

ആരതി പറയുന്നത് കേട്ട് ബാലു വല്ലാത്ത  വിഷമത്തോടെ പറഞ്ഞു.

 

" ഒരുപക്ഷേ അത് നന്നായി കാരണം ആ ആഴം എന്നിൽ എപ്പോഴും ഒരു പേടിയുണ്ടാക്കികൊണ്ടിരിയ്ക്കുകയിരുന്നു.!ആ ആഴച്ചുഴിയിൽപ്പെടാതെ ഞാൻ എന്നും എപ്പോഴും  കൈകാൽ തല്ലി കൊണ്ട് മുകളിലേയ്ക്ക് തുഴഞ്ഞു കൊണ്ടേ ഇരുന്നു..! അവസാനം താനുമായിട്ടൊരു അകൽച്ച മാത്രമേ ഇതിനൊരു  പ്രതിവിധിയുള്ളൂ എന്നു മനസ്സിലായതോടെ ഞാൻ അകൽച്ച ഭാവിച്ചു.! അല്ലാതെ എൻ്റെ മുന്നിൽ മറ്റൊരു വഴിയില്ലായിരുന്നു.."

 

അവൾ അവൻ്റെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.

"ഞാനും ഏറെക്കുറെ അങ്ങിനെ ആയിരുന്നു. ബാലുവിനെ വെറുക്കാൻ കുറേയേറെ ശ്രമിച്ചു...! നമുക്ക് കഴിഞ്ഞ തെല്ലാം മറക്കാനൊന്ന് ശ്രമിയ്ക്കാം അല്ലേബാലു സത്യം പറഞ്ഞാൽ എനിയ്ക്ക് മടുത്തു..?"

അവൻ ഒരു ഞെട്ടലോടെ തിരിഞ്ഞവളുടെ കണ്ണുകളിലേയ്ക്ക് തന്നെ  നോക്കി കൊണ്ട് ചോദിച്ചു.

 

" നമ്മൾക്കതിനു കഴിയുമോ..? "

" കഴിയണം..!  നമ്മൾ ഇപ്പോൾ രണ്ടു ധ്രുവങ്ങളിലേയ്ക്കുള്ള യാത്രയുടെ തുടക്കത്തിലായി കഴിഞ്ഞു.! പതിയെ പതിയെ നമ്മൾക്ക് രണ്ടകലങ്ങളിലേയ്ക്ക് യാത്ര ചെയ്യാം ദൂരെക്കാണുന്ന ആ കപ്പലുകളിലെ രണ്ടു വെളിച്ചങ്ങൾ നമ്മൾ ഇവിടെ ഇരുന്നപ്പോൾ ഏറെ അടുത്തായിരുന്നു അല്ലേ...?"

 

"ശരിയാണ് ഞാൻ ശ്രദ്ധിച്ചിരുന്നു..!"

ബാലു കപ്പലുകളെ സൂക്ഷിച്ചു നോക്കിയതും ആരതിയുടെ ശബ്ദം അശരീരി പോലെ ചെവിയിൽ പതിച്ചു.

 

 "നോക്ക് ബാലു ഇപ്പോൾ ആ വെളിച്ചങ്ങൾക്ക് ഒരു പാട് അകലം വന്നിരിയ്ക്കുന്നു എന്നു  മാത്രമല്ല ആകാശത്തിലെ കാർമേഘവും മാറിപ്പോയിരിയ്ക്കുന്നു.! പിന്നെ  അസ്തമയ സൂര്യൻ  തൻ്റെ ചുവന്ന പരവതാനി കൊണ്ട് ആകാശം മുഴുവൻ ഒരു മണിയറ പോലെ വൃത്തിയായി അലങ്കരിച്ചിരിയ്ക്കുന്നു..!"

 

"അതെ ആരതീ..! ആകാശത്തിന് വല്ലാത്ത ഒരു വശ്യത..! പരസ്പരം പറഞ്ഞു തീർന്നപ്പോൾ തമ്മിൽ  പൂർവ്വകാലത്തിലെ തൃസന്ധ്യ പോലെയുള്ളൊരു ഊഷ്മളത  തിരിച്ചു കിട്ടിയ പോലെ തോന്നുന്നു. തനിക്കെന്നെ ഒന്നു കെട്ടിപ്പിടിയ്ക്കാൻ തോന്നുന്നില്ലേ..?"

 

ബാലു അത് പറയുമ്പോൾ  ആരതിയുടെ കണ്ണിൽ കനൽ കത്തുകയായിരുന്നു അവൾ മെല്ലെ കിതച്ചു കൊണ്ട് പറഞ്ഞു...!

 

" തമ്മിൽ  അകന്നപ്പോൾ അടുത്തു വന്നവരെ എന്തു ചെയ്യും..? നമ്മൾക്ക് ആ വെളിച്ചങ്ങൾ  നമ്മുടെ കൺവെട്ടത്തു നിന്നും മാറുന്നതോടെ  അകന്നുമാറാം അല്ലെ ബാലു അല്ലെങ്കിലും നമ്മൾ തമ്മിൽ എന്തു കമിറ്റ്മെൻറാണുള്ളത് .രണ്ടു പേരും സ്വതന്ത്രർ.?"

 

അവൻ ആരതിയെ തന്നെ സൂക്ഷിച്ചു നോക്കി..! അവൾ സ്വയമറിയാതെ പുറകിലേയ്ക്കും..!  അങ്ങ് ദൂരെ ബീച്ച് ബഞ്ചിൽ ഇരിയ്ക്കുന്ന ആരോ ഒരാൾ തങ്ങളെ ത്തന്നെ ഉറ്റുനോക്കുന്നതു പോലെ 

ബാലുവിന് തോന്നി...അയാൾ അവളെ മാത്രം മാടി വിളിയ്ക്കുന്നതു പോലെ... ഒരു പക്ഷേ..! 

ബാലു മെല്ലെ എഴുനേറ്റ് അയാളെ ഒന്നു സൂക്ഷിച്ചു നോക്കി എവിടെയോ കണ്ട പോലെ ഒരോർമ്മ..! അയാൾ അക്ഷമയോടെ അവളെ  കാത്തിരിയ്ക്കുന്നതു പോലെ..!

 

"സൂര്യൻ അസ്തമിയ്ക്കാൻ പോകുന്നു. കപ്പലിലെ വെളിച്ചവും അകന്നു കഴിഞ്ഞു

ശരിയാണ്  നമ്മൾക്ക് പിരിയാം ആരതീ..!പുതിയൊരു കൂട്ട് തന്നെ കാത്തിരിയ്ക്കുന്നു

" എവിടെ..? ആര് ...? "

"ദാ അവിടെ..! ബീച്ച് ബഞ്ചിൽ..! തന്നെ അയാൾ മാടി വിളിയ്ക്കുന്നു."

 

അവൻ ചൂണ്ടിക്കാണിച്ചിടത്തേക്കവൾ സൂക്ഷിച്ചു നോക്കി..ഒരു സ്ത്രീ അവിടെ  നിൽക്കുന്നുണ്ടായിരുന്നു എവിടേയോ കണ്ട പോലെ ഒരോർമ്മ..! അവൾ അവിടെ നിന്ന് ബാലുവിനെ സാകൂതം ശ്രദ്ധിയ്ക്കുന്നത്   പോലെ ആരതിയ്ക്ക് തോന്നി  അവനെ മാത്രം മാടി വിളിയ്ക്കുന്നത് പോലെ..!

അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റ്  സമുദ്രതീരത്തിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു..! അവൻ എതിർ ദിശയിലേയ്ക്കും..! 

അപ്പോഴേയ്ക്കും ബീച്ചിൽ ഇരുട്ടു പരന്നു കഴിഞ്ഞിരുന്നു.