കരിമ്പനിടച്ച വള്ളിച്ചെരുപ്പ് ചകിരികൊണ്ടു ഉരച്ചുരച്ചു വൃത്തിയാക്കുന്നതിനിടയിലാണ്‌ അച്ഛന്റെ വിളി.. നീ ഇതുവരെ കുളിച്ചു കഴിഞ്ഞില്ലേ? അച്ഛനറിയോ ഈ പാരഗൺ ചപ്പൽ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട്.. ആ നീല നിറത്തിനുമേലെ തൂവെള്ള നിറം അങ്ങനെ തിളങ്ങിയാലേ നടത്തത്തിനു ഒരു ഗുമ്മുണ്ടാവൂ.. എടാ നീ ഇങ്ങനെ തേച്ചു

കരിമ്പനിടച്ച വള്ളിച്ചെരുപ്പ് ചകിരികൊണ്ടു ഉരച്ചുരച്ചു വൃത്തിയാക്കുന്നതിനിടയിലാണ്‌ അച്ഛന്റെ വിളി.. നീ ഇതുവരെ കുളിച്ചു കഴിഞ്ഞില്ലേ? അച്ഛനറിയോ ഈ പാരഗൺ ചപ്പൽ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട്.. ആ നീല നിറത്തിനുമേലെ തൂവെള്ള നിറം അങ്ങനെ തിളങ്ങിയാലേ നടത്തത്തിനു ഒരു ഗുമ്മുണ്ടാവൂ.. എടാ നീ ഇങ്ങനെ തേച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമ്പനിടച്ച വള്ളിച്ചെരുപ്പ് ചകിരികൊണ്ടു ഉരച്ചുരച്ചു വൃത്തിയാക്കുന്നതിനിടയിലാണ്‌ അച്ഛന്റെ വിളി.. നീ ഇതുവരെ കുളിച്ചു കഴിഞ്ഞില്ലേ? അച്ഛനറിയോ ഈ പാരഗൺ ചപ്പൽ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട്.. ആ നീല നിറത്തിനുമേലെ തൂവെള്ള നിറം അങ്ങനെ തിളങ്ങിയാലേ നടത്തത്തിനു ഒരു ഗുമ്മുണ്ടാവൂ.. എടാ നീ ഇങ്ങനെ തേച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമ്പനിടച്ച വള്ളിച്ചെരുപ്പ് ചകിരികൊണ്ടു ഉരച്ചുരച്ചു വൃത്തിയാക്കുന്നതിനിടയിലാണ്‌ അച്ഛന്റെ വിളി.. നീ ഇതുവരെ കുളിച്ചു കഴിഞ്ഞില്ലേ? അച്ഛനറിയോ ഈ പാരഗൺ ചപ്പൽ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട്.. ആ നീല നിറത്തിനുമേലെ തൂവെള്ള നിറം അങ്ങനെ തിളങ്ങിയാലേ നടത്തത്തിനു ഒരു ഗുമ്മുണ്ടാവൂ.. എടാ നീ ഇങ്ങനെ തേച്ചു വെളുപ്പിച്ചിട്ടെന്താണ് കാര്യം? സമയം കളയാതെ വേഗൊന്നു റെഡിയാക്. ശരിയാ.. അരകിലോമീറ്റർ നടക്കുമ്പോൾ തന്നെ ചെരുപ്പിന്റെ തിളക്കം മാറി കാലേത് ചെരുപ്പേത് എന്ന് തിരിച്ചറിയാനാകാത്ത വിധത്തിൽ ചെമ്മണ്ണിന്റെ നിറമായി മാറിയിട്ടുണ്ടാകും. അലക്കുകല്ലിൽ അരമണിക്കൂർ ഉരച്ചുരച്ചു വെളുപ്പിച്ച എന്റെ കാലിന്റെ മടമ്പിന്റെ (ഉപ്പൂറ്റി) കാര്യമാണ് കഷ്ടം. കഷ്ടപ്പെട്ട് ചെളിയൊന്നും തട്ടാതെ റോഡിൽകൂടി നടക്കുന്നത് തന്നെ ഒരു ഞാണിന്മേൽ കളിയാണ്.ചിലപ്പം റോഡിന്റെ അരികിലൂടെ നടക്ക്ണം ചിലപ്പം നടുവിലൂടെ.. വല്ലപ്പോഴും വരുന്ന നാണുവേട്ടന്റെ ലോറിയുടെ വലിയ ചക്രങ്ങളാണ് വഴിയേതെന്നു തിരിച്ചറിയാൻ പറ്റാത്ത റോഡിലെ നടവഴികൾ നിശ്ചയിക്കുന്നത്. ആഴ്ചയിലൊരിക്കലോ മറ്റോ വാഴക്കുല കയറ്റാൻ വരുന്ന നാണുവേട്ടന്റെ ആ ലോറിയാണ് റോഡിനു ബോറടിക്കാതിരിക്കാനുള്ള ഒരേയൊരു പോംവഴി. റോഡ് നീളെ നാണുവേട്ടന്റെ ലോറി വരച്ചിടുന്ന രണ്ടുവരിചാലിലൂടെ ചളിയും ചവിട്ടിയുള്ള നടത്തം അന്നൊക്കെ എന്തൊരു ലഹരിയായിരുന്നു. മുട്ടോളം ചളിയിൽ വീട്ടിലെത്തുമ്പോഴാണ് അച്ഛന്റെ ചൂരൽ ചൂളം വിളിക്കുന്നതും ചൂരലിന്റെ ചൂടിൽ ലഹരിയൊക്കെ ആവിയാകുന്നതും. ചൂരൽ അടിവീഴ്ത്താൻ ഉയരുന്നതല്ലാതെ കീറിയ ട്രൗസറിൽകൂടെ കാലിലേക്ക് പാടുകൾ വീഴാതെ നോക്കുമായിരുന്നെന്റച്ഛൻ. 

 

മനോജ് നായർ
ADVERTISEMENT

നാണുവേട്ടന്റെ ലോറിയുടെ അമറൽ നാട്ടുകാർക്കൊക്ക ചിരപരിചയമായിരുന്നു. Barmuda triangle പോലെ ഒന്നു രണ്ടു കയറ്റങ്ങൾ നാണുവേട്ടന്റെ ലോറിക്ക് എന്നും ബാലികേറാമലയായിരുന്നു. അതിന്റെ അമറൽ കേട്ടാൽ തന്നെ പപ്പേട്ടന്റെയും കിട്ടേട്ടൻടെയും ചായപ്പീടികയിലെ ബെഞ്ചുകളൊക്കെ കാലിയാകുമായിരുന്നു. "നാണൂന്റെ ലോറിയാട പിന്നേം താണൂന്നാ തോന്നുന്നേ".. കിട്ടേട്ടാ..അതാ പറ്റിലെഴുതിക്കോ കേട്ടാ.. ഞാമ്പിന്നെ വരാം.. ഒന്നു പോയി നോക്കട്ടെ.. സ്വയം നടക്കണമെങ്കിൽപോലും കാറ്റില്ലാത്ത സമയം നോക്കേണ്ട പരുവത്തിലുള്ള നാരാണേട്ടനും പോകും നാണുവേട്ടന്റെ ലോറി തള്ളിക്കൊടുക്കാൻ. അങ്കോം കാണാം താളീം ഒടിക്കാം എന്ന് പറഞ്ഞപോലെയാണ് നാരാണേട്ടന്റെ കാര്യം. ചളിക്കുഴിയിൽനിന്നും കര കയറുന്നതിന്റെ മരണവെപ്രാളത്തിനിടയിൽ അമറുന്ന ലോറിയിൽ നിന്നും വീഴുന്ന പച്ചക്കായകളിലേക്കാണ് തള്ളൽ വെറും ഭാവത്തിൽ മാത്രമൊതുക്കുന്ന നാരാണേട്ടന്റെ കള്ളക്കണ്ണുകൾ. അവസാനം മാടിക്കെട്ടിയ (മടക്കിക്കുത്തിയ) മുണ്ടിനുള്ളിൽ പൊട്ടിയ നേന്ത്രക്കായകൾ പെറുക്കിയിടുമ്പോഴേക്കും വണ്ടി അലമുറയിട്ടുകൊണ്ടു വായനശാലയുടെ കേറ്റം കേറിയിട്ടുണ്ടാകും. വായനശാലയുടെ കയറ്റം കഴിഞ്ഞാൽ പിന്നെ ജോസഫിന്റെ വീടായി. ജോസഫ് കുറച്ചു ഗമയുള്ള കൂട്ടത്തിലാണ്. നല്ല കുപ്പായമൊക്കെ ഇട്ടു ക്ലാസിൽ മുൻബെഞ്ചിൽ തന്നെയാണ് ഇരിപ്പ്. സഞ്ചയികക്കു പേര് കൊടുക്കാൻ ഭാനുമതി ടീച്ചർ പറഞ്ഞപ്പോൾ ആദ്യം ഓടിയതവനായിരുന്നു. കുട്ടികളിൽ നിക്ഷേപശീലം വളർത്താൻ അന്ന് ഗവണ്മെന്റ് തുടങ്ങിയ പദ്ധതി യായിരുന്നു സഞ്ചയിക. ഇന്നിപ്പോ കുട്ടികൾക്കു കുടുക്കയായി, ബാങ്കുകളിൽ വേറെ വേറെ അക്കൗണ്ടുകളുമായി. പഞ്ഞവും പരിവട്ടവും അന്യം നിന്നു എങ്ങോട്ടൊക്കെയോ പലായനം ചെയ്തപ്പോൾ പരസ്പരസ്നേഹവും ബന്ധങ്ങളുമെല്ലാം കൂടെപ്പോയോന്നൊരു സംശയം. അന്നവൻ ഗമയോടെ അമ്പതു പൈസ കൊടുത്ത്, പുറകിലൊളിപ്പിച്ച എന്റെ കൈയിലെ പത്തു പൈസയിൽ നോക്കി ചിരിച്ചപ്പോൾ മനസ്സൊന്നു പിടഞ്ഞെങ്കിലും തീരെ വേദനിച്ചില്ല. അതച്ഛൻ തന്ന പത്തു പൈസയായിരുന്നു. അന്നത്തെ പത്തുപൈസയുടെ തുട്ടുകൾ നോട്ടുകളായപ്പോളാണ് അന്നൊരു ദിവസം അച്ഛൻ ടൗണിൽ നിന്നും നല്ലോരു ജോഡി ഡ്രസ്സ്‌ വാങ്ങിത്തന്നത്. വെറും ഒരുജോഡി ഡ്രസ്സ്‌ മാത്രമുള്ള രമേശനായിരുന്നു അന്നെന്റെ മനസ്സിൽ. 'പൊക്കമില്ലാത്തതാണെന്റെ പൊക്കം' എന്ന് കുഞ്ഞുണ്ണി മാഷ് പറയുന്നതുപോലെ ഉയരക്കുറവാണവനെങ്കിലും പഠിച്ചു ഉയരങ്ങളിലെത്താനുള്ള തൃഷ്ണ അവന്റെ കണ്ണുകളിൽ നോക്കി വായിക്കാമായിരുന്നു. 

 

ADVERTISEMENT

പെരുമഴക്കാലങ്ങളിലെ വറുതികളിൽ പലപ്പോഴും ക്ലാസ്സിൽ വരാറില്ലാത്ത അവനോട് ചോദിക്കാതെ തന്ന എനിക്കറിയാമായിരുന്നു എന്താണ് അവൻ സ്കൂളിൽ വരാത്തതെന്ന്. കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നപോലായിരുന്നു അവന്റെ കാര്യം. അലക്കിയിട്ട ട്രൗസർ ഉണങ്ങാതെ പിന്നെ അവനെന്തിട്ടാണ് സ്കൂളിൽ വരിക. വേനൽകാലമായാൽ സ്ഥിരമായി സ്കൂളിൽ വരുന്ന അവന് മഴയൊരു മടുപ്പ് തന്നെയായിരുന്നു. എന്റെ കുടക്കീഴിൽ അരികുപറ്റി അവന്റെ വീടിനടുത്തെത്താറാവുമ്പോഴേക്കും അവൻ പാതി നനഞ്ഞിരിക്കും. റോഡിൽനിന്ന് വീട്ടിലേക്കു പുസ്തകകെട്ടു തലയിൽ വെച്ച് ഓടുന്ന അവനെ നോക്കി മനസ്സെപ്പോഴും പ്രാർത്ഥിക്കും.. , ഈശ്വരാ ഇവന്ടെ ഡ്രസ്സ്‌ രാവിലെയാകുമ്പോഴേക്കും ഉണങ്ങി കിട്ടണേ. ചെരുപ്പിൽ പറ്റിയ ചെളി റോഡ്സൈഡിലെ പച്ചപ്പുല്ലിൽ തേച്ചു വൃത്തിയാക്കാൻ കുറച്ചു നിന്നപ്പോഴേക്കും അച്ചൻ കുറെ നടന്നുകഴിഞ്ഞിരുന്നു. ദൂരെ നിന്നു അച്ഛൻ എന്നെനോക്കി എന്തോക്കെയോ പറയുന്നുണ്ട്. വേഗം വാ ന്ന്‌ മാത്രം മനസ്സിലായി. അതങ്ങനെയാണ്.. എന്റെ ഒരു ചെവി എന്നോട് ചെറിയൊരു നിസ്സഹകരണത്തിലായിട്ടു കാലമെത്രയായെന്നു ചോദിച്ചാൽ ഉത്തരമില്ല. വല്ലപ്പോഴും അച്ഛന്റെ കൂടെ ദൂരെയുള്ള പട്ടണത്തിൽപോകാൻ കിട്ടുന്ന അവസരമാണ് ഈ ചെവിചികിത്സ. ങ്ങാഹാ .. എന്തല്ലാ.. ചെറിയ വട്ടത്തിലുള്ള സ്റ്റൂൾ എന്റെ നേരെ ഇരിക്കാൻ നീക്കിയിട്ട് ഗംഗാധരൻ ഡോക്ടർ പതിവുപോലെ കുശലം പറഞ്ഞു. പരിശോധനക്കിടെ വിവരങ്ങൾ ആരാഞ്ഞ അച്ഛനോട് പുതിയ ചികിത്സാ പരീക്ഷണങ്ങളുടെ കുറിപ്പടി ഡോക്ടർ കൊടുത്തുകൊണ്ടിരുന്നു . ഇവന്റെ കർണപുടം ഇടയ്ക്കിടെ അടഞ്ഞുപോകുന്നു. നല്ല ചൂടുവെള്ളത്തിൽ വിക്സ് ഇട്ടു നല്ലോണം ആവി പിടിക്കണം. മൂക്കമർത്തിപ്പിടിച്ചു ചെവിയിലേക്ക് ശക്‌തിയായി കാറ്റുവിടണം എന്നാലേ അടഞ്ഞ കർണപുടങ്ങൾ വികസിച്ചു തുറന്നിരിക്കുള്ളൂ പോലും.. സ്ഥിരമായി മൂക്കിലൂടെ ചെവിയിലേക്ക് കാറ്റു കടത്തിവിട്ടതോടെ ഉപയോഗത്തിലല്ലാത്തപ്പോൾ മൊബൈലിന്റെ സ്ക്രീൻലൈറ്റ് ഓഫാകുന്നതുപോലെ എന്റെ കര്ണപുടങ്ങളും മിക്കവാറും അടഞ്ഞുതന്നെ കിടന്നു. ഗംഗാധരൻ ഡോക്ടർ അച്ഛന്റെ ഇല്ലാത്ത കാശും വാങ്ങി ചെയ്തുതന്ന ഒരേയൊരു ഉപകാരം ഇടയ്ക്കിടെ മൂക്കുപിടിക്കാനുള്ള ശീലമായിരുന്നു. ഈ ലോക്ക്ഡൗൺ കാലങ്ങളിലും അറിയാതെ മൂക്കിനെ തേടിപ്പോകുന്ന എന്റെ കൈകളോട് ഞാൻ പറഞ്ഞുകൊണ്ടിരുന്നു.. ആവശ്യമില്ലാതെ നീ എന്തിനാണ് അവനെ തൊടാൻ പോകുന്നത്? എന്തായാലും ഈ നിവൃത്തി കേടുകൾക്കിടയിലും എന്റെ ചെവികളെയെങ്കിലും തൊടാൻ കഴിയുന്ന എന്റെ കരങ്ങൾക്ക് ഒരു കൂപ്പുകൈ തന്നെ.