ഇന്നലെ എന്റെ മരണമായിരുന്നു എന്റെ പ്രതീക്ഷകൾ സ്വപ്‌നങ്ങൾ വിശപ്പ് .. ഇന്നലെയുടെ ശവമഞ്ചലിൽ ഞാൻ കരയുവാൻ കൊതിച്ചു ആരും കരഞ്ഞതായ് ഓർക്കുന്നില്ല ആരും ആർക്കും വേണ്ടി കരയാറില്ല ഞാനും കരഞ്ഞില്ല ആരും ചിരിച്ചില്ല ആരും കരയാത്തിടത്തോളം ആരും ചിരിച്ചില്ല .. ഇന്നലെ മഴ പെയ്തില്ല മഴ പൊഴിഞ്ഞിട്ടു മരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ എന്റെ മരണമായിരുന്നു 

എന്റെ പ്രതീക്ഷകൾ 

ADVERTISEMENT

സ്വപ്‌നങ്ങൾ 

വിശപ്പ് ..

ADVERTISEMENT

ഇന്നലെയുടെ ശവമഞ്ചലിൽ 

ഞാൻ കരയുവാൻ കൊതിച്ചു 

ആരും കരഞ്ഞതായ് ഓർക്കുന്നില്ല 

ആരും ആർക്കും വേണ്ടി കരയാറില്ല 

ADVERTISEMENT

ഞാനും കരഞ്ഞില്ല 

ആരും ചിരിച്ചില്ല 

ആരും കരയാത്തിടത്തോളം 

ആരും ചിരിച്ചില്ല ..

ഇന്നലെ മഴ പെയ്തില്ല 

മഴ പൊഴിഞ്ഞിട്ടു മരം പെയ്തില്ല 

ഇന്നലെ മഴയും മരിച്ചു 

തിരുത്ത് 

ഇന്നലത്തെ മഴ ചാപിള്ളയായിരുന്നു 

എന്റെ കുഞ്ഞുങ്ങളെ പോലെ 

പ്രതീക്ഷയുടെ കൂമ്പാരം തന്നു 

ക്രൂരമായി കടന്നു പോയി 

ഇന്നലെ എന്റെ മരണമായിരുന്നു 

പ്രകാശത്തിൻ മുള്ളു കൊണ്ട് കീറും വരെ

കർമ്മങ്ങളുടെ ഭാരം ചുമക്കാൻ 

വിധിയോട് പല്ലിളിച്ചു കാണിക്കാൻ 

ഞാൻ പുനർജനിച്ചു 

ഇന്ന് ഞാൻ പുനർജനിച്ചു 

ഇനിയും ഞാൻ ജനിക്കും 

ഓരോ മരണങ്ങൾക്കു ശേഷവും 

എനിക്ക് പുതിയതായി ജനിക്കണം 

ഓരോ പുതിയ പുലരിയും കാണണം 

ഇനിയും ഉയരത്തിൽ പറക്കണം 

ഇനിയും പുതു മഴകൾ കൊള്ളണം 

ഇനിയും മരങ്ങൾ പൂവുകൾ പൊഴിക്കണം 

ഞാൻ ഇനിയും ഇനിയും ജനിക്കും