പ്രണയലേഖനങ്ങളെല്ലാം ചുരുട്ടിക്കൂട്ടി ഒരു കുപ്പിക്കകത്തിട്ട് നീ കുലുക്കുന്നു; കശക്കുന്നു. ചോര ചിന്തുന്നു; കുപ്പി നിറയുന്നു . എഴുത്തുകളതിൽ മുങ്ങിമരിക്കുന്നു.

പ്രണയലേഖനങ്ങളെല്ലാം ചുരുട്ടിക്കൂട്ടി ഒരു കുപ്പിക്കകത്തിട്ട് നീ കുലുക്കുന്നു; കശക്കുന്നു. ചോര ചിന്തുന്നു; കുപ്പി നിറയുന്നു . എഴുത്തുകളതിൽ മുങ്ങിമരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1 കടക്ക് പുറത്ത്

ADVERTISEMENT

ചുഴലിക്കാറ്റുകളെപ്പറ്റി പറയൂ

എന്ന ടീച്ചറുടെ ചോദ്യത്തിന്

'പൊക്കിൾച്ചുഴിയിൽ 

നിന്നുരുവം കൊള്ളുന്ന പ്രണയചക്രവാതം'

ADVERTISEMENT

എന്നുത്തരം പറഞ്ഞതിനാണ് ടീച്ചർ

'കടക്കു പുറത്ത്' എന്നലറിയതും

തീരങ്ങളില്ലാത്ത കടൽ പോലെ നീ 

ക്ലാസ് മുറിയിൽനിന്നു കവിഞ്ഞൊഴുകിയതും.

ADVERTISEMENT

2 തട്ടിപ്പറിക്കൽ

പ്രണയലേഖനങ്ങളെല്ലാം ചുരുട്ടിക്കൂട്ടി 

ഒരു കുപ്പിക്കകത്തിട്ട്

നീ കുലുക്കുന്നു; കശക്കുന്നു.

ചോര ചിന്തുന്നു;

കുപ്പി നിറയുന്നു .

എഴുത്തുകളതിൽ മുങ്ങിമരിക്കുന്നു.

'കള്ളക്കളി ,കള്ളക്കളി '

എന്നൊരു കാറ്റ് ഓടിവന്ന് 

നിൻറെ കയ്യിൽ നിന്നും കുപ്പി തട്ടിപ്പറിക്കുന്നു.

3 കടൽപ്പിണക്കം

കടൽ കാണാമ്പോയി.

അവളെ കൂട്ടാതെയാ പോയത്.

തിരിച്ചുവരാന്നേരം ഒരു തുള്ളി കടല് 

എന്റെ പോക്കറ്റിനുള്ളിലെങ്ങനെയോ കയറിപ്പറ്റിയാരുന്നു.

ചിരി(തിരി)ച്ചു വീട്ടിലെത്തി;

വാതില് തൊറന്ന അവളെ കണ്ടതും 

അടങ്ങിക്കെടന്നിരുന്ന ആ കടല് 

കുതിച്ചൊരു ചാട്ടം !

അവൾ നനഞ്ഞു ,

ഞാൻ നനഞ്ഞു ,

വീടു മൊത്തം നനഞ്ഞു!