മകളേ...! നീയിന്നൊരഗ്നിയായീടണം ശത്രുവെ നിർദ്ദയം ചുട്ടെരിയ്ക്കാൻ ധീരയായ് നിൽക്കണം ധീരമായ് ചൊല്ലണം ആരുമേയില്ലെന്ന് ഓർത്തീടണം ആരാണു നിൻശത്രു ഏതാണ് നിൻശത്രു എപ്പോളവൻ നിൻറെ മുന്നിലെത്തും ചൊല്ലുവാൻ ആവില്ല എപ്പോഴുമീ വഴി പിൻപേ വരുന്നവനായിരിക്കാം പോകുംവഴികളിൽ പാത്തും പതുങ്ങിയും വീറോടെ ചാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകളേ...! നീയിന്നൊരഗ്നിയായീടണം

ശത്രുവെ നിർദ്ദയം ചുട്ടെരിയ്ക്കാൻ

ADVERTISEMENT

ധീരയായ് നിൽക്കണം ധീരമായ് ചൊല്ലണം

ആരുമേയില്ലെന്ന് ഓർത്തീടണം

ആരാണു നിൻശത്രു ഏതാണ് നിൻശത്രു

എപ്പോളവൻ നിൻറെ മുന്നിലെത്തും

ADVERTISEMENT

ചൊല്ലുവാൻ ആവില്ല എപ്പോഴുമീ വഴി

പിൻപേ വരുന്നവനായിരിക്കാം

പോകുംവഴികളിൽ പാത്തും പതുങ്ങിയും

വീറോടെ ചാടി പ്പിടിച്ചടക്കാം

ADVERTISEMENT

നാലാളു കാൺകെ നിൻചാരത്തണഞ്ഞവൻ

ചേർച്ചയുണ്ടെന്നും പറഞ്ഞു നിൽക്കാം

നാളുകൾക്കപ്പുറം വീറോടെ ചൊല്ലുവാൻ

ആവും കഥയൊന്നു കോർത്തുവയ്ക്കാം

നേരിൻ വഴികളടഞ്ഞു പോയൂഴിയിൽ

പാഴു പോലായ് പല ജർമങ്ങളും

കീറയടുത്തു നടക്കുവാൻ പോലുമി

ന്നാവതില്ലാത്തൊരീ കോലത്തിലും

കാലേ ഗണിച്ചവൻ തന്ത്രം മെനച്ചവൻ

പഞ്ചാമൃതം പോലെ പുഞ്ചിരിച്ചും

വഞ്ചനപ്പൂക്കൾ വിതറി നിൻ മുന്നിലായ്

ഇന്ദ്രനെ പോലെ ചമഞ്ഞു നിൽക്കാം

എപ്പഴും വന്നിടാം എവിടെയും കണ്ടിടാം

കാണുവാൻ കണ്ണിൽ കരുതൽ വേണം

കാണുന്ന മാത്രയിൽ കാരിരുബാണിപോൽ

കാഠിന്യ മേറിനീ നിന്നീടണം

നെല്ലും പതിരും തിരിച്ചറിഞ്ഞീടുവാൻ

കണ്ണിനുൾ കണ്ണിലെ കണ്ണു വേണം

എണ്ണം പറഞ്ഞാലൊടുങ്ങാത്ത ശത്രുവിൻ

കണ്ണിലേ നോക്കി  പറഞ്ഞിടണം

ഞാനെഢോ  നാരി... യീ...ഭാരതീയനാരി

പാരിതിൽ വീര്യം വസിച്ചീടുന്നോൾ....!

ആരു വന്നാലുമെന്നുൾക്കരുത്തിൽ മുന്നി-

ലാരു മേയില്ല നീ ഓർത്തീടുക...!