നിനക്കോർമ്മയുണ്ടോ നാം നടക്കാൻ പോയിരുന്ന വൈകുന്നേരങ്ങൾ വിരൽ തുമ്പു തേടുന്ന തിരകൾ കടൽക്കരയിലെ ചാവോക്ക് മരങ്ങൾക്കിടയിൽ കുരുങ്ങിപോയ കടൽക്കാറ്റിന്റെ നിലവിളി കാറ്റിന്റെ തിരകൾക്കിടയിലൂടെ ഒറ്റയ്ക്കൊരു പട്ടം നക്ഷത്രങ്ങൾക്കിടയിലേക്ക് തുഴഞ്ഞു പോകുന്നത് ആകാശം കടലിൽ അലിഞ്ഞുതീരുന്നത് നോക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിനക്കോർമ്മയുണ്ടോ

നാം നടക്കാൻ പോയിരുന്ന

ADVERTISEMENT

വൈകുന്നേരങ്ങൾ

വിരൽ തുമ്പു തേടുന്ന തിരകൾ

കടൽക്കരയിലെ 

ADVERTISEMENT

ചാവോക്ക് മരങ്ങൾക്കിടയിൽ

കുരുങ്ങിപോയ 

കടൽക്കാറ്റിന്റെ

നിലവിളി

ADVERTISEMENT

കാറ്റിന്റെ തിരകൾക്കിടയിലൂടെ

ഒറ്റയ്ക്കൊരു പട്ടം

നക്ഷത്രങ്ങൾക്കിടയിലേക്ക്

തുഴഞ്ഞു പോകുന്നത്

 ആകാശം കടലിൽ

അലിഞ്ഞുതീരുന്നത്

നോക്കി നിൽക്കുന്ന

ഒരു പെൺകുട്ടിയെ 

അകലെ കണ്ടത് 

ഇലകൾക്കടിയിൽ നിന്നും

ഇരുളിന്റെ കെട്ടഴിഞ്ഞ്

ജലച്ചായം പോലെ

ആകാശമാകെ പടരുന്നത്

നിനക്കോർമ്മയുണ്ടോ

നമ്മുടെ

സായാഹ്‌ന യാത്രകൾ

ചുംബിച്ചുതീരാത്ത

തിരയുടെ 

പിൻവാങ്ങൽ

ഉപേക്ഷിക്കപ്പെട്ട വലകൾ

ഉള്ളിലിപ്പോഴും

കൊരുത്തു വലിക്കുന്ന

ചൂണ്ട കൊളുത്തുകൾ

മണൽ പാതിമൂടിയ

തകർന്ന വള്ളങ്ങൾ

നിനക്കോർമായുണ്ടോ

തിരമുറിച്ചോടിപ്പോയ കാലൊച്ചകൾ

ഒടുവിലത്തെ മഴയ്ക്കും

മുൻപ് 

പ്രാണനിലേറിപ്പോയവരുടെ

മൊഴിയറ്റ 

തിരകളെ

മണലിൽ പൂഴ്ന്നു പോയ

ഓർമകളെ

ബലിനിലം പോലെ

ആകെ ചുവന്ന 

ആകാശത്തെ

കടലിനെ

എന്നെ