പാഠം ഒന്ന് വാതിലടയ്ക്കാനാണ് അവളെന്നെ ആദ്യം പഠിപ്പിച്ചത് പിന്നെ വാ അടയ്ക്കാനും. പ്രവാസം നാട്ടിലെത്തി പെട്ടിതുറക്കും മുന്‍പേ ഞെട്ടിപ്പിക്കുന്ന ചോദ്യം തിരിച്ചെന്നാ പോക്ക് ? അതോടെ പെട്ടിയുമടച്ച് മരുഭൂമിയിലേക്ക് ഓടാന്‍ തോന്നും. വീട് വീടുവെയ്ക്കാന്‍ വീടുവിട്ടവര്‍ വീടുവെച്ചപ്പോള്‍ വീട്ടില്‍ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഠം ഒന്ന് 

ADVERTISEMENT

വാതിലടയ്ക്കാനാണ്

അവളെന്നെ 

ആദ്യം പഠിപ്പിച്ചത് 

ADVERTISEMENT

പിന്നെ വാ അടയ്ക്കാനും.

പ്രവാസം 

ADVERTISEMENT

നാട്ടിലെത്തി 

പെട്ടിതുറക്കും മുന്‍പേ 

ഞെട്ടിപ്പിക്കുന്ന ചോദ്യം 

തിരിച്ചെന്നാ പോക്ക് ?

അതോടെ പെട്ടിയുമടച്ച്

മരുഭൂമിയിലേക്ക് 

ഓടാന്‍ തോന്നും.

വീട് 

വീടുവെയ്ക്കാന്‍ 

വീടുവിട്ടവര്‍

വീടുവെച്ചപ്പോള്‍

വീട്ടില്‍ നിന്നും പുറത്ത് 

പരിഷ്കാരം 

പണ്ട് അടിക്കൊരു-

മുന്നറിയിപ്പുണ്ടായിരുന്നു 

ഇന്ന് കൊട്ടെഷനായതിനാല്‍

മരിച്ചറിയിപ്പ് മാത്രേയുള്ളൂ

 അട്ട 

അട്ടപോലെ 

ഒട്ടിക്കിടന്നവള്‍

ഇന്ന് മെട്രോപോലെ 

ഓടിനടക്കുന്നു 

 കാലന്‍

കാരണംകാണിക്കല്‍-

നോട്ടീസ് കാണിക്കാതെ 

കടന്നുവരുന്ന 

കാര്യസ്ഥനാണ് കാലന്‍.

വയര്‍ലെസ്സ് 

പൊക്കിള്‍ക്കൊടി

മുറിച്ചുകളഞ്ഞപ്പോള്‍

ഞാനും നീയും

വയര്‍ലെസ്സായി .

മുഷിപ്പ് 

രാഷ്ട്രീയക്കാര്‍ക്ക് 

യോജിച്ച നിറം 

കറുപ്പോ വെളുപ്പോ ?

എന്തായാലും മുഷിയുന്നത് 

നിറമല്ലല്ലോ ജനമല്ലേ ?

വാര്‍ത്തകള്‍ 

വര്‍ത്തമാനകാലത്ത് 

വര്‍ത്തമാനം കുറഞ്ഞു.

വാര്‍ത്തകള്‍ മാത്രം 

കുറഞ്ഞില്ല..

സംസാരം 

പുട്ടുപോലെയാണ് 

അവളുടെ സംസാരം 

ഇടയ്ക്ക് തേങ്ങയും 

ജീരകവും അരിപ്പൊടിയും 

പുകയും കാണും