അപ്രതീക്ഷിതമായാണ് കുഞ്ഞിരാമേട്ടൻ മകളെയും കണ്ട് തിരികെ വരാൻ ഇത്രയും വൈകിയത് വട്ടോളി ഗ്രാമത്തിലേക്കുള്ള അവസാന ബസ്സെന്ന് ആരോ പറഞ്ഞു കേട്ടപ്പോൾ ഇരു ഭാഗം നോക്കാതെ കിതച്ചു പാഞ്ഞുകയറിയതാ പരിചിത മുഖങ്ങളിൽ തട്ടിവീഴുമോ എന്ന് ഭയന്നെങ്കിലും കണ്ടു മറന്ന ഒരു മുഖം പുഞ്ചിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രതീക്ഷിതമായാണ്

കുഞ്ഞിരാമേട്ടൻ

ADVERTISEMENT

മകളെയും കണ്ട്

തിരികെ വരാൻ

ഇത്രയും വൈകിയത്

ADVERTISEMENT

വട്ടോളി ഗ്രാമത്തിലേക്കുള്ള

അവസാന ബസ്സെന്ന്

ആരോ പറഞ്ഞു കേട്ടപ്പോൾ

ഇരു ഭാഗം നോക്കാതെ

ADVERTISEMENT

കിതച്ചു പാഞ്ഞുകയറിയതാ

പരിചിത മുഖങ്ങളിൽ

തട്ടിവീഴുമോ എന്ന് ഭയന്നെങ്കിലും

കണ്ടു മറന്ന  ഒരു മുഖം

പുഞ്ചിരി  ചേർത്ത്

എണീറ്റിരുത്തി

പീടിക തിണ്ണയിലിരുന്ന്

ഏഷണി പറയുമ്പോൾ

സ്ഥിരം നാവിൽ കുരുങ്ങുന്ന 

പല  യുവത്വങ്ങളുടെയും 

വിയർപ്പു വറ്റിയ

അധ്വാനത്തിൻ മണം

കുഞ്ഞിരാമേട്ടന്റെ മൂക്കിലടിച്ചു

കഞ്ചാവെന്നും,മരുന്നെന്നും

കാണുന്നവരിലൊക്കെയും

വിധി തീർപ്പു കല്പ്പിച്ച

മുടി വളർന്നു  മുഖം മറഞ്ഞ

ഒരുവനായിരുന്നു

എന്തെ ഇത്ര വൈകിയതെന്ന്

വിശേഷം തിരക്കിയത്

അവനാള് കള്ളനാണെന്ന്

മറുത്തൊന്നും ചിന്തിക്കാതെ

പല ചെവികളിൽ പറഞ്ഞു

സ്ഥിരം ക്രൂഷിക്കുന്ന 

സുപരിചിത മുഖമായിരുന്നു

ഇറങ്ങാൻ നേരം മറന്നു വെച്ച്

പണപൊതി കയ്യിൽ തന്നത്

അവനെ കുറിച്ചാണെങ്കിൽ

ഒന്ന് നല്ലോണം അന്വേഷിക്കണേ

എന്നൊരു വാക്കിൽ

നിരവധി കല്യാണം മുടങ്ങിയ

ഒരു യുവത്വമായിരുന്നു

ബസ് സ്റ്റോപ്പിൽ നിന്നും

വീട്ടുമുറ്റത്തു ഇറക്കി തന്നത്

നേരം വെളുത്തപ്പോൾ

കടയിൽ പോവുന്നില്ലേ മനുഷ്യാ

എന്നുള്ള ചോദ്യത്തിന്

ഞാൻ കടയിൽ പോക്ക്

ഇന്നലത്തോടെ നിർത്തി

എന്നു മാത്രമായിരുന്നു

കുഞ്ഞിരാമേട്ടന്റെ മറുപടി.