ഊർജ്ജ കുംഭം മറിഞ്ഞീ ഭൂവിനുച്ചിയിൽ പൊട്ടി മുളച്ചതാണീ കാണ്മതൊക്കെയും ആദിയിൽ ബുദ്ധി ഉരച്ചു തെറിച്ച തീ തിന്നാതെ വെച്ചതാണീയുള്ളതൊക്കെയും സത്യമായുള്ളൊരു ഭാഷ മാത്രം സദാ ശബ്ദിച്ചു പോന്നന്നു സർവ്വ ജന്തുക്കളും വേദങ്ങളുണ്ടായ കാലത്തിനു മുമ്പേ സത്യമറിഞ്ഞു പുണർന്നു കഴിഞ്ഞവർ മാടും മരങ്ങളും മർത്യരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊർജ്ജ കുംഭം മറിഞ്ഞീ ഭൂവിനുച്ചിയിൽ

പൊട്ടി മുളച്ചതാണീ കാണ്മതൊക്കെയും

ADVERTISEMENT

ആദിയിൽ ബുദ്ധി ഉരച്ചു തെറിച്ച തീ

തിന്നാതെ വെച്ചതാണീയുള്ളതൊക്കെയും

സത്യമായുള്ളൊരു ഭാഷ മാത്രം സദാ

ശബ്ദിച്ചു പോന്നന്നു സർവ്വ ജന്തുക്കളും

ADVERTISEMENT

വേദങ്ങളുണ്ടായ കാലത്തിനു മുമ്പേ

സത്യമറിഞ്ഞു പുണർന്നു കഴിഞ്ഞവർ

മാടും മരങ്ങളും മർത്യരും മൃത്യുതൻ

സാംഖ്യമറിഞ്ഞു ജഗത്തിൽ കഴിഞ്ഞവർ

ADVERTISEMENT

രാപകലില്ലാതെ പൂക്കൾ വിരിഞ്ഞിരു

ന്നന്നു ദിവാകരനമ്പിളി പോലെയും

കാട്ടിൽ പകലു നിലാവു പരന്നൊരാ -

ക്കാലത്തു നാലു ഋതുക്കളുമൊന്നുപോൽ

ഇന്നുതരം തിരിച്ചെണ്ണിയകറ്റി നാം

ഒട്ടുമടുക്കാത്ത തത്വശാസ്ത്രങ്ങളാൽ

പാഞ്ഞു പോകുന്നൊരീ ഉൽക്ക സത്യങ്ങൾ തൻ

ചാമ്പലെടുക്കുവാൻ ആഴിയിൽ നിൽപ്പു നാം