അനിവാര്യമായൊരു മടക്കയാത്രയെക്കുറിച്ച് നീയെന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.. കടലിന്റെ കാണാമറയത്തേക്ക് ഒഴുകിപ്പോയതൊക്കെയും ഒടുവിൽ തീരത്തേക്കടിയുന്നതു പോലെ നിന്നിലേക്ക് തന്നെ ഞാൻ തിരിച്ചുവരും.... നിഗൂഢമായ ചില പ്രണയങ്ങൾ പോലെ നിന്നിൽ ഞാൻ ഉന്മത്തയാകും. സ്വപ്നങ്ങളുടെ ഭാരങ്ങളിറക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിവാര്യമായൊരു മടക്കയാത്രയെക്കുറിച്ച്

നീയെന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു..

ADVERTISEMENT

കടലിന്റെ കാണാമറയത്തേക്ക്

ഒഴുകിപ്പോയതൊക്കെയും 

ഒടുവിൽ തീരത്തേക്കടിയുന്നതു പോലെ

നിന്നിലേക്ക് തന്നെ ഞാൻ തിരിച്ചുവരും....

ADVERTISEMENT

നിഗൂഢമായ ചില പ്രണയങ്ങൾ പോലെ

നിന്നിൽ ഞാൻ ഉന്മത്തയാകും.

സ്വപ്നങ്ങളുടെ 

ഭാരങ്ങളിറക്കി വെള്ളത്തിലിട്ടൊരു

ADVERTISEMENT

പൊങ്ങുതടിയായി ഞാൻ ഒഴുകി നടക്കും.

എന്റെ കണ്ണുകൾ സുതാര്യമാകും.

വേർതിരിവില്ലാത്തൊരു ഒറ്റനിറത്താൽ

മനസ്സ് പരിശുദ്ധമാകും..

നിരർഥകമായൊരു പുഞ്ചിരി

ചുണ്ടിൽ ബാക്കി വെക്കും.

ഒരുനാൾ,

ഉറഞ്ഞു പോയൊരു ശിശിരത്തെ

കൈകളിലാഴ്ത്തി

നീയെന്നെ ഗാഢമായി പുണരും..

നിന്റെ ചുംബനത്തിൽ 

ഞാനീ ലോകത്തെ മറന്നുവെയ്ക്കും

ഏകാകിയായ് നിന്നിലേക്ക് ഇറങ്ങി വരും.

ഓർമ്മകളെ ഇറക്കിവിട്ട ഹൃദയം

സ്വച്ഛമായൊരു മൗനത്തെ ചേർത്തു പിടിക്കും

ഈർപ്പമുള്ള ഉടൽ വേരുകളിൽ നിന്ന്

എണ്ണിയാലൊടുങ്ങാത്തത്ര

ശവംനാറിപ്പൂക്കൾ വിരിയും..

മറവിയുടെ മഴനനഞ്ഞ്

പലരും ആ വഴികടന്നു പോയേക്കാം.

ജനിമൃതികളുടെ പുറംചട്ടയുള്ളൊരു

കാവ്യപുസ്തകത്തിലേക്ക്

മാഞ്ഞു പോയേക്കാവുന്നൊരു

വാങ്മയ ചിത്രം

കാലം കോറിയിട്ടുണ്ടാകുമോ?