എ.കെ.മോഹനൻ എഴുതിയ നാല് കവിതകൾ
ഈ വലിയ വെളിച്ചത്തിലും ഈ വലിയ വെളിച്ചത്തിലും എന്തായിരിക്കും നിത്യവും സൂര്യൻ അന്വേഷിക്കുന്നുണ്ടാവുക വിലപ്പെട്ട എന്തോ നഷ്ടപ്പെട്ടതുപോലെ. മുക്കുവൻ പുലരിതൻ കണ്ണുകൾ മീനായി പിടയ്ക്കുന്ന പുഴയിലതുകോരുവാൻ വയ്യാതെ തോണിയിൽ വിയർക്കുന്നു മുക്കുവൻ. മൗനം വീണുടയാതെ നീ കാത്തുപോരുന്നു

ഈ വലിയ വെളിച്ചത്തിലും
ഈ വലിയ വെളിച്ചത്തിലും
എന്തായിരിക്കും
നിത്യവും സൂര്യൻ
അന്വേഷിക്കുന്നുണ്ടാവുക
വിലപ്പെട്ട എന്തോ
നഷ്ടപ്പെട്ടതുപോലെ.
മുക്കുവൻ
പുലരിതൻ കണ്ണുകൾ
മീനായി പിടയ്ക്കുന്ന
പുഴയിലതുകോരുവാൻ
വയ്യാതെ തോണിയിൽ
വിയർക്കുന്നു മുക്കുവൻ.
മൗനം
വീണുടയാതെ നീ
കാത്തുപോരുന്നു മൗനം,
ഞാനോ
ചില്ലുകൊണ്ട്
മുറിയാതിരിക്കുവാനും.
സാന്നിധ്യം
ഇറ്റുനേരം മരച്ചോട്ടിൽ
പുഴയോരത്തിരിക്കവേ
നിന്റെ സാന്നിധ്യം
എനിക്കേകി നീ
മടങ്ങുന്നു കുമിളയായ്
അതിൽ നിറയേ
തിരയടിപ്പു പരമാനന്ദവേദന.