നിൻ വിടർന്നനയനങ്ങൾ എൻ ഹൃദയത്തിൽ നിന്നടർത്തി യാത്ര ചൊല്ലാതെ പോയതിൽ പിന്നെ വിരസമായി ദിനങ്ങളും മാത്രകളും. ഉറക്കംവരാതെ നിമിഷങ്ങളെണ്ണി പുലരിയെ വിളിച്ചുണർത്തി പുഴയോരത്ത് വിരഹ സ്മരണകളിൽ മുഴുകി അത്തിമരത്തിൽ ഉടലിനെ ചേർത്തിരുന്നപ്പോൾ ആർദ്രമാമോർമകളാലുള്ളം നുരഞ്ഞുയരുന്നു. സായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിൻ വിടർന്നനയനങ്ങൾ

എൻ ഹൃദയത്തിൽ 

ADVERTISEMENT

നിന്നടർത്തി

യാത്ര ചൊല്ലാതെ 

പോയതിൽ പിന്നെ

വിരസമായി ദിനങ്ങളും

ADVERTISEMENT

മാത്രകളും.

ഉറക്കംവരാതെ

നിമിഷങ്ങളെണ്ണി

പുലരിയെ വിളിച്ചുണർത്തി 

ADVERTISEMENT

പുഴയോരത്ത് വിരഹ 

സ്മരണകളിൽ മുഴുകി

അത്തിമരത്തിൽ

ഉടലിനെ ചേർത്തിരുന്നപ്പോൾ 

ആർദ്രമാമോർമകളാലുള്ളം

നുരഞ്ഞുയരുന്നു. 

സായം സന്ധ്യയിൽ

മടിയിൽ തലചായ്ച്ച്

മുടിയിഴകളിൽ തലോടിയതും

നീണ്ടനാസികത്തുമ്പിൽ

നുള്ളിയപ്പോൾ കുതറി

മൃദുചുംബനങ്ങളേകിയതും 

ഓർമകളെ തരളിതമാക്കുന്നു

നിത്യതയാർന്ന

അനുരാഗാനുഭൂതികൾ

പ്രണയവർണങ്ങളാൽ

ഹൃദയദലങ്ങളിൽ

കവിതകൾ രചിക്കുന്നു. 

അകതാരിൽ പതിഞ്ഞ

കുറുമ്പുകളും പിണക്കങ്ങളും  

പൊട്ടിച്ചിരികളും

നഷ്ടസ്മൃതികളിൽ

മാരിവില്ലഴകിൻ

ചിത്രങ്ങൾ കോറുന്നു.

പ്രണയശ്രുതിയിൽ, 

സ്നേഹതാളത്തിൽ 

തീർത്ത നാദവീചിതൻ

ലയമാധുരി അലകളായ്

താളമേളങ്ങളുതിർത്ത്

മനസ്സിൽ ഗസൽ 

സന്ധ്യകൾ വിരിയിക്കുന്നു

വരണ്ടയധരത്തെയമർത്തിയ 

ചുംബനങ്ങളീറനാക്കുന്നു.

സ്മരണകളുടെയീനിറവ്

മാത്രം മതി വ്രണിതമാം

ജീവിതത്തിൻ

ഗാനാലാപനം 

താളവട്ടത്തിൽ മുഴുമിക്കാൻ.