രേഖാ ഐപിഎസ് (കഥ) "അച്ഛാ ..ഞാനൊരൽപ്പം നേരത്തേ എറങ്ങുവാണേ ... ചെലപ്പോ വരാനും വൈകും, പറഞ്ഞിരുന്നില്ലേ ... പുതിയാളിന്ന് ചാർജ്ജെടുക്കുവാ .. വൈകീട്ടൊരു പഴ്സണൽ മീറ്റിംഗും വച്ചിട്ടുണ്ട് ... അച്ഛൻ പേടിക്കണ്ട ..ഞാനിങ്ങെത്തിക്കോളാം..." വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ശ്രീ അച്ഛനോടായി വിളിച്ചു

രേഖാ ഐപിഎസ് (കഥ) "അച്ഛാ ..ഞാനൊരൽപ്പം നേരത്തേ എറങ്ങുവാണേ ... ചെലപ്പോ വരാനും വൈകും, പറഞ്ഞിരുന്നില്ലേ ... പുതിയാളിന്ന് ചാർജ്ജെടുക്കുവാ .. വൈകീട്ടൊരു പഴ്സണൽ മീറ്റിംഗും വച്ചിട്ടുണ്ട് ... അച്ഛൻ പേടിക്കണ്ട ..ഞാനിങ്ങെത്തിക്കോളാം..." വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ശ്രീ അച്ഛനോടായി വിളിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രേഖാ ഐപിഎസ് (കഥ) "അച്ഛാ ..ഞാനൊരൽപ്പം നേരത്തേ എറങ്ങുവാണേ ... ചെലപ്പോ വരാനും വൈകും, പറഞ്ഞിരുന്നില്ലേ ... പുതിയാളിന്ന് ചാർജ്ജെടുക്കുവാ .. വൈകീട്ടൊരു പഴ്സണൽ മീറ്റിംഗും വച്ചിട്ടുണ്ട് ... അച്ഛൻ പേടിക്കണ്ട ..ഞാനിങ്ങെത്തിക്കോളാം..." വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ശ്രീ അച്ഛനോടായി വിളിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രേഖാ ഐപിഎസ് (കഥ)

 

ADVERTISEMENT

"അച്ഛാ ..ഞാനൊരൽപ്പം നേരത്തേ  എറങ്ങുവാണേ ... ചെലപ്പോ വരാനും വൈകും, പറഞ്ഞിരുന്നില്ലേ ... പുതിയാളിന്ന് ചാർജ്ജെടുക്കുവാ .. വൈകീട്ടൊരു പഴ്സണൽ മീറ്റിംഗും വച്ചിട്ടുണ്ട് ... അച്ഛൻ പേടിക്കണ്ട ..ഞാനിങ്ങെത്തിക്കോളാം..."

 

വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ശ്രീ അച്ഛനോടായി വിളിച്ചു പറഞ്ഞു .,

 

ADVERTISEMENT

" ശ്രദ്ധിക്കണേ മോളേ ...വനിതാ പോലീസാന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.. നേരം ഇരുട്ടിയാ കഴുകൻമാർക്ക് ഒക്കെ കണക്കാ ..കഴിവതും വേഗം വരണം "

 

കുളിമുറിയിൽ നിന്നും അയാൾ മകളോടും വിളിച്ച് പറഞ്ഞു ,

 

ADVERTISEMENT

"ഉം ... എന്നാ ശരി... അച്ഛാ .. ഞാനെറങ്ങ്യായീ ...."

 

വീട്ടിൽ നിന്നും ഇറങ്ങിയ ശ്രീകല നഗരത്തിലെ തന്റെ ഓഫീസായ പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ടു ജോലിക്ക് കയറി.,

 

സ്റ്റേഷനിൽ എല്ലാവരും ജാഗ്രതയോടെ ..

പുതിയ I P S മാഡം ചാർജ്ജെടുക്കുന്നു.. പോരാത്തതിന് വൈകുന്നേരം ഒരു മീറ്റിംഗും , എല്ലാവരുടെയും മുഖത്ത് ടെൻഷൻ ..,

 

സമയം വൈകുന്നേരം അഞ്ചു മണി, മീറ്റിംഗ് ഹാളിൽ എല്ലാവരും കൂടിയിരിക്കുന്നു , കലപില ശബ്ദം ഹാളിൽ മുഴുവനും കേൾക്കാം , രേഖാ IPS ഹാളിലേക്ക് കടന്നുവന്നതും ഹാൾ നിശബ്ദമായി..., 

 

സദസ്സിനെ നോക്കി രേഖാ IPS പറഞ്ഞു

 

" ഞാനാദ്യമേ പറയട്ടേ ഈ മീറ്റിംഗ് ഒരു ഔദ്യോഗിക ഭാഗമല്ല.. ഈ നഗരത്തിലെ പ്രശ്നങ്ങൾ ഞാനുമായി ഷേയർ ചെയ്യാൻ ആഗ്രഹിക്കുന്നവർ മാത്രം ഇരുന്ന് ബാക്കിയുള്ളവർക്ക് വീട്ടിലേക്ക് പോകാം , നോ പ്രോബ്ലം .. ഇതിന്റെ പേരിൽ ഒരിക്കലും നിങ്ങളിൽ ഒരു കുറ്റാരോപണം ഉണ്ടായിരിക്കുന്നതല്ല ...."

 

ഇത്രയും പറഞ്ഞ് രേഖാ IPS മൗനം പാലിച്ചു ,

പോകുന്നവർ പോയിക്കൊള്ളട്ടെ എന്ന ഭാവത്തിൽ ...

പക്ഷേ ആരും തന്നെ ആ മുറിവിട്ട് പുറത്തേക്ക് പോയില്ല ...

 

"ആരും പോകുന്നില്ലേ ...? എന്നാ ഞാൻ തൊടങ്ങട്ടേ "....?

 

ആ ചോദ്യത്തിന് മറുപടിയായി പോലീസുകാരുടെ കൂട്ടത്തിൽ നിന്നും ഹെഡ് കോൺസ്റ്റബിൾ സലീമാണ് എഴുന്നേറ്റ് നിന്ന്‌ മറുപടി പറഞ്ഞത്..

 

"സാർ .. ട്രെയിനിംഗ് കഴിഞ്ഞു വരുന്ന ഞങ്ങളെപ്പോലുള്ള ഓരോ പോലീസുകാരും ആഗ്രഹിക്കുന്നത് ഇതൊക്കെ തന്നെയാണ് , നാട്ടിലെ പ്രശ്നങ്ങളും വീട്ടിലെ പ്രശ്നങ്ങളും മുതിർന്ന ഉദ്യോഗസ്ഥരുമായി ഷെയർ ചെയ്യുക , മിണ്ടുക ,നാടിനേയും നാട്ടുകാരേയും എങ്ങിനെ സംരക്ഷിക്കാം .. എന്നൊക്കെ ചർച്ച ചെയ്യാൻ അവസരം ഒരുക്കുക.. ഇതൊക്കെ ...പക്ഷേ മുകളിൽ നിന്നുള്ള ഓരോ പ്രഷറും വിളിയും ഒക്കെയാകുമ്പോഴാണ് മൊത്തം കുഴഞ്ഞ് മറിയുന്നത് , അപ്പോഴാണ് ഉറക്കമിളച്ച് പഠിച്ച് പാസായി വരുന്ന നമ്മളോരോരുത്തരുടെയും മനസ്സ് തളർന്ന് പോകുന്നത്  മാം" ..

 

ഇത് കേട്ട് രേഖാ IPS ചിരിച്ചു , അദ്ദേഹത്തോട് ഇരിക്കാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ച് സദസ്സിനെ നോക്കി ഇങ്ങനെ പറഞ്ഞു..

 

"നോ .. ഇറ്റ്സ് ഓക്കെ .. ഇതുവരെയുള്ളതൊക്കെ വിട്ടേക്ക് ..ഇനിയങ്ങോട്ട് ഈ നഗരത്തിന്റെ പ്രാഥമീക പ്രശ്നങ്ങൾ എന്തൊക്കെയാണെന്നുള്ളത് ഇപ്പോൾ നിങ്ങൾ ഞാനുമായി ഷേയർ ചെയ്യുന്നു ഓക്കേ "...?

 

"ഓക്കേ സാർ " ..

 

എല്ലാവരും ഒറ്റ സ്വരത്തിൽ മറുപടി പറഞ്ഞു..

 

"എങ്കിൽ പറയൂ കേൾക്കട്ടെ " ..

 

ഇത് കേട്ടപ്പോൾ തന്നെ നമ്മുടെ ശ്രീകല എഴുന്നേറ്റ് നിന്നു

 

"മാഡം.. നമ്മുടെ ഈ നഗര പരിധിയിൽ വലിയ കുഴപ്പങ്ങളൊന്നും ... ഐ മീൻ കൊലപാതകം, വലിയ വലിയ കള്ളൻമാർ , കവർച്ച, ഇതൊന്നുമില്ലെങ്കിലും ... രാത്രികാലങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവരുടെ എണ്ണവും പ്രശ്നങ്ങളും പരാതികളും ഈയിടെയായി വല്ലാതെ വർദ്ധിച്ച് വരികയാണ് , അത്ര വൈകിയിട്ടൊന്നുമല്ല ഇവർ സ്റ്റാർട്ട് ചെയ്യുന്നത് എന്നുള്ളതാണ് ഏറെ രസം ,..

ഒരു ഏഴര എട്ടു മണിയാകുമ്പഴേക്കും തൊടങ്ങും ഇവൻമാരുടെ ചൊറിച്ചില് ...

ഭർത്താക്കൻമാരോടൊന്നിച്ച് പോകുന്നവരോട് കൂടി എത്ര നാണം കെട്ട ചോദ്യങ്ങളാ ഇവറ്റകൾ ചോദിക്കുന്നതെന്നറിയാമോ മാഡം, .. പേടി കൊണ്ടാരും പുറത്ത് പറയാത്തതാ ....

അതിന് എന്തെങ്കിലും നമ്മളാൽ കഴിയുന്ന ഒരു പോം വഴി ഉണ്ടാക്കിയാ.. നഗരം കൊറേയേറെ വൃത്തിയാകും സർ .. ഇതിനൊക്കെ കാരണം മറ്റവനാ.. മറ്റവൻമാരാ ... കഞ്ചാവും മയക്കുമരുന്നു ലോബിയും... അവൻമാരെ ഒതുക്കിയാ ഇതിനൊക്കെ ഒരു ശമനം കിട്ടും എന്നാണ് ഞങ്ങളുടെ പക്ഷം...."

 

"ഗുഡ് ... ഗുഡ്....ഇതൊരു നല്ല കണ്ടെത്തലാണ്, എന്നാ ഇവിടുന്നു തന്നെ തുടങ്ങാം നമുക്ക് ... "

"എന്നാൽ നമ്മളീ ഓപ്പറേഷൻ ഇവിടെ വച്ച് സ്റ്റാർട്ട ചെയ്യുന്നു ... ഓക്കേ ...?

ഇതൊന്നു ക്ലിയർ ചെയ്തിട്ട് അടുത്ത മീറ്റിംഗ് .. ഓകെ.."

 

"ഓക്കെ സാർ ... പക്ഷേ ..എങ്ങിനെ ... എവിടെ വച്ച് ഏതു തരത്തിൽ ... ഇറങ്ങും "..?

 

ശ്രീകലയുടെ താൽപര്യത്തോടും ആകാംക്ഷയോടും കൂടിയ ചോദ്യം ,

 

"പറയാം.....

പണ്ട് കുഞ്ഞായിരിക്കുമ്പോൾ നമ്മൾ സ്കൂളുകളിലും മുത്തശ്ശിക്കഥകളിലും പഠിച്ചിട്ടില്ലേ രാത്രികാലങ്ങളിലും എന്തിനേറെ പകലു തന്നെയും വേഷം മാറി സഞ്ചരിച്ച് രാജ്യത്തിന്റെ അവസ്ഥ മനസ്സിലാക്കിയിരുന്ന രാജാക്കൻമാരുടെ കഥകൾ ..

യസ്.. അതു നമ്മൾ ഇവിടെയും പ്രയോഗിക്കുന്നു..

ഐ മീൻ.. ഫാൻസി ഡ്രസ്..

അഥവാ വേഷപ്പകർച്ച .."

 

അതു കേട്ടതും സദസ്സ് ഒന്നായി കൈയ്യടിച്ചു ....

 

വായക്ക് കുറുകെ വിരൽ വച്ച് രേഖാ IPS പറഞ്ഞു..

 

"ശ്ശ്..... പതുക്കെ .... നാടിനോടും നാട്ടുകാരോടും പൊതുമുതലിനോടും .. പൊതു സമൂഹത്തോടും .. ചോറു തരുന്ന ഈ ഉദ്യോഗത്തോടും .. ആത്മാർത്ഥതയോടെ നിങ്ങൾ ഉറക്കമിളച്ച് പഠിച്ച് വാങ്ങിയ റാങ്കിനോടും .. ഒരൽപമെങ്കിലും കൂറുണ്ടെങ്കിൽ .. ആത്മാർത്ഥതയുടെങ്കിൽ .. നമ്മളല്ലാതെ പുറത്ത് ഒരാളും ഇതറിയരുത് ഓക്കേ ....?

 

സദസ്സ് ഒന്നാകെ സന്തോഷം കൊണ്ട് ഇളകി മറിഞ്ഞു കൊണ്ടിരിക്കുമ്പോൾ സലീം തന്നെയാണ് എഴുന്നേറ്റ് നിന്നു പറഞ്ഞത്

 

" ഇല്ല മാഡം നമ്മളും ഇതിൽ ഏറ്റവും ഇൻട്രസ്റ്റുള്ള കൂട്ടത്തിലാ .... പക്ഷേ ഞാൻ നേരത്തേ പറഞ്ഞില്ലേ .... മുതിർന്ന ഉദ്യോഗസ്ഥൻമാരുടെയും ചില വൃത്തിട്ടെ രാഷ്ട്രീയക്കാരുടെയും സമ്മർദ്ദം മൂലം ഇതൊനും ചെയ്യാൻ സാധിക്കാറില്ല.. മാത്രമല്ല എന്തെങ്കിലും ഇതുപോലെ തുടങ്ങിയാ തന്നെ പൂർത്തിയാക്കാനും ......,

 

സലിം പറഞ്ഞു തീർന്നില്ല അപ്പഴേക്കും രേഖ IPS ഇടക്കുകയറി ചെറു ചിരിയോടെ പറഞ്ഞു..

 

"ഉം പോട്ടെ അതൊക്കെ കഴിഞ്ഞതല്ലേ...

എനിക്കിതിൽ നിന്നും അഞ്ചുപത്ത് മെയിൻ നടൻമാരേയും നടിമാരേയും വേണം .. ബാക്കിയുള്ളവർ അവരെ ഹെൽപ് ചെയ്യാനും ഓകേ "....?

 

"ഞങ്ങൾ എപ്പഴേ റഡി സാർ .."

 

സദസ്സ് ഒന്നടങ്കം ആവേശത്തോടെ പറഞ്ഞു ...

 

"എങ്കിൽ നമ്മൾ നാളെത്തന്നെ ഓപ്പറേഷൻ ഫാൻസിഡ്രസ് ആരംഭിക്കുന്നു ... ഓകേ .... ഡൺ "

"ഡൺ " 

 

 

....ആറു മാസങ്ങൾക്ക് ശേഷം ഒരു പൊതു അവധി ദിവസം ..

ശ്രീകലയുടെ വീട്ടുമുറ്റത്ത് ഒരു കാർ വന്നു നിന്നു ..

പിങ്ക് നിറത്തിലുള്ള ചുരിദാർ ധരിച്ച ഒരു സുന്ദരിയായ യുവതി വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങുന്നത് അകത്തു നിന്ന് അച്ഛന് കൊടുക്കാൻ ചായയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ശ്രീകല ജനൽ പാളികൾക്കിടയിലൂടെ കാണുന്നുണ്ടായിരുന്നു ....

 

നല്ല പരിചയമുള്ള മുഖവും ആകാരവും

 

 

"ഹയ്യോ സാറ് ...."

 

ഇതും പറഞ്ഞ് ശ്രീകല വേഗം വീട്ടുമുറ്റത്തേക്ക് ഓടി വന്നു..

 

 

"അയ്യോ മാഡം.. ഒരു മുന്നറിയിപ്പുമില്ലാതെ ..

അച്ഛാ ..... ഇതാരാ വന്നിരിക്കുന്നൂന്ന് നോക്കിയേ .."

 

ആറു മാസം കൊണ്ട് ശ്രീകലയും രേഖാ ഐപി എസും വ്യക്തിപരമായി അത്രയേറെ അടുത്തു കഴിഞ്ഞിരുന്നു.. ഔദ്യോഗിക ബന്ധത്തിനും സുഹൃത് ബന്ധത്തിനും അപ്പുറം ഒരു സാഹോദര്യ ബന്ധം ..

 

" അച്ഛാ വേഗം വാ... ഇതാരാന്ന് നോക്കിയേ .."

 

 

ശ്രീകല അകത്തേക്ക് നോക്കി വീണ്ടും വിളിച്ച് കൂവി..,

 

" ഓ .. മതി .. മതി .. പാവം മെല്ലെ വരട്ടെ .. നീ .. പറ ..എന്താ വിശേഷം .?

 

"ഓ... ഇന്നലെ വരെ കണ്ട നമുക്കിടയിൽ എന്ത് വിശേഷം  

എന്ന് ശ്രീകലയും തിരിച്ചു ചോദിച്ച് രണ്ടു പേരും കൈപിടിച്ച് വീടിനകത്തേക്ക് കയറി..

 

"ഞാനൊന്നും കഴിച്ചിട്ടില്ലാട്ടോ..

രാവിലെ തന്നെ ഇറങ്ങിയതാ ഇങ്ങോട്ടേക്ക് തന്നെ.."

 

"ഇല്ല മാഡം ഉച്ചക്കുള്ള ഊണും വൈകുന്നേരത്തെ ചായയും കുടിച്ചിട്ടേ മാഡം ഇവിടുന്നു മടങ്ങുന്നുള്ളൂ ... ഞാൻ വിടത്തുള്ളൂ .. ഓക്കേ".....

 

"ഓക്കെ..നിന്റെ ഇഷ്ടംപോലെ "

 

രേഖാമാഡം ഇതു പറയുമ്പഴേക്കും ശ്രീകലയുടെ അച്ഛൻ സെന്റർ ഹാളിലേക്ക് കടന്നുവന്നു..

 

"അല്ല.. ഇതാര് ..രേഖാ സാറോ " ...? 

"ഇരിക്കൂ "

 

"അയ്യോ അച്ഛാ ... അച്ഛനങ്ങനെ വിളിക്കരുത് " ..

 

ഇരു കൈയ്യും കൂപ്പിക്കൊണ്ട് രേഖാ IPS പറഞ്ഞു .,

 

"ഇല്ല മോളേ ..മോളു ചെയ്ത പ്രവൃത്തിയുണ്ടല്ലോ.. അതിനെ എങ്ങനെ അപ്രിഷിയേറ്റ് ചെയ്യണം എന്നെനിക്കറിയില്ല  ... അതിനുള്ള ബഹുമാനമായി കൂട്ടിയാ മതി ഈ സാറു വിളി ഇനിയില്ല.. പോരേ ....?

പക്ഷേ ഇവൾ എന്നോട് വിശദമായി  ഇതുവരെയും ഒന്നും പറഞ്ഞിരുന്നില്ല കേട്ടോ ...? പക്ഷേ മോളു പറഞ്ഞു തരണം വളരെ വിശദമായി ....എന്താണ് നീങ്ങളീ ആറുമാസം കൊണ്ട് നമ്മുടെ നഗരത്തിൽ കാണിച്ചതെന്ന് ..,

മാതൃകാപരമായ ഈയൊരു ടെക്ക്നിക്ക് എന്താണെന്നറിയാൻ അച്ഛന് വല്ലാത്തൊരു ആകാംക്ഷ.."

 

ശ്രീ ഇടക്കു കയറി 

 

"അയ്യോ... അച്ഛാ .. മാഡം വന്നു കയറിയതല്ലേ ഉള്ളൂ ... മൂപ്പരൊര് ചായ കുടിച്ചോട്ടെ..എന്നിട്ട് പറയാം ബാക്കിയൊക്കെ " ..

 

ഇതു പറഞ്ഞതും മൂന്നുപേരുടെയും പൊട്ടിച്ചിരിക്കിടയിൽ അച്ഛൻ വീണ്ടും പറഞ്ഞു.

 

" ആയിക്കോട്ടെ.. സാവധാനം പറഞ്ഞാ മതി ... വൈകുന്നേരം വരെ സമയമുണ്ട്..

എന്നാ വാ..നമുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.."

 

മൂന്നുപേരും പ്രാതൽ കഴിച്ചതിന് ശേഷം സെന്റർ ഹാളിലുള്ള ടെലിവിഷനു മുമ്പിലുള്ള സോഫയിൽ ഇരിപ്പുറപ്പിച്ചു..

 

അച്ഛനാണ് മിണ്ടിത്തുടങ്ങിയത്

 

"ഇവൾ.. ഈ കള്ളി ഒന്നും എന്നോട് വിശദമായി പറഞ്ഞില്ലെങ്കിലും നഗരത്തിന്റെ ദിനംപ്രതിയുള്ള മാറ്റങ്ങൾ ഞാനറിയുന്നുണ്ടായിരുന്നു ... ദിവസവും .. പത്രങ്ങളിലൂടെ " ..

 

"പറ മോളേ .. അങ്ങനെ വിളിക്കാലോ..എല്ലേ ".....?

 

" തീർച്ചയായും അച്ഛാ .. ഒരച്ഛന് മകളുടെ പ്രായത്തിലുളള പെൺകുട്ടികളെ കാണുമ്പോൾ മകളായി തോന്നുന്നുവെങ്കിൽ മോളേ എന്ന് വിളിക്കാൻ തോന്നുന്നുവെങ്കിൽ അച്‌ഛന്റെ ഏറ്റവും നല്ല ക്വാളിറ്റിയായല്ലേ .... ഞാനതിനെ കാണേണ്ടത് ".. ,

 

"അത് നമ്മുടെ ഇപ്പോഴത്തെ സമൂഹത്തിലുള്ള പലരിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു അച്‌ഛാ ... അവിടെയാണ് നമ്മുടെ സമൂഹത്തിന്റെ തകർച്ച തുടങ്ങുന്നതും " ..

 

ഒരു നിമിഷത്തിന്റെ മൗനത്തിന് ശേഷം രേഖാ IPS വീണ്ടും പറഞ്ഞു തുടങ്ങി..

 

" അച്ഛന് ആൺകുട്ടികളില്ല.. പക്ഷേ ആൺകുട്ടികളുള്ള പല അച്ഛനമ്മമാരും കുട്ടികളെ ചെറുപ്പം മുതലേ ശ്രദ്ധ കൊടുക്കാത്തതിന്റെ ഫലമാണ് അവരുടെ ലഹരിയിലേക്കുള്ള വഴുതി വീഴൽ..,അത് നേരിട്ട് അതിലേക്കല്ല ..മറിച്ച് പല ചെറിയ ചെറിയ പ്രശ്നങ്ങളിൽ ഏർപ്പെട്ട് അതിലേക്ക് എത്തപ്പെടലാണ് , ഉദാഹരണത്തിന് അവർ ഇഷ്ടമുള്ള ഒരു മിഠായി അലെങ്കിൽ ഒരു സാധനം വാങ്ങാൻ പൈസ ചോദിച്ചാൽ അച്ഛനും അമ്മയും കൊടുത്തില്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ ആരുടെയെങ്കിലും കൈയ്യിൽ നിന്നോ അച്ഛന്റെ പോക്കറ്റിൽ നിന്നോ മോഷ്ടിക്കും , അത് അച്‌ഛനറിഞ്ഞാൽ അവനെ അടിക്കുകയോ വഴക്ക് പറയുകയോ ചെയ്യും , അപ്പോൾ അമ്മയോ മറ്റുളളവരോ ... അവനെ സപ്പോർട്ട് ചെയ്യും.. ആ സപ്പോർട്ട് ഭയങ്കര അപകടത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും, വഴക്ക് പറയേണ്ടിടത്ത് വഴക്കുപറയണം , അടി കിട്ടേണ്ടിടത്ത് അടി കിട്ടിയിരിക്കണം , അല്ലെങ്കിൽ അവർ പിന്നീട് വലിയ വലിയ കാര്യങ്ങളിൽ കൈ കടത്തും .. കിട്ടുന്നില്ലെങ്കിൽ ലഹരി മരുന്നുകൾ കൈമാറാൻ..വിൽക്കാൻ.. അങ്ങനെ അങ്ങനെ പണം കിട്ടുന്ന പല പരിപാടിയും അവർ തുടങ്ങും , നാടിനു തന്നെ അവർ ഒരു ക്യാൻസറായി മാറും,അച്ഛനറിയോ  മക്കളെ വഴക്കു പറയാൻ തുടങ്ങുമ്പോൾ പല അമ്മമാരും പറഞ്ഞുകേൾക്കാറുണ്ട് ...

അവൻ കൊച്ചു കുട്ടിയല്ലേ ....

അത് പിന്നീട് ശരിയായിക്കോളും ... അൽപം മുതിർന്നാൽ പറയും ...

അവൻ വലുതായില്ലേ അവനതൊക്കെ മനസ്സിലാക്കണ്ട പ്രായായില്ലേ .... അതെല്ലം അവൻ നോക്കിയും കണ്ടും ചെയ്തോളും, .. എന്ന്

 

ഇങ്ങനെ സില്ലിയാക്കി വിടുമ്പോഴാണ് പല പ്രശ്നങ്ങളും പിന്നീട് വഷളാവുന്നത് "

ചെത്തി വളർത്തിയ തേക്കിനും തച്ചു വളർത്തിയ മക്കൾക്കും നല്ല കാതലുണ്ടാകും എന്നല്ലേ അച്ഛാ പഴമൊഴി തന്നെ "....

 

ഒരൽപ്പം മൗനത്തിന് ശേഷം IPS വീണ്ടും തുടർന്നു

 

"പിന്നെ നമ്മുടെ നഗരം വൃത്തിയാക്കിയത്...അത് വളരെ സിമ്പിളല്ലേ ....അല്ലേ .... ശ്രീ " ....എന്നും പറഞ്ഞ് രേഖാ IPS അടുക്കളയിലേക്ക് നടന്നു..

തേങ്ങാ ചിരകിക്കൊണ്ടിരിക്കുന്ന ശ്രീകലയുടെ കയ്യിൽ നിന്നും തേങ്ങ വാങ്ങി രേഖാ IPS തേങ്ങ ചിരകാൻ തുടങ്ങി.. കേൾക്കാനുള്ള

ആകാംക്ഷ കൊണ്ട് അച്ഛനും അവരുടെ പുറകേ അടുക്കളയിലേക് നടന്നു.. ,

 

"ഫാൻസി ഡ്രസ്സായിരുന്നു അച്ഛോ ... സന്ധ്യ കഴിഞ്ഞാൽ ..  ഓരോ വേഷത്തിലും..ഓരോ രൂപത്തിലും.. ഭാവത്തിലും.. നമ്മൾ വനിതാപോലീസും പുരുഷപോലിസും എല്ലാവരും "..

 

" വേശ്യകളായും.. ലേഡീസ് പാസഞ്ചർമാരായും ഒറ്റപ്പെട്ടു നഗരത്തിൽ എത്തിപ്പെട്ട പെണ്ണുങ്ങളായും ..വളരെ വൈകി ഹസ്സിനെ കാത്തു നിൽക്കുന്ന ഭാര്യമാരായും , ലഹരി മരുന്ന് ആവശ്യപ്പെടുന്ന ഉപഭോക്താവായും ..അങ്ങനെ അങ്ങനെ ഒരുപാട് ഒരു പാട് വേഷം കെട്ടി "..

 

" കഴുകൻ കണ്ണുകളുമായി അടുത്തു കൂടിയാൽ നമ്മളും പഞ്ചാര വർത്തമാനം പറഞ്ഞ് കൂടെ പോകും .. കൂട്ടി കൊണ്ടുപോകുന്ന ഭാഗത്ത് ഇരുട്ടിന്റെ മറവിൽ നല്ലവണ്ണം ഇട്ട് പെരുമാറിക്കൊടുക്കും.. ചിലപ്പോൾ മൂന്നും നാലും പേരുണ്ടാകും എന്നാലും കുഴപ്പമില്ല ..ഞങ്ങളും എല്ലാ സജ്ജീകരണങ്ങളോടും ധൈര്യത്തോടും തന്നെയായിരുന്നു ..

മർമ്മത്തിന് നല്ലോണം കിട്ടിയവരാരും പിന്നീട് ആ ഭാഗത്തേക്കേ വരാറില്ല ...

അങ്ങനെ അങ്ങനെ ... മൂന്ന് മാസം ഞങ്ങൾ പലയിടങ്ങിൽ വല വേഷങ്ങളിൽ പല ഭാവങ്ങളിൽ തിരിച്ചറിയാത്ത വിധം നിറഞ്ഞാടി.. അപ്പോഴേക്കും നഗരം ഒന്നു നന്നായിത്തന്നെ വെളുത്തിരുന്നു .., പിന്നീടുളള

മൂന്ന് മാസം നിരീക്ഷണമായിരുന്നു.., വീണ്ടും എന്തെങ്കിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നുണ്ടോ എന്ന നിരീക്ഷണം, പക്ഷേ മർമ്മസ്ഥാനത്ത് തല്ലു കിട്ടും എന്ന പേടിവന്നതോടെ അല്ലെങ്കിൽ അങ്ങനെയൊരു പ്രചാരം നാട്ടിൽ പാട്ടായതോടെ ആർക്കും ആരേയും തോണ്ടുകയും വേണ്ട .. പിടിക്കുകയും വേണ്ട.. ഇപ്പോൾ സിറ്റി ക്ലീൻ ... ആന്റ് നീറ്റ് ..

പക്ഷേ ".........

 

ഇത്രയും പറഞ്ഞു കഴിഞ്ഞതും തേങ്ങ ചിരവി ത്തീർന്നതും രേഖാ iPS ന്റെ മുഖം വാടിയതും ഒരുമിച്ച് ..

 

"എന്താ മോളേ ഒരു ...... പക്ഷേ ..?

 

" അതെ അച്ഛാ ..ഇങ്ങനെയൊക്കെ ചെയ്യുന്നത് മുകളിലുള്ള ഒരു ഉദ്യോഗസ്ഥൻമാരെ അറിയിക്കാതിരുന്നിട്ട് പോലും ഒരുപാട് സ്ഥലത്തു നിന്നും എനിക്ക് പ്രഷർ ഉണ്ടായിരുന്നു.. ഇതിനെതിരായി ..അങ്ങനെയുള്ള തേഡ്റേറ്റ്സ് ചെറ്റകളേയും ആർക്കൊക്കെയോ വേണം എന്ന മട്ടിൽ .. കള്ളും കഞ്ചാവും മയക്കുമരുന്നും നാട്ടിന് ആവശ്യമാണ് എന്ന മട്ടിൽ ....

പക്ഷേ ഞാനതൊന്നും കാര്യമാക്കിയില്ല ... സധൈര്യം മുന്നോട്ട് തന്നെ പോയി .... സധൈര്യം ..... അതിന്റെ ഫലവും ആ സിറ്റിയിൽ ഇപ്പോൾ ഞങ്ങൾക്ക് കിട്ടി, അല്ലെങ്കിൽ കിട്ടിക്കൊണ്ടിരിക്കുന്നു "..,

 

രേഖാ IPS ഇത്രയും പറഞ്ഞ് തീർന്നതും കസേരയിൽ ഇരിന്നിരുന്ന അച്ഛൻ പൊടുന്നനെ എഴുന്നേറ്റ് രേഖാ IPS ന്റെ ചുമലിൽ കൈ വച്ച് കൊണ്ട് നിറകണ്ണുകളോടെ പറഞ്ഞു..

 

"ഇനി ഞാനൊന്നു പറയട്ടേ "..

 

" അച്ഛൻ പറയൂ " ... എന്ന് രേഖാ 1PS ഉം മറുപടി പറഞ്ഞു

 

"പറയാനല്ല . എനിക്ക് ചെയ്യാനാണ് "..

 

അച്ഛന്റെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണുനീര് വരുന്നുണ്ടായിരുന്നു ..

 

ഇതു കണ്ടു നിന്ന ശ്രീകലയും ഒപ്പം കരഞ്ഞു കൊണ്ട് 

" എന്താ ... അച്ഛാ ഇത് "...?

എന്നു ചോദിക്കുമ്പഴേക്കും

അച്ഛൻ ഇടതു കൈ ശരീരത്തോട് ചേർത്ത് പിടിച്ച് വലതു കൈ തന്റെ നെറ്റിയിൽ ചേർത്തു വച്ച് മനസ്സു നിറഞ്ഞ് ഒരു സല്യൂട്ട് അടിച്ചു കൊണ്ട് പറഞ്ഞു..

 

"ഇത് മോൾക്കും മോളുടെ കൂടെ നിന്ന എന്റെ മോളെപ്പോലുളള മുഴുവൻ പോലീസുകാർക്കും വേണ്ടിയുള്ളതാണ് "..,

 

"ഇത് തരുന്നത് ഞാനല്ല.. ഈ നാട്ടിൽ നീതിയും നിയമവും കറയില്ലാതെ നടപ്പാകണം എന്ന് ആഗ്രഹിക്കുന്ന ഓരോ സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയിലുള്ള സല്യൂട്ട്..

ഈ നാടിന്റെ സല്യൂട്ട്...

 

സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ സല്യൂട്ട് ഏറ്റുവാങ്ങിയ രേഖാ ഐ പി എസ്സിന്റെ ശരീരം രോമാഞ്ചമണിയുന്നതും കോരിത്തരിക്കുന്നതും രേഖാ ഐ പി എസ് അനുഭവിച്ചത് അന്നുവരെ അവർ അറിഞ്ഞിട്ടില്ലാത്ത ആനന്ദത്തോടെയായിരുന്നു...