കാലം കടന്നിട്ടും തൊട്ടിലിൽ കിടന്ന കുട്ടി കട്ടിലിലേക്ക് മാറിയിട്ടും അവളുടെ തിരക്കുകൾക്കെന്തോ മാറ്റം വന്നില്ല. മാസം തോറും ഉള്ള വീടിന്റെ തവണ അടവിനൊപ്പം സ്കൂൾ ഫീസും കൂടി ആയപ്പോൾ അവൾക്ക് പിന്നെ ഉറങ്ങണമെന്ന് തോന്നിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറക്കം (കഥ)

ADVERTISEMENT

എത്ര ദിവസമായി ഒന്ന് ഉറങ്ങിയിട്ട്! ഇവനൊന്ന് ഇത്തിരി വളർന്നിട്ട് വേണം ഒന്ന് സ്വസ്ഥമായി ഉറങ്ങുവാൻ. തൊട്ടിലിൽ കിടന്ന് കരയുന്ന കുഞ്ഞിനെ ഒരു കൈയാൽ ഉറക്കാൻ ശ്രമിച്ചു കൊണ്ട് പാതി അടഞ്ഞ കണ്ണുകളാൽ അവൾ മന്ത്രിച്ചു. കാലം കടന്നിട്ടും തൊട്ടിലിൽ കിടന്ന കുട്ടി കട്ടിലിലേക്ക് മാറിയിട്ടും അവളുടെ തിരക്കുകൾക്കെന്തോ മാറ്റം വന്നില്ല. മാസം തോറും ഉള്ള വീടിന്റെ തവണ അടവിനൊപ്പം സ്കൂൾ ഫീസും കൂടി ആയപ്പോൾ അവൾക്ക് പിന്നെ ഉറങ്ങണമെന്ന് തോന്നിയില്ല. സത്യം പറഞ്ഞാൽ ഉറക്കം അവളെ മറന്നു തുടങ്ങിയിരുന്നു. വിദേശത്തേക്ക് ജോലി കിട്ടിപ്പോയ മകൻ ഒറ്റയ്ക്കാണല്ലോ എന്ന ചിന്തയിൽ രാത്രികളെ അവൾ പകലുകളാക്കി. ഒടുവിൽ വിവാഹം കഴിഞ്ഞ് കുട്ടികൾ ജനിച്ചപ്പോൾ തന്റെ കുഞ്ഞുങ്ങൾക്ക് ഉറക്കം നഷ്ടപ്പെടാതിരിക്കാൻ അവൻ അമ്മയെ വിളിച്ചു. അപ്പോഴേക്കും അവളെ വിട്ട് ഉറക്കം എങ്ങോ പോയ്‌ ഒളിച്ചിരുന്നു.