പിന്നെയും മുളപൊട്ടി പൂമരച്ചില്ലയതിൽ എന്നോ കൊഴിഞ്ഞുപോയാ വസന്തമെത്തിയല്ലോ. മൊട്ടുകൾ വിടർന്നിതാ ചേലുള്ള പൂക്കളായി മന്ദമാരുതനെത്തി തഴുകിത്തലോടുവാൻ തേനുണ്ണാൻ പാറിയെത്തി വണ്ടുകളെല്ലാമിപ്പോൾ കുഞ്ഞാറ്റപൈങ്കിളിയും തെങ്ങോലത്തുമ്പത്തായ് ആകാശച്ചരിവിലായ് മഴവില്ലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിന്നെയും മുളപൊട്ടി 

പൂമരച്ചില്ലയതിൽ 

ADVERTISEMENT

എന്നോ കൊഴിഞ്ഞുപോയാ 

വസന്തമെത്തിയല്ലോ.
 
മൊട്ടുകൾ വിടർന്നിതാ 

ADVERTISEMENT

ചേലുള്ള പൂക്കളായി 

മന്ദമാരുതനെത്തി 

തഴുകിത്തലോടുവാൻ 
 
ADVERTISEMENT

തേനുണ്ണാൻ പാറിയെത്തി

വണ്ടുകളെല്ലാമിപ്പോൾ  

കുഞ്ഞാറ്റപൈങ്കിളിയും 

തെങ്ങോലത്തുമ്പത്തായ് 
 
ആകാശച്ചരിവിലായ്

മഴവില്ലും തെളിഞ്ഞല്ലോ

സായംസന്ധ്യയും കൂടെ 

കൂട്ടിനു വന്നണഞ്ഞു 
 
ഇക്കാഴ്ചയെല്ലാം കാൺകെ 

അമ്മയും കുഞ്ഞുമതാ 

മുറ്റത്തെ മാവിൻചോട്ടിൽ

പുഞ്ചിരി തൂകി നിൽപ്പൂ 
 
ഇതെല്ലാം കണ്ടീടുമ്പോൾ 

പ്രതീക്ഷ നാമ്പിടുന്നു 

ലോകത്തിൻ വ്യാധിയെല്ലാം 

മാറുമെന്നോർത്തീടുന്നു 
 
മധുരസ്വപ്നങ്ങളായ് 

നാളത്തെ പുലരിയിൽ 

ഒന്നിച്ചു കൈകോർത്തിടാം 

വിജയക്കൊടി നാട്ടീടാം.
 
Content Summary: Malayalam Poem ' Pratheeksha ' written by Ameekka Ancy