ഈ മഴയും തോരും, മഞ്ഞ്, വരണ്ട കാറ്റിൽ ഇനിയും പുലരാത്ത ഏതോ പുലർക്കാലങ്ങളിലേക്ക് ഓടി മറയും, വരാനുള്ളത് വേനലാണ് മരണം ഇറ്റിവീഴുന്ന നരച്ച ആകാശങ്ങൾ വേര്‍പ്പെടുമെന്നറിഞ്ഞിട്ടും മരം കാത്തുവെച്ച മഞ്ഞച്ച ഇലകൾ കറുത്ത പൂക്കൾ കടലിലേക്ക് വഴി മറന്ന പുഴ കണ്ണുകളിലേക്ക് നീറി ഇറങ്ങുന്ന ദാഹം നിന്നെ മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മഴയും തോരും, മഞ്ഞ്, 

വരണ്ട കാറ്റിൽ ഇനിയും പുലരാത്ത

ADVERTISEMENT

ഏതോ പുലർക്കാലങ്ങളിലേക്ക് ഓടി മറയും,

വരാനുള്ളത് വേനലാണ് 

മരണം ഇറ്റിവീഴുന്ന നരച്ച ആകാശങ്ങൾ  

വേര്‍പ്പെടുമെന്നറിഞ്ഞിട്ടും 

ADVERTISEMENT

മരം കാത്തുവെച്ച മഞ്ഞച്ച ഇലകൾ  

കറുത്ത പൂക്കൾ 

കടലിലേക്ക് വഴി മറന്ന പുഴ 

കണ്ണുകളിലേക്ക് നീറി ഇറങ്ങുന്ന ദാഹം  

ADVERTISEMENT

നിന്നെ മാത്രം നുള്ളിയെടുക്കാവുന്ന ഒരു 

മലർവാടിയും എവിടെയും അവശേഷിപ്പില്ല 

ഇപ്പോഴും അലസോരപ്പെടുത്തുന്ന 

നിന്റെ കറുത്ത മുടിയിഴകളിൽ ചൂടിക്കാൻ 

ഒരു ചെമ്പക പൂവും കാണുന്നില്ല 
 
എങ്കിലും ഈ വേനലിനെയും 

നാം അതിജീവിക്കും  

വരണ്ട കാഴ്ചകൾക്ക് മീതെ 

നിന്റെ ആർദ്രമായ പുഞ്ചിരി 

തൂവാല മറയിൽ പിടയുന്ന നിറം 

മങ്ങിയ വിരലുകൾ 

അതെ, 

ഏത് വേനലിലും നനുത്ത നിനവായ് 

പതറി തെറിച്ച് വീണ നീര്‍ത്തുള്ളികളായി 

മണൽ പുഴയിലൂടെ നാമിരുവരും ....

കള്ളിമുൾ ചെടികളും പാഴ്ക്കിനാവുകളും 

ഇനിയും അവശേഷിക്കുന്നുണ്ട്...
 
Content Summary: Malayalam Poem ' Venal Pranayangal ' written by Anwar Sha Yuvadhara