കണ്ണീരിന്നരിയിട്ട് അച്ഛൻ അനുഗ്രഹിച്ചു: മകനേ, നിനക്കു നന്മ പകലാറും മുമ്പ് നീ അകത്തോട്ടു കയറുക ഞാൻ പുറത്തേക്കും ഇണയോടൊത്തു വാഴുക ഇല്ലം നിറയ്ക്കുക അവൾ സുഗന്ധം നിറയ്ക്കും വസന്തം ഹൃദയത്തോടു ചേർക്കുക ചോർന്നു പോകാതെ നോക്കുക കണ്ണീരിന്റെ ഒരുപ്പുകണം നിന്റെ നെറുകയിൽ നിക്ഷേപിക്കുന്നു അവസാനം വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണീരിന്നരിയിട്ട് അച്ഛൻ

അനുഗ്രഹിച്ചു:

ADVERTISEMENT

മകനേ, നിനക്കു നന്മ

പകലാറും മുമ്പ് നീ അകത്തോട്ടു

കയറുക

ഞാൻ പുറത്തേക്കും

ADVERTISEMENT

ഇണയോടൊത്തു വാഴുക

ഇല്ലം നിറയ്ക്കുക

അവൾ സുഗന്ധം നിറയ്ക്കും

വസന്തം

ADVERTISEMENT

ഹൃദയത്തോടു ചേർക്കുക
 
ചോർന്നു പോകാതെ നോക്കുക

കണ്ണീരിന്റെ ഒരുപ്പുകണം

നിന്റെ നെറുകയിൽ നിക്ഷേപിക്കുന്നു

അവസാനം വരെ ചിന്തയുടെ

ശല്കമായത് അവശേഷിപ്പിക്കുക

ഓർക്കുക അച്ഛനെന്ന മുള്ളിനെ

നെഞ്ചു പൊള്ളും നേരത്ത്

മുള്ളൊന്നു മുകരുക
 
പിടഞ്ഞു പോകുന്നുവെങ്കിൽ

പടിക്കു പുറത്തേക്കൊന്നു നോക്കുക

നീ നിന്റെ മകനെ നെഞ്ചോട് ചേർത്ത്

മാപ്പു പറയുക

പടികടക്കേണ്ടിവരില്ല നിനക്ക്

ഇണയെ പിരിയേണ്ടിവരില്ല 

തുണയറ്റു പോകില്ല

കടിച്ചുകീറുന്ന ഓർമകൾ

മകനേ, നീ പടുത്തതെന്നറിയുക

പടിയിറങ്ങരുതിനിയൊരച്ഛനും
 
Content Summary: Malayalam Poem ' Achan ' written by Raju Kanjirangad