ഉത്തരം താങ്ങിയൊരു പല്ലി ചിലയ്ക്കുന്നു, ഉത്തരം തേടും പലചോദ്യങ്ങൾ കിതയ്ക്കുന്നു! ചോദ്യം ശരിയെന്നോ, ഗൗളിശാസ്ത്രം, ചൊന്നൂ; ചോദ്യത്തിനുത്തരമില്ലന്നോ, ഉത്തരം? ഭക്ഷണമാണല്ലോ ഉദരത്തിനൗഷധം, തൽക്ഷണം നേടുവതാണതിൻ വൈഭവം!! നെയ്ത്തുകാരനാം ചിലന്തിക്കഭിമുഖം, പല്ലി, ചെന്നു ചലനങ്ങൾ എണ്ണുന്നു!! ഭിത്തിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരം താങ്ങിയൊരു പല്ലി ചിലയ്ക്കുന്നു, 

ഉത്തരം തേടും പലചോദ്യങ്ങൾ കിതയ്ക്കുന്നു! 

ADVERTISEMENT

ചോദ്യം ശരിയെന്നോ, ഗൗളിശാസ്ത്രം, ചൊന്നൂ; 

ചോദ്യത്തിനുത്തരമില്ലന്നോ, ഉത്തരം?
 
ഭക്ഷണമാണല്ലോ ഉദരത്തിനൗഷധം,

തൽക്ഷണം നേടുവതാണതിൻ വൈഭവം!! 

ADVERTISEMENT

നെയ്ത്തുകാരനാം ചിലന്തിക്കഭിമുഖം, 

പല്ലി, ചെന്നു ചലനങ്ങൾ എണ്ണുന്നു!! 
 
ഭിത്തിയിൽ ദീപപ്രഭയിൽ പറക്കുന്ന- 

പ്രാണിസഞ്ചയം അറിയുന്നുണ്ടോ, യെത്ര- 

ADVERTISEMENT

നേരമാണിനി ആയുസ്സ്, പിൻപറ്റി- 

മരണം വിശപ്പുമായി വന്നു നിൽക്കുന്നതും!? 
 
നാളേറെയായി അടച്ചിട്ടൊരീ ഗേഹം- 

ആളെത്തി നാളെ വാസം തുടങ്ങുന്നു! 

വാല്യക്കാരെത്തി വെടിപ്പാക്കുവാനായി, 

ചൂലേന്തി സർവ്വം തൂത്തെറിഞ്ഞീടുന്നു!! 
 
ഉത്തരമില്ലാത്ത ചോദ്യങ്ങളേറെ- 

നിത്യവുമെങ്ങും മുളച്ചു കൊണ്ടീടുന്നു. 

ഉദിക്കുന്നതെല്ലാം അസ്തമിക്കും ജാലം, 

മിഥ്യയല്ലെങ്കിൽ ചോദ്യങ്ങളുയർന്നിടും.
 
Content Summary: Malayalam Poem ' Chilanthivala ' written by Sunilrajsathya