സൈക്കിള്‍ യാത്രയിലായിരുന്നു ഞാന്‍. വഴിയില്‍ ഒരു വലിയ പൂച്ച ഒരു പല്ലിയെ ഓടിച്ചിട്ട്‌ പിടിക്കാന്‍ ശ്രമിക്കുകയാണ്. പല്ലി ജീവരക്ഷാര്‍ഥം ഓടിയൊരു പൊത്തില്‍ കയറി ഒളിച്ചിരുന്നു. പൊത്തില്‍ വലിഞ്ഞുകയറാന്‍ പൂച്ച ശ്രമിച്ചുകൊണ്ടേയിരുന്നു. അതിന്‍റെ ഭക്ഷണമായിരുന്നു അതിന്‍റെ സ്വര്‍ഗ്ഗവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്‍റെ സൈക്കിളിന് കുറുകെ-

വഴിയില്‍ ഒരു വലിയ പൂച്ച

ADVERTISEMENT

ഒരു പല്ലിയെ ഓടിച്ചിട്ട്‌

പിടിക്കാന്‍ ശ്രമിക്കുകയാണ്.

പല്ലി ജീവരക്ഷാര്‍ത്ഥം

ഓടിയൊരു പൊത്തില്‍

ADVERTISEMENT

കയറി ഒളിച്ചിരുന്നു.

പൊത്തില്‍ വലിഞ്ഞുകയറാന്‍

പൂച്ച ശ്രമിച്ചുകൊണ്ടേയിരുന്നു.

അതിന് ഭക്ഷണമായിരുന്നു

സമ്പത്തും പിന്നെ സ്വര്‍ഗ്ഗവും.

ADVERTISEMENT

ഒട്ടകം സൂചിക്കുഴയിലൂടെ

കടക്കുന്നതുപോലെ ദുഷ്കരമാണ്

ധനികന്‍ സ്വര്‍ഗരാജ്യത്തില്‍

പ്രവേശിക്കുന്നതെന്ന് ബൈബിള്‍.
 
ഇത്രപൊക്കമുള്ള 

മനുഷ്യരാണോ ധനികര്‍ ?

മഹാസൗധങ്ങള്‍ തീര്‍ത്തയാള്‍

കുനിഞ്ഞുചെറുതായി

ഒരു പുല്‍ക്കുടിലില്‍

ചെന്നുകയറുന്നതാണോ

ഈ സ്വര്‍ഗീയാവസ്ഥ ?
 
ഡിസംബറില്‍,ഒരു കാലിക്കൂടും

ആ ഒറ്റ നക്ഷത്രവും

സൂചിപ്പിക്കുന്നത് വേറെയെന്താണ് ?

ഞാന്‍ യാത്ര തുടരുമ്പോഴും

സ്വര്‍ഗത്തില്‍ കടന്ന പല്ലിയും

സ്വര്‍ഗ്ഗം ലഭിക്കാന്‍ കഷ്ടപ്പെടുന്ന

പൂച്ചയുമായിരുന്നു മനസ്സില്‍.

Content Summary: Malayalam Poem ' Otta Nakshathram ' written by Sony Karakkal