യാത്രകൾ തുടങ്ങുമ്പോൾ ഉള്ളിൽ നിറയുന്ന ഭയം ഒരു ഭാണ്ഡകെട്ടായി മാറാറുണ്ട് യാത്രകളുടെ ശവകുടീരം പേറിയാണ് നാഴികക്കല്ലുകൾ നിലയുറപ്പിച്ചുനിൽക്കുന്നത് ഓർമ്മകളുടെയും.. "ഭയത്തിന്റെ വേലിക്കപ്പുറമീ രാത്രിയിൽ " നറു മഞ്ഞിനൊരു ചിറകുമുളച്ചെങ്കിൽ പാതയുടെ നീളം നീണ്ടു പോകുന്നു... യാത്രക്കുള്ള ദൂരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ തുടങ്ങുമ്പോൾ

ഉള്ളിൽ നിറയുന്ന ഭയം  

ADVERTISEMENT

ഒരു ഭാണ്ഡകെട്ടായി മാറാറുണ്ട് 

യാത്രകളുടെ ശവകുടീരം 

പേറിയാണ് നാഴികക്കല്ലുകൾ 

നിലയുറപ്പിച്ചുനിൽക്കുന്നത്

ADVERTISEMENT

ഓർമ്മകളുടെയും..
 
"ഭയത്തിന്റെ വേലിക്കപ്പുറമീ രാത്രിയിൽ "

നറു മഞ്ഞിനൊരു ചിറകുമുളച്ചെങ്കിൽ 

പാതയുടെ നീളം നീണ്ടു പോകുന്നു...

ADVERTISEMENT

യാത്രക്കുള്ള ദൂരം പക്ഷേ കുറവാണ്...

വഴിയോരം തനിച്ചാക്കി പോകുമ്പോൾ 

ഉള്ളു വല്ലാതെ പിടയുമ്പോഴും കണ്ണുകൾ 

പെയ്തുപോകുന്നതും തടയാനാകുന്നില്ല.
 
ഉള്ളം കൈയിൽ മുറുകെപിടിച്ച

ഒരു സമ്മാനം  ഉണ്ട്,

കരിഞ്ഞു  പോയ സ്വപ്നങ്ങൾക്കു 

തളിരിടാനുള്ള ഒരു നുള്ള്  കുങ്കുമം.

യാത്രകൾ അവസാനിക്കാതിരുന്നെങ്കിൽ 

എന്നു വെറുതെ  മോഹിക്കാമല്ലോ?
 
ഒറ്റപ്പെടലും, നഷ്ട ബോധവും, ശൂന്യതയും

തുടർകഥയാവുന്ന നാളുകൾ എണ്ണിയിരിക്കയാണ്,

നിന്റെ ചുണ്ടുകളിൽ പിറവിയെടുക്കുന്ന 

ചുംബനങ്ങൾ ആത്മാവിന്റെ തേങ്ങലാണ്,

വിരൽത്തുമ്പിലെ സ്നേഹത്തിന്റെ ചൂട് 

ചേർത്തുവെക്കുന്നത് 

നിന്നെ എന്റെ ഹൃദയത്തോടാണ്..
 
ആത്മാവ് പൊള്ളി ഉരുകുമ്പോളൊക്കെ 

തണുപ്പേകുന്നത് നിന്റെ സ്വാന്ത്വനത്തിന്റെ 

മഴപെയ്താണ്.

എന്നാലും ഒരു നാൾ നിന്റെ നിഴലിനെ 

യാത്രയാക്കി വാതിൽ തഴുതിടും ഞാൻ!

ഇല്ലെങ്കിൽ കാലം എന്നെയും 

നിന്നെയും വേർപിരിക്കും..
 
Content Summary: Malayalam Poem ' Theerathoru Yathra ' written by Princy Praveen